മിര്‍പൂര്‍: ഏഷ്യാകപ്പ് 2016 ന്റെ ഫൈനലില്‍ ജയസാധ്യത ഇന്ത്യയ്‌ക്കെന്ന് ബംഗ്ലാദേശ് ക്യാപ്റ്റന്‍ മഷ്റഫി മൊര്‍ത്താസ. ആര്‍ക്കാണ് മേധാവിത്വം എന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട അത് ഇന്ത്യയ്ക്ക് തന്നെയാണ്. ഹോം ടീമാണ് എന്ന ഒരേയൊരു ആനുകൂല്യം മാത്രമേ തങ്ങള്‍ക്കൊപ്പമുള്ളൂ - ഫൈനലില്‍ ഇന്ത്യയെ നേരിടുന്നതിന് മുമ്പായി മൊര്‍ത്താസ പറഞ്ഞു. തങ്ങളുടെ കഴിവിനൊത്ത് കളിച്ചാല്‍ ഇന്ത്യയെ തോല്‍പിക്കാമെന്ന് ബംഗ്ലാ ബാറ്റ്സ്മാന്‍ തമീം ഇഖ്ബാല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഞായറാഴ്ച വൈകിട്ട് 7 മണിക്കാണ് മിര്‍പൂരിലെ ഷേര്‍ ഇ ബംഗ്ലാ സ്റ്റേഡിയത്തില്‍ ഇന്ത്യ - ബംഗ്ലാദേശ് പോരാട്ടം. ഇന്ത്യയുടെ ഇപ്പോഴത്തെ ഫോമിന് മുന്നില്‍ ബംഗ്ലാദേശ് എതിരാളികളേ അല്ല എന്നതാണ് സത്യം. ബംഗ്ലാദേശ് ക്യാപ്റ്റന്‍ മൊര്‍ത്താസയ്ക്കും ഇതേ അഭിപ്രായം തന്നെയാണ് ഉള്ളത്. ഇന്ത്യയ്ക്കാണ് മേധാവിത്വം എന്ന കാര്യം നമുക്കെല്ലാം അറിയാം. അതിനെക്കുറിച്ച് ഒരു തര്‍ക്കത്തിന്റെ ആവശ്യമേ ഇല്ല - മത്സരത്തലേന്ന് പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മൊര്‍ത്താസ.

ഒരു യൂണിറ്റായി കളിക്കുന്ന യുവ കളിക്കാരാണ് ബംഗ്ലാദേശ് ടീമിന്റെ ശക്തി. നമുക്ക് ഇപ്പോഴും ഒറ്റയ്ക്ക് കളി ജയിപ്പിക്കാന്‍ പറ്റുന്ന ഒരു സൂപ്പര്‍താരം ഇല്ല എന്നതാണ് സത്യം. ആളുകള്‍, പിച്ച് എല്ലാം നമ്മളെ തുണക്കും. പക്ഷേ ഫൈനല്‍ ജയിക്കാമെന്ന് ഉറപ്പ് തരാന്‍ പറ്റില്ല. രവി ശാസ്ത്രി കളിയെക്കുറിച്ച് പറഞ്ഞത് മറ്റൊരു മത്സരം എന്ന് മാത്രമാണ്. എന്നാല്‍ വല്ലപ്പോഴും ഫൈനലില്‍ എത്തുന്ന ടീമാണ്. അതുകൊണ്ട് ഞങ്ങള്‍ക്കിത് വലിയ മത്സരമാണ് - മൊര്‍ത്താസ പറയുന്നു.
രവി ശാസ്ത്രി പറഞ്ഞത് സത്യമാണ്. വലിയ മത്സരങ്ങള്‍ കളിച്ച് ശീലമുള്ള ഇന്ത്യയ്ക്ക് ഇത് ഒരു സാധാരണ മത്സരമായിരിക്കാം. മറ്റ് പത്ത് കളികളില്‍ ഒന്ന്. വലിയ ഫൈനലുകള്‍ കളിച്ചിട്ടുള്ള ടീമാണ് ഇന്ത്യ. ജയിച്ചിട്ടും ഉണ്ട്. ഏഷ്യാകപ്പിന്റെ ഫൈനല്‍ കളിക്കുന്നത് വലിയ കാര്യമാണ്. എന്നാല്‍ കളിക്കാരന്‍ എന്ന നിലയില്‍ ഇന്ത്യക്കെതിരെ കഴിഞ്ഞ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ കളിച്ചതിനാണ് മൊര്‍ത്താസ കൂടുതല്‍ പ്രധാന്യം നല്‍കുന്നത്. ലോകകപ്പില്‍ ടീമിനെ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ എത്തിക്കാന്‍ കഴിഞ്ഞത് ചില്ലറക്കാര്യമല്ല - ബംഗ്ലാദേശിന്റെ ക്യാപ്റ്റന്‍ കൂള്‍ പറയുന്നു.