Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

താജ്മഹലില്‍ ആകൃഷ്ടനായി ഓസ്‌ട്രേലിയന്‍ ഹോക്കിതാരം മകന് താജ് എന്ന് പേരിട്ടു

റായ്പുര്‍: ക്രിക്കറ്റ് താരം ജോണ്ടി റോഡ്‌സിന് പിന്നിലെ ഓസ്‌ട്രേലിയന്‍ ഹോക്കി ഇതിഹാസതാരം ജാമി ഡയര്‍ മകന് താജ് എന്ന് പേരിട്ടു. ഇന്ത്യയില്‍ ലോക ഹോക്കി ലീഗിനെത്തിയ ഓസ്‌ട്രേലിയന്‍ ടീമിനൊപ്പമുള്ള ഡയര്‍ തന്നെയാണ് തന്റെ രണ്ടാമത്തെ മകന് താജ് എന്ന പേര്‍ നല്‍കിയതെന്ന് അറിയിച്ചത്.

ഓസ്‌ട്രേലിയയ്ക്കുവേണ്ടി ഏറ്റവും കൂടുതല്‍ തവണ കളിക്കളത്തിലിറങ്ങിയ താരമാണ് ഡയര്‍. ഇതുവരെ 326 തവണ ഡയര്‍ അന്താരാഷ്ട്ര മത്സരത്തിനിറങ്ങി. ഇന്ത്യയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന താരംകൂടിയാണ് ഡയര്‍. ഇന്ത്യയില്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ക്കെത്തിയതിനു പുറമേ ഇന്ത്യന്‍ ഹോക്കി ലീഗിലും ഡയര്‍ സജീവമായിരുന്നു.

tajmahal

ഒരുതവണ ഇന്ത്യയിലെത്തിയപ്പോഴാണ് ഡയര്‍ താജ്മഹല്‍ സന്ദര്‍ശിച്ചത്. 17ാം നൂറ്റാണ്ടിലെ ഈ സ്മാരകം നിര്‍മാണചാതുരിയാല്‍ തന്നെ അമ്പരപ്പിച്ചെന്ന് ഡയര്‍ പറയുന്നു. അന്നുതന്നെ തീരുമാനിച്ചതാണ് മകന് താജ് എന്ന് പേരിടണമെന്ന്. രണ്ടാമത്തെ മകന് ആ പേര്‍ നല്‍കുകയും ചെയ്‌തെന്ന് ഡയര്‍ പറഞ്ഞു.

2010ലാണ് മകന്‍ ജനിക്കുന്നത്. അന്ന് ലോകകപ്പ് ഹോക്കി മത്സരങ്ങള്‍ക്കായി ഡയര്‍ ഇന്ത്യയിലായിരുന്നു. ആ വര്‍ഷം ഓസ്‌ട്രേലിയ ചാമ്പ്യന്മാരാകുകയും ചെയ്തു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലും ഓസ്‌ട്രേലിയ കിരീടം ചൂടി. എല്ലാംകൊണ്ടും ഇന്ത്യ തനിക്ക് ഭാഗ്യംകൊണ്ടുവന്ന വര്‍ഷം കൂടിയാണ് 2010 എന്ന് ഡയര്‍ പറഞ്ഞു. അടുത്തിടെയാണ് ഡയറിന് മൂന്നാമതൊരു കുട്ടികൂടി ജനിച്ചത്. ഇപ്പോള്‍ ലോക ഹോക്കി ലീഗില്‍ കളിക്കുന്ന ഡയര്‍ അടുത്തവര്‍ഷം ഒളിമ്പിക്‌സില്‍ കൂടി മത്സരിച്ചശേഷം അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും വിടവാങ്ങുമെന്ന സൂചന നല്‍കി.

Story first published: Monday, November 30, 2015, 9:06 [IST]
Other articles published on Nov 30, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+