Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചതുര്‍ രാഷ്ട്ര ഹോക്കി: ശ്രീജേഷിനും രക്ഷിക്കാനായില്ല, ബെല്‍ജിയത്തോട് തോറ്റ് ഇന്ത്യ

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡില്‍ നടക്കുന്ന ചതുര്‍ രാഷ്ട്ര ഹോക്കി ടൂര്‍ണമെന്റിലെ മൂന്നാമത്തെ മല്‍സരത്തില്‍ ഇന്ത്യക്കു തോല്‍വി. ബെല്‍ജിയത്തോട് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെട്ടത്. എട്ടാം മിനിറ്റില്‍ ആര്‍തര്‍ ഡി സ്ലൂവറിലൂടെ മുന്നിലെത്തിയ ബെല്‍ജിയം 34ാം മിന്ിറ്റില്‍ വിക്ടര്‍ വാഗ്‌നസിലൂടെ വിജയമുറപ്പാക്കിയ രണ്ടാം ഗോളും നേടി. തൊട്ടുമുമ്പത്തെ മല്‍സരത്തില്‍ ന്യൂസിലന്‍ഡിനോട് 4-5ന്റെ പരാജയമേറ്റുവാങ്ങിയ ബെല്‍ജിയം ശക്തമായ തിരിച്ചുവരവാണ് ഇന്ത്യക്കെതിരേ നടത്തിയത്.

1

കളിയിലുനീളം ആധിപത്യം പുലര്‍ത്തിയ കിവീസ് അര്‍ഹിച്ച ജയം കൂടിയായിരുന്നു ഇത്. ഇന്ത്യയുടെ മലയാളി ഗോള്‍കീപ്പര്‍ പി ആര്‍ ശ്രീജേഷിന്റെ ചില തകര്‍പ്പന്‍ സേവുകളാണ് ഇന്ത്യന്‍ തോല്‍വിയുടെ ആഘാതം കുറച്ചത്. ഇന്ത്യന്‍ പ്രതിരോധ നിര കളിയിലുടനീളം മികവ് പുലര്‍ത്തിയപ്പോള്‍ മധ്യനിര നിരാശപ്പെടുത്തി. മികച്ച മുന്നേറ്റങ്ങളൊന്നും നടത്താന്‍ ഇന്ത്യക്കായില്ല.

ജപ്പാനെതിരായ തൊട്ടുമുമ്പത്തെ മല്‍സരത്തിലേതു പോലെ ഒത്തിണക്കത്തോടെ കളിക്കാന്‍ ഇന്ത്യക്കായില്ല. കളിയുടെ തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ന്യൂസിലന്‍ഡ് ഏതു നിമിഷവും ഗോള്‍ നേടുമെന്ന പ്രതീതിയാണുണ്ടാക്കിയത്. ഗോള്‍ നേടാന്‍ ഇന്ത്യക്ക് നിരവധി പെനല്‍റ്റി കോര്‍ണറുകള്‍ ലഭിച്ചിരുന്നു. പക്ഷെ അവസരം മുതലെടുക്കാന്‍ ഇന്ത്യക്കായില്ല.

Story first published: Thursday, January 18, 2018, 14:38 [IST]
Other articles published on Jan 18, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+