Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാംപ്യന്‍സ് ട്രോഫി ഹോക്കി: പാകിസ്താനെ തരിപ്പണമാക്കി ഇന്ത്യ തുടങ്ങി

ബ്രേഡ (ഹോളണ്ട്): ചാംപ്യന്‍സ് ട്രോഫി ഹോക്കിയില്‍ കഴിഞ്ഞ തവണത്തെ റണ്ണേഴ്‌സപ്പായ ഇന്ത്യക്ക് വിജയത്തുടക്കം. ഹോളണ്ടിലെ ബ്രേഡയില്‍ നടന്ന ഉദ്ഘാടന മല്‍സരത്തില്‍ ബദ്ധവൈരികളും മൂന്ന് തവണ ചാംപ്യന്‍മാരുമായ പാകിസ്താനെ ഇന്ത്യ തരിപ്പണമാക്കുകയായിരുന്നു. മല്‍സരത്തില്‍ എതിരില്ലാത്ത നാല് ഗോളിനായിരുന്നു ഇന്ത്യയുടെ ജയം.

Hocky India Pakistan

രമണ്‍ദീപ് സിങ് (26ാം മിനിറ്റ്), ദില്‍പ്രീത് സിങ് (54), മന്‍ദീപ് സിങ് (57), ലാലിത് കുമാര്‍ (60) എന്നിവരാണ് ഇന്ത്യക്കു വേണ്ടി സ്‌കോര്‍ ചെയ്തത്. പാകിസ്താന്റെ ഗോള്‍ നീക്കങ്ങള്‍ ക്യാപ്റ്റനും മലയാളി ഗോള്‍കീപ്പറുമായ പിആര്‍ ശ്രീജേഷിന്റെ ഉജ്ജ്വല സേവുകള്‍ക്കു മുന്നില്‍ നിഷ്പ്രഭമാവുകയായിരുന്നു.

ഇന്ത്യ, പാകിസ്താന്‍ എന്നിവര്‍ക്കു പുറമേ നിലവിലെ ചാംപ്യന്‍മാരായ ഓസ്േ്രടലിയ, ആതിഥേയരും മുന്‍ ജേതാക്കളുമായ ഹോളണ്ട്, അര്‍ജന്റീന, ബെല്‍ജിയം എന്നിവരാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്.

ഞായറാഴ്ച നടക്കുന്ന മല്‍സരങ്ങളില്‍ ഹോളണ്ട് അര്‍ജന്റീനയെയും ഓസ്‌ട്രേലിയ ബെല്‍ജിയത്തെയും എതിരിടും. തിങ്കളാഴ്ച അര്‍ജന്റീനയ്‌ക്കെതിരേയാണ് ടൂര്‍ണമെന്റിലെ ഇന്ത്യയുടെ രണ്ടാമങ്കം.

Indian Hockey Team Beat Pakistan
Story first published: Saturday, June 23, 2018, 23:50 [IST]
Other articles published on Jun 23, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+