Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി; ഒരിക്കല്‍ക്കൂടി മലേഷ്യയ്ക്ക് മുന്നില്‍ കളിമറന്ന് ഇന്ത്യ

മസ്‌കറ്റ്: ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ മൂന്ന് വിജയങ്ങള്‍ക്കുശേഷം ഇന്ത്യയ്ക്ക് സമനില. ഏഷ്യന്‍ ഗെയിംസ് സെമി ഫൈനലില്‍ ഇന്ത്യയെ പുറത്താക്കിയ മലേഷ്യയ്‌ക്കെതിരെ ഗോള്‍രഹിത സമനിലയാണ് ഇന്ത്യ നേടിയത്. ഗോള്‍ നേടാനുള്ള ഒട്ടേറെ അവസരങ്ങള്‍ കളഞ്ഞുകുളിച്ചതാണ് ഇന്ത്യയ്ക്ക് വിനയായത്. ടൂര്‍ണമെന്റില്‍ 10 പോയന്റുമായി ഇന്ത്യയാണ് മുന്നില്‍.

കോലി മനുഷ്യനല്ല, ചില സമയങ്ങളില്‍ മറ്റെന്തോ? ഇന്ത്യന്‍ ക്യാപ്റ്റനെക്കുറിച്ച് തമീം ഇഖ്ബാല്‍ പറഞ്ഞത്...
ഏഷ്യന്‍ ഗെയിംസിലെ തോല്‍വിക്ക് മലേഷ്യയ്‌ക്കെതിരെ പകരംവീട്ടാനുള്ള സുവര്‍ണാവസരമാണ് ഇന്ത്യ കളഞ്ഞുകുളിച്ചത്. ഒമാനെ 11-0 എന്ന നിലയിലും പാക്കിസ്ഥാനെ 3-1 എന്ന നിലയിലും ജപ്പാനെ 9-0 എന്ന നിലയിലും ഇന്ത്യ നേരത്തെ തോല്‍പ്പിച്ചിരുന്നു. ഇന്ത്യയും മലേഷ്യയും നേരത്തെ തന്നെ സെമിഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചതിനാല്‍ കളിയിലെ ഫലം നിര്‍ണായകമായിരുന്നില്ല.

asian-champions-trophy-india-malaysia

ബുധനാഴ്ച സൗത്ത് കൊറിയയാണ് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയുടെ അടുത്ത എതിരാളികള്‍. മലേഷ്യയും പാക്കിസ്ഥാനും തമ്മില്‍ വ്യാഴാഴ്ച ഏറ്റുമുട്ടും. ഇന്ത്യ ലോക റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്താണിപ്പോള്‍. മികച്ച ഫോമില്‍ കളിക്കുന്ന ടീമിന് ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി നിലനിര്‍ത്തി ലോകകപ്പിനുള്ള ഒരുക്കം ഗംഭീരമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

Story first published: Wednesday, October 24, 2018, 11:30 [IST]
Other articles published on Oct 24, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+