Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രോ ഹോക്കി ലീഗ്; ഷൂട്ടൗട്ടില്‍ ഓസ്‌ട്രേലിയയെ വീഴ്ത്തി ഇന്ത്യ, ശ്രീജേഷ് ഹീറോയായി

ഭുവനേശ്വര്‍: പ്രോ ഹോക്കി ലീഗില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ഹോം മത്സരത്തിലെ തോല്‍വിക്ക് ഇന്ത്യ കണക്കുവീട്ടി. ഷൂട്ടൗട്ടിലേക്ക് നീങ്ങിയ രണ്ടാം മത്സരത്തില്‍ 3-1നാണ് ഇന്ത്യ ജയം പിടിച്ചെടുത്തത്. നിശ്ചിത സമയത്ത് ഇരു ടീമുകളും 2-2 എന്ന നിലയില്‍ തുല്യത പാലിച്ചതിനെ തുടര്‍ന്നാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ജയിച്ചെങ്കിലും പോയന്റ് പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്തായി. ആറു കളിയില്‍നിന്നും 10 പോയന്റുള്ള ഓസ്‌ട്രേലിയയാണ് മൂന്നാം സ്ഥാനത്ത്. ഇത്രയും കളിയില്‍നിന്നും 10 പോയന്റുമായി ഇന്ത്യ നാലാം സ്ഥാനത്താണ്. 6 കളിയില്‍നിന്നും 14 പോയന്റുള്ള ബെല്‍ജിയം ഒന്നാം സ്ഥാനത്തും 11 പോയന്റുമായി നെതര്‍ലന്‍ഡ് രണ്ടാം സ്ഥാനത്തുമാണ്.

പെനാല്‍റ്റി കോര്‍ണറിലൂടെയാണ് ഇന്ത്യ രണ്ടുഗോളും സ്വന്തമാക്കിയത്. രുപീന്ദര്‍ പാല്‍ സിങ്(25), ഹര്‍മന്‍പ്രീത് സിങ്(27) എന്നിവരാണ് ഇന്ത്യയുടെ സ്‌കോറര്‍മാര്‍. ട്രെന്റ് മിട്ടന്‍(23), അര്‍ന്‍ സലേവ്‌സ്‌കി(46) എന്നിവര്‍ ഓസ്‌ട്രേലിയയ്ക്കായും ഗോള്‍ നേടി. അവസാന മിനിറ്റുകളില്‍ ഇന്ത്യ മികച്ച കളി കെട്ടഴിച്ചിട്ടും വിജയഗോള്‍ നേടാനായില്ല. ഓസ്‌ട്രേലിയന്‍ പ്രതിരോധം മികവുകാട്ടിയതോടെ മത്സരം സമനിലയിലേക്ക് നീങ്ങുകയായിരുന്നു.

phlindiavsaustralia

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മലയാളി ഗോള്‍കീപ്പര്‍ ശ്രീജേഷ് രണ്ടുതവണ ഓസീസ് ഗോള്‍ശ്രമത്തെ പരാജയപ്പെടുത്തി. ഇന്ത്യയ്ക്കുവേണ്ടി ഹര്‍മന്‍പ്രീത്, വിവേക് സാഗര്‍ പ്രസാദ്, ലളിത് ഉപാധ്യായ എന്നിവരും ഓസീസിനായി ഡാനിയേല്‍ ബീയേലിയുമാണ് ഷൂട്ടൗട്ടില്‍ ഗോള്‍ നേടിയത്. ഭുവനേശ്വറില്‍ കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ഇന്ത്യ 3-4ന് തോറ്റിരുന്നു. 27ന് നെതര്‍ലന്‍ഡ്സുമായിട്ടാണ് ഇന്ത്യയുടെ അടുത്ത മത്സരം.

Story first published: Sunday, February 23, 2020, 11:22 [IST]
Other articles published on Feb 23, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+