വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

'ഇന്ത്യ വില്‍പ്പനക്കുള്ളതല്ല'-ഹിറ്റ്ലര്‍ക്ക് ധ്യാന്‍ചന്ദ് നല്‍കിയ കിടിലന്‍ മറുപടി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഹോക്കിയുടെ ഇതിഹാസമായാണ് ധ്യാന്‍ചന്ദിനെ വിശേഷിപ്പിക്കുന്നത്. ഫുട്‌ബോളില്‍ പെലെയും ക്രിക്കറ്റില്‍ ബ്രാഡ്മാനും എന്താണോ അതാണ് ഹോക്കിയില്‍ ധ്യാന്‍ചന്ദ്. ഇന്ത്യന്‍ ഹോക്കിയുടെ സുവര്‍ണ്ണ കാലഘട്ടമായിരുന്നു ധ്യാന്‍ചന്ദിന്റേത്. ഇപ്പോഴിതാ ഇന്ത്യയുടെ ഹോക്കി ഇതിഹാസത്തിന്റെ ഓര്‍മകള്‍ പങ്കുവെച്ചിരിക്കുകയാണ് മുന്‍ ഇന്ത്യ ഹോക്കി ടീം പരിശീലകനായിരുന്ന സയ്യിദ് അലി സിബ്റ്റിയന്‍ നാക്‌വി. 1936ലെ ഒളിംപിക്‌സില്‍ ജര്‍മനിയെ ഇന്ത്യ തോല്‍പ്പിച്ചതിനെക്കുറിച്ചുള്ള ഓര്‍മകളാണ് അദ്ദേഹം പങ്കുവെച്ചത്. '1936ലെ ഒളിംപിക്‌സില്‍ ഇന്ത്യ ജര്‍മനിയെ 8-1ന് തോല്‍പ്പിച്ചപ്പോള്‍ ദാദ ധ്യാന്‍ചന്ദ് ആറ് ഗോളുകളാണ് നേടിയത്. ധ്യാന്‍ചന്ദിന്റെ പ്രകടനം കണ്ട് അന്നത്തെ ജര്‍മന്‍ പ്രസിഡന്റായിരുന്ന ഹിറ്റ്‌ലന്‍ ധ്യാന്‍ചന്ദിനെ സല്യൂട്ട് ചെയ്യുകയും ജര്‍മന്‍ സൈന്യത്തിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു'-സയ്യിദ് അലി പറഞ്ഞു.

'സമ്മാനദാന ചടങ്ങിനിടെ ദാദ അല്‍പ്പസമയം മൗനമായി നിന്നു. ധ്യാന്‍ചന്ദ് ഹിറ്റ്‌ലറുടെ വാഗ്ദാനം നിരസിക്കുമോയെന്ന പേടിയില്‍ സ്റ്റേഡിയം ഒന്നടങ്കം നിശബ്ദരായി നിന്നു. അന്ന് ഹിറ്റ്‌ലറോട് നല്‍കിയ മറുപടി എന്താണെന്ന് ദാദ എന്നോട് വിശദീകരിച്ചു. കണ്ണുകള്‍ അടച്ചെങ്കിലും ഇന്ത്യന്‍ സൈനീകനെപ്പോലെ ഉറച്ച ശബ്ദത്തില്‍ 'ഇന്ത്യ വില്‍പ്പനയ്ക്കുള്ളതല്ല' എന്നാണ് ദാദ പറഞ്ഞത്. സ്റ്റേഡിയം വിറങ്ങലിച്ച് നിന്ന സമയത്ത് ഹിറ്റ്‌ലര്‍ ദാദയെ സല്യൂട്ട് ചെയ്യുകയാണ് ചെയ്തത്. കൂടാതെ ദാദയ്ക്ക് ഹസ്തദാനവും നല്‍കി ഹിറ്റ്‌ലര്‍ പറഞ്ഞു'നിങ്ങളുടെ ഇന്ത്യയോടുള്ള സ്‌നേഹത്തെയും ദേശീയ ബോധത്തെയും ജര്‍മനി സല്യൂട്ട് ചെയ്യുന്നു',ദാദയ്ക്ക് വിസാര്‍ഡ് ഓഫ് ഹോക്കി എന്ന സ്ഥാനപ്പേരും ഹിറ്റ്‌ലര്‍ നല്‍കി. നൂറ്റാണ്ടുകള്‍ക്കിടയില്‍ ദാദ ധ്യാന്‍ചന്ദിനെപ്പോലൊയുള്ള ഒരാള്‍ മാത്രമെ ജനിക്കുകയുള്ളു-സയ്യിദ് അലി പറഞ്ഞു.

Dhyan Chand

ഇന്നത്തെ ഇന്ത്യന്‍ ടീമിന്റെ പ്രകടനവും സയ്യിദ് അലി വിലയിരുത്തി.'ഇന്നത്തെ ഇന്ത്യന്‍ ഹോക്കി ടീമിന് പരിശീലനം ലഭിക്കുന്നത് ഓസ്‌ട്രേലിയയിലെയും യൂറോപ്പിലെയും ആളുകളില്‍ നിന്നാണ്. അതിനാല്‍ ഇന്ത്യയുടെ ഹോക്കി ശൈലി യൂറോപ്യന്‍ ശൈലിയിലേക്ക് മാറിപ്പോയി. ഹോക്കിയിലെ അഴക് അവര്‍ നഷ്ടപ്പെടുത്തി. ശാരീരിക ക്ഷമതയിലൂന്നിയാണ് ഇന്നത്തെ പരിശീലനം നടക്കുന്നത്. യൂറോപ്യന്‍ ശൈലിയും ഇന്ത്യന്‍ ശൈലിയും രണ്ടാണ്. അത് ഒന്നിപ്പിക്കാനുള്ള ശ്രമമാണ് വിദേശ പരിശീലകര്‍ നടത്തുന്നത്. ഇന്നത്തെ ഇന്ത്യന്‍ ടീമില്‍ മികച്ച യുവതാരങ്ങളുണ്ടെങ്കിലും സ്ഥിരതയില്ല. പഴയ ടീമില്‍ പെനാല്‍റ്റിയെടുക്കാന്‍ പ്രത്യേക കഴിവുള്ള താരങ്ങളുണ്ടായിരുന്നു.ത്രിലോചന്‍ സിങ്,ആര്‍എസ് ജെന്റില്‍,പൃത്ഥിപാല്‍ സിങ്,രജീന്ദര്‍ സിങ്,എംപി സിങ് എന്നിങ്ങനെ നീളുന്നു അവരുടെ പേരുകള്‍. 1956ലെ മെല്‍ബണ്‍ ഒളിംപിക്‌സില്‍ പാകിസ്താനെതിരായ മത്സരത്തില്‍ ആര്‍സി ജെന്റില്‍ നേടിയ പെനാല്‍റ്റി ഗോള്‍ നോക്കുക. 1964ല്‍ ഇന്ത്യ വിജയിച്ച ടോക്കിയോ ഒളിംപിക്‌സില്‍ മോഹീന്ദര്‍ ലാല്‍ നേടിയ പെനാല്‍റ്റി ഗോളും മനോഹരമായിരുന്നുവെന്നും മുന്‍ പരിശീലകന്‍ സയ്യദ് അലി കൂട്ടിച്ചേര്‍ത്തു.

Story first published: Monday, August 10, 2020, 17:33 [IST]
Other articles published on Aug 10, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X