വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹോക്കി പ്രോ ലീഗ്; നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്തെറിഞ്ഞ ഇന്ത്യയ്ക്ക് ഗംഭീര തുടക്കം

ഭുവനേശ്വര്‍: ഹോക്കി പ്രോ ലീഗിലെ ആദ്യ മത്സരത്തില്‍ വമ്പന്മാരായ നെതര്‍ലന്‍ഡ്‌സിനെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം. ലോക മൂന്നാം റാങ്കുകാരെ 5-2നാണ് ഇന്ത്യന്‍ ടീം പരാജയപ്പെടുത്തിയത്. രണ്ടു മത്സര പരമ്പരയില്‍ ഇന്ത്യ ഇതോടെ 1-0 എന്ന നിലയില്‍ ലീഡെടുത്തു. ഒന്നാന്തരം ആക്രമണ ഹോക്കി പുറത്തെടുത്ത ഇന്ത്യയുടെ സമീപകാലത്തെ മികച്ച വിജയങ്ങളിലൊന്നുകൂടിയാണ് ഇത്.

കളിയുടെ ആദ്യ മിനിറ്റില്‍ ഗോള്‍ നേടി ഗുര്‍ജന്‍ സിങ് ആണ് ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടത്. കളി തുടങ്ങി 13-ാം സെക്കന്റില്‍ തന്നെ ഇന്ത്യ എതിരാളികളെ ഞെട്ടിച്ചു. അതിവേഗ ഗോളില്‍ ഇന്ത്യ റെക്കോര്‍ഡ് തിരുത്തുകയും ചെയ്തു. 1976ല്‍ മോണ്ട്രിയല്‍ ഒളിമ്പിക്സില്‍ ആദ്യ 15-ാം സെക്കന്റില്‍ ഗോള്‍നേടിയ മുന്‍ ഇന്ത്യന്‍ താരം അജിത് സിങ്ങിന്റെ പേരിലായിരുന്നു റെക്കോര്‍ഡ്.

അവസാന സെക്കന്റ് ഗോളില്‍ ചെല്‍സിക്ക് തോല്‍വി; ബുണ്ടസ് ലീഗ, സീരി എ മത്സരഫലങ്ങളും അവസാന സെക്കന്റ് ഗോളില്‍ ചെല്‍സിക്ക് തോല്‍വി; ബുണ്ടസ് ലീഗ, സീരി എ മത്സരഫലങ്ങളും

indiavsnetherland

ആദ്യ ഗോളിന്റെ ഞെട്ടലില്‍ നിന്നും മുക്തമാകും മുന്‍പേ നെതര്‍ലന്‍ഡ്‌സിന് ഇന്ത്യ മറ്റൊരു പ്രഹരംകൂടി നല്‍കി. കളിയുടെ 12-ാംമിനിറ്റില്‍ രൂപേന്ദ്രപാല്‍ സിങ് പെനാല്‍റ്റി കോര്‍ണര്‍ വലയിലെത്തിക്കുകയായിരുന്നു. എന്നാല്‍, തുടരെ രണ്ട് ഗോള്‍ നേടി സന്ദര്‍ശര്‍ ഇന്ത്യയ്‌ക്കെതിരെ സമനില പിടിച്ചു. 14-ാം മിനിറ്റില്‍ ജാന്‍സണും 28-ാം മിനിറ്റില്‍ ജെറോന്‍ ഹെറ്റ്സ്പര്‍ഗറുമാണ് സ്‌കോറര്‍മാര്‍. ഇതോടെ കൂടുതല്‍ ഉണര്‍ന്നുകളിച്ച ഇന്ത്യ മന്‍ദീപിലൂടെ 34-ാം മിനിറ്റിലും ലളിത് ഉപാധ്യായയിലൂടെ 36-ാം മിനിറ്റിലും ഗോളടിച്ചു. 46-ാം മിനിറ്റില്‍ രൂപേന്ദ്ര പാല്‍ രണ്ടാം ഗോള്‍ കൂടി നേടിയതോടെ ഇന്ത്യ വിജയം ഉറപ്പിച്ചിരുന്നു. ഞായറാഴ്ചയാണ് രണ്ടാം മത്സരം.

Story first published: Sunday, January 19, 2020, 9:48 [IST]
Other articles published on Jan 19, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X