ഏഷ്യന്‍ ചാമ്പ്യന്‍ ട്രോഫി; കൊറിയയെ സമനിലയില്‍ തളച്ച് ഇന്ത്യന്‍ വനിതകള്‍
സിയോള്‍: സൗത്ത് കൊറിയയില്‍ നടന്നുവരുന്ന വനിതകളുടെ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യ സൗത്ത് കൊറിയയെ സമനിലയില്‍ തളച്ചു. ശനിയാഴ്ച നടന്ന മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോളുകള്‍വീതം നേടി സമനില പാലിച്ചു. നേരത്തെ നടന്ന മൂന്നു മത്സരങ്ങളും ജയിച്ച ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചിരുന്നു.

ജപ്പാനെ 4-1ഉം, ചൈനയെ 3-1ഉം, മലേഷ്യയെ 3-2ഉം ഇന്ത്യ തോല്‍പ്പിച്ചിരുന്നു. റൗണ്ട് റോബിന്‍ അടിസ്ഥാനത്തില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ ശക്തരായ കൊറിയയ്‌ക്കെതിരെ ഇന്ത്യ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കൊറിയയുടെ ആക്രമണാത്മക ഹോക്കിയെ അതേരീതിയില്‍ പ്രതിരോധിക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു.
സിയോള്‍ കി ചോയ് ഇന്ത്യയ്‌ക്കെതിരെ ആദ്യ ഗോള്‍ നേടിയപ്പോള്‍ ലാല്‍രെസിയാമി ഇന്ത്യയുടെ സമനിലഗോള്‍ നേടി. ഞായറാഴ്ച കൊറിയയ്‌ക്കെതിരെ തന്നെയാണ് ഇന്ത്യയുടെ ഫൈനല്‍. നിലവിലെ ചാമ്പ്യന്മാരെ പരാജയപ്പെടുത്തി ഇന്ത്യയ്ക്ക് ടൂര്‍ണമെന്റില്‍ ജയിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. പുതിയ പരിശീലകന്റെ കീഴില്‍ കളിക്കുന്ന ഇന്ത്യന്‍ ടീമിന് ഏഷ്യന്‍ ഗെയിംസിലും പ്രകടന മികവ് ആവര്‍ത്തിക്കാന്‍ കഴിഞ്ഞാല്‍ സ്വര്‍ണമെഡലുമായി മടങ്ങാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications