വെല്ലിങ്ടണ്‍: ചതുര്‍രാഷ്ട്ര ഹോക്കി ടൂര്‍ണമെന്റില്‍ ബുധനാഴ്ച ഇന്ത്യ ജപ്പാനേ നേരിടും. എട്ടുമാസത്തിനു ശേഷം മലയാളി താരം പിആര്‍ ശ്രീജേഷ് തിരിച്ചു വരുന്ന മത്സരം കൂടിയാണിത്. സുല്‍ത്താന്‍ അസ്ലന് ഷാ മത്സരത്തിനിടെയേറ്റ പരിക്കിനെ തുടര്‍ന്ന് ശ്രീജേഷ് വിശ്രമത്തിലായിരുന്നു. ഇന്ത്യയെ കൂടാതെ ആതിഥേയരായ ന്യൂസിലാന്‍ഡ്, ബെല്‍ജിയം, ജപ്പാന് ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്.
ഏഷ്യാ കപ്പ് മത്സരത്തില്‍ 5-1ന് ജപ്പാനെ തോല്‍പ്പിക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ കളിക്കാനിറങ്ങുന്നത്. ന്യൂസിലാന്‍ഡിലെ കാലാവസ്ഥയുമായി പൊരുത്തപ്പെടാന്‍ ടീം കഴിഞ്ഞ നാലു ദിവസമായി ഇവിടെ പരിശീലനത്തിലാണ്.
ഇന്ത്യന്‍ ടീം: പിആര്‍ ശ്രീജേഷ്, കൃഷ്ണന് ബഹദൂര്‍ പതക്, ഹര്‍മന്‍പ്രീത് സിങ്, സുരേന്ദര്‍ കുമാര്‍, ഗുര്‍വീന്ദര്‍ സിങ്, വരുണ്‍ കുമാര്‍, രുപിന്ദര്പാല് സിങ്, ബിരേന്ദ്ര ലാക്രെ, മന്‍പ്രീത് സിങ്(ക്യാപ്റ്റന്‍) ചിംഗ്ലെന്‍സന സിങ്, വിവേക് സാഗര്‍ പ്രസാദ്, ഹര്‍ജീത് സിങ്, നീലകണ്ഠ ശര്‍മ, സിമ്രാന്‍ജിത് സിങ്, സത്ബീര്‍ സിങ്, ദില്‍പ്രീത് സിങ്, രമണ്‍ദീപ് സിങ്, മന്ദീപ് സിങ്, ലളിത് കുമാര്‍ ഉപാദ്ധ്യായ്, അര്മാന് ഖുരേശി.