വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി; ഒമാനെ തകര്‍ത്ത് ഇന്ത്യ തുടങ്ങി

മസ്‌കറ്റ്: ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യ ആതിഥേയരായ ഒമാനെ 11 ഗോളുകള്‍ക്ക് തകര്‍ത്തു. വ്യാഴാഴ്ച രാത്രി സുല്‍ത്താന്‍ ക്വാബൂസ് കോപ്ലക്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ കളിയാണ് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ കാഴ്ചവെച്ചത്. ഇന്ത്യയ്ക്കുവേണ്ടി ദില്‍പ്രീത് സിങ് ഹാട്രികും ഹര്‍മന്‍പ്രീത് സിങ് രണ്ടു ഗോളുകളും നേടി.

ഡെന്മാര്‍ക്ക് ഓപ്പണ്‍; ചൈനയുടെ സൂപ്പര്‍ ലിന്‍ ഡാനെ അട്ടിമറിച്ച് കെ ശ്രീകാന്ത് ക്വാര്‍ട്ടറില്‍

പതിനേഴാം മിനിറ്റില്‍ ലളിത് ഉപാധ്യായ ആണ് ഇന്ത്യയുടെ സ്‌കോറിങ്ങിന് തുടക്കമിട്ടത്. രണ്ടാം ക്വാര്‍ട്ടറില്‍ ഇന്ത്യ മൂന്നു ഗോളുകള്‍കൂടി നേടി. ഇരുപത്തിരണ്ടാം മിനിറ്റില്‍ ഹര്‍മന്‍പ്രീത് സിങ്, 23-ാം മിനിറ്റില്‍ നീലകണ്ഠ ശര്‍മ, 30-ാം മിനിറ്റില്‍ മന്‍പീദ് സിങ് എന്നിവരാണ് ഇന്ത്യയുടെ സ്‌കോറര്‍മാര്‍. രണ്ടാം പകുതിയില്‍ കൂടുതല്‍ ഒത്തിണക്കത്തോടെ കളിച്ച ഇന്ത്യ ഒമാനെ നിലംതൊടീച്ചില്ല.

hockey

41, 55, 57 മിനിറ്റുകളിലായിരുന്നു ദില്‍പ്രീത് സിങ്ങിന്റെ ഗോളുകള്‍. 37-ാം മിനിറ്റില്‍ ഗുര്‍ജന്‍ത് സിങ്, 27-ാം മിനിറ്റില്‍ ആകാശ്ദീപ് സിങ്, 49-ാം മിനിറ്റില്‍ വരുണ്‍ കുമാര്‍, 53-ാം മിനിറ്റില്‍ ഹര്‍മന്‍പ്രീത് സിങ് എന്നിവരും ഇന്ത്യയ്ക്കായി ലക്ഷ്യം കണ്ടു. ഹാട്രിക് നേടിയത് സഹകളിക്കാരുടെ പൂര്‍ണ പിന്തുണയോടെയാണെന്ന് മത്സരശേഷം ദില്‍പ്രീത് പ്രതികരിച്ചു. ശനിയാഴ്ച ചിരവൈരികളായ പാക്കിസ്ഥാനുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.

Story first published: Friday, October 19, 2018, 11:41 [IST]
Other articles published on Oct 19, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X