അടി, തിരിച്ചടി, വീണ്ടും അടി; ഹോക്കിയിലും ഇന്ത്യ പാകിസ്താനെ തച്ചുതകര്‍ത്തു!
ക്വാലലംപൂര്‍: ഏഷ്യാകപ്പിലെയും ട്വന്റി 20 ലോകകപ്പിലെയും ഇരട്ട ക്രിക്കറ്റ് വിജയത്തിന് പിന്നാലെ ഹോക്കിയിലും ഇന്ത്യ പാകിസ്താനെ തകര്‍ത്തു. മലേഷ്യയിലെ ക്വാലലംപൂരില്‍ നടക്കുന്ന സുല്‍ത്താന്‍ അസ്ലന്‍ഷാ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഇന്ത്യ ചിരവൈരികളായ പാകിസ്താനെ തോല്‍പ്പിച്ചുവിട്ടത്.
നാലാം മിനിറ്റില്‍ മന്‍പ്രീത് സിങിലൂടെ ഇന്ത്യയാണ് ഗോള്‍മഴയ്ക്ക് തുടക്കമിട്ടത്. എന്നാല്‍ പാകിസ്താന്‍ തൊട്ടടുത്ത നിമിഷം തിരിച്ചടിച്ചു. മുഹമ്മദ് ഇര്‍ഫാനിലൂടെയായിരുന്നു പാകിസ്താന്റെ സമനില ഗോള്‍. എസ് വി. സുനില്‍ അടുപ്പിച്ച് നേടിയ ഇരട്ടഗോളുകളുകള്‍ കൂടിയായതോടെ ഇന്ത്യ കളി പിടിച്ചു. അസ്ലന്‍ഷാ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ മൂന്ന് മത്സരങ്ങള്‍ ജയിച്ച ഇന്ത്യക്ക് ഇതോടെ 9 പോയിന്റായി.

ആഘോഷം ആഘോഷം
സുല്‍ത്താന്‍ അസ്ലന്‍ഷാ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ പാകിസ്താനെ തോല്‍പിച്ച ഇന്ത്യന്‍ താരങ്ങളുടെ ആഘോഷം

റെക്കോര്‍ഡ് വിജയം
കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഇന്ത്യ പാകിസ്താന് മേല്‍ നേടുന്ന ഏറ്റവും വലിയ വിജയമാണിത്.

മുമ്പത്തെ വിജയം
2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ പാകിസ്താനെ 7-4ന് തോല്‍പിച്ചിരുന്നു

വിജയം സഹായിച്ചു
പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്താനും പാകിസ്താനെതിരായ വിജയം ഇന്ത്യയെ സഹായിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications