മസ്കറ്റ്: ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യ ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തി. 4-1 എന്ന സ്കോറിനായിരുന്നു ഇന്ത്യയുടെ വിജയം. അവസാന റൗണ്ട് റോബിന് മത്സരത്തിലും ജയിച്ച ഇന്ത്യ നേരത്തെ സെമിയില്‍ സ്ഥാനം നേടിയിരുന്നു. മലേഷ്യയോട് സമനിലയില്‍ കുരുങ്ങിയത് ഒഴിച്ചാല്‍ എല്ലാ മത്സരങ്ങളിലും ഇന്ത്യ ജയിച്ചുകയറി.
ഇന്ത്യയ്ക്കുവേണ്ടി ഹര്‍മന്‍പ്രീത് സിങ് ഹാട്രിക്നേടി. 4, 47, 59 മിനിറ്റുകളിലായിരുന്നു ഹര്മന് പ്രീതിന്റെ ഹാട്രിക്. മൂന്നു ഗോളുകളും പെനാല്‍റ്റി കോര്‍ണര്‍ വഴിയായിരുന്നു. ഇന്ത്യയ്ക്കായി ഗുര്‍ജന്ത് സിങ് പത്താം മിനിറ്റില്‍ ഫീല്‍ഡ് ഗോളും നേടി. കൊറിയയ്ക്കുവേണ്ടി ലീ സിയൂന്ജില് ആശ്വാസ ഗോളും സ്വന്തമാക്കി. അവസാന മത്സരങ്ങള്‍ക്കു ശേഷമാകും സെമി ലൈനപ്പ് പൂര്‍ത്തിയാകുക. മലേഷ്യയും പാക്കിസ്ഥാനും തമ്മില്‍ വ്യാഴാഴ്ച ഏറ്റുമുട്ടും.
നേരത്തെ ഒമാനെ 11-0 എന്ന നിലയിലും പാക്കിസ്ഥാനെ 3-1 എന്ന നിലയിലും ജപ്പാനെ 9-0 എന്ന നിലയിലും ഇന്ത്യ തോല്‍പ്പിച്ചിരുന്നു. മലേഷ്യയുമായി ഇന്ത്യ ഗോള്‍രഹിത സമനില വഴങ്ങുകയായിരുന്നു. ഇന്ത്യ ലോക റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്താണിപ്പോള്‍. മികച്ച ഫോമില്‍ കളിക്കുന്ന ടീമിന് ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി നിലനിര്‍ത്തി ലോകകപ്പിനുള്ള ഒരുക്കം ഗംഭീരമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
രണ്ടാം ഏകദിനം: അനായാസ ജയം, ബംഗ്ലാദേശിന് പരമ്പര; തകര്‍ത്തത് സിംബാബ്വെയെ