ഇപ്പോ: ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണ മെഡല്‍ ജേതാക്കളായ ജപ്പാനെ തോല്‍പ്പിച്ച ഇന്ത്യയ്ക്ക് 28-ാമത് സുല്‍ത്താന്‍ അസ്ലന് ഷാ കപ്പ് ഹോക്കി ടൂര്‍ണമെന്റില്‍ മികച്ച തുടക്കം. 24-ാം മിനിറ്റില്‍ പെനാല്‍റ്റി കോര്‍ണര്‍ ഗോളാക്കിമാറ്റി വരുണ്‍ കുമാറും 56-ാം മിനിറ്റില്‍ സിമ്രന്‍ജീത്ത് സിങ്ങുമാണ് ഇന്ത്യയുടെ ഗോള്‍ സ്കോറര്‍മാര്‍. അവസാന മിനിറ്റുകളില്‍ ഗോള്‍ തിരിച്ചടിക്കാന്‍ ജപ്പാന് കഠിനമായി ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
ടെസ്റ്റ് ക്രിക്കറ്റില്‍ ഇനിമുതല്‍ ജഴ്സിയില്‍ നമ്പറും പേരും; പരിഷ്കാരത്തിന് ഐസിസിയുടെ പച്ചക്കൊടി
ജയത്തോടെ പൂളില്‍ ഇന്ത്യയ്ക്ക് 3 പോയന്റ് ലഭിച്ചു. ഞായറാഴ്ച കൊറിയക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. റൗണ്ട് റോബിന് ലീഗ് അടിസ്ഥാനത്തില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍ തമ്മില്‍ ഫൈനല്‍ മത്സരം നടക്കും. മാര്‍ച്ച് 30നാണ് ഫൈനല്‍. 1985, 1991, 1995, 2009, 2010 വര്‍ഷങ്ങളില്‍ ഇന്ത്യ ചാമ്പ്യന്മാരായിരുന്നു. 2016ല്‍ ഫൈനലില്‍ ഓസ്ട്രേലിയയോട് തോറ്റ് വെള്ളിമെഡലും 2017ല്‍ വെങ്കലമെഡലും ലഭിച്ചു.
കഴിഞ്ഞ ടൂര്‍ണമെന്റില്‍ ഇന്ത്യക്കു അഞ്ചാംസ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നിരുന്നു. അന്ന് ആദ്യ കളിയില്‍ ഒളിമ്പിക് ജേതാക്കളായ അര്‍ജന്റീനയോട് 2-3നു പൊരുതിത്തോറ്റ ഇന്ത്യ ഇംഗ്ലണ്ടുമായി സമനിലയും (1-1) ഓസ്ട്രേലിയയോട് തോല്‍വിയും (2-4) ഏറ്റുവാങ്ങി. മലേഷ്യയെ 5-1ന് തകര്‍ത്തെങ്കിലും അയര്‍ലന്‍ഡിനോട് 2-3നു തോറ്റു. അഞ്ചാം സ്ഥാനക്കാരെ കണ്ടെത്താന്‍ നടത്തിയ കളിയില്‍ അയര്‍ലന്‍ഡിനെ ഇന്ത്യ 4-1ന് പരാജയപ്പെടുത്തുകയും ചെയ്തു.