Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യാകപ്പ് ക്രിക്കറ്റ് വീണ്ടും ബംഗ്ലാദേശില്‍, ഇന്ത്യയും പാകിസ്താനും ഔട്ട്?

സിംഗപ്പൂര്‍: തുടര്‍ച്ചയായ മൂന്നാം തവണയും ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ബംഗ്ലാദേശില്‍ നടക്കും. ഐ സി സി റാങ്കിംഗില്‍ മുന്‍പന്തിയിലുള്ള ഇന്ത്യയും പാകിസ്താനും നില്‍ക്കേയാണ് ബംഗ്ലാദേശ് മൂന്ന് പ്രാവശ്യം അടുപ്പിച്ച് ഏഷ്യാകപ്പിന് ആതിഥേയരാകുന്നത്. ഭീകരവാദ പ്രശ്‌നങ്ങളെത്തുടര്‍ന്ന് പാകിസ്താനില്‍ മറ്റ് രാജ്യങ്ങള്‍ ക്രിക്കറ്റ് കളിക്കുന്നില്ല. ഇതാണ് പാകിസ്താന് ടൂര്‍ണമെന്റ് ആതിഥേയരാകുന്നതില്‍ നിന്നും തടസ്സം. യു എ ഇയാണ് പാകിസ്താന്റെ മത്സരങ്ങള്‍ക്ക് ഇപ്പോള്‍ ആതിഥേയത്വം വഹിക്കുന്നത്.

അതേസമയം ഇന്ത്യയ്ക്ക് പ്രശ്‌നം അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പാണ്. ലോകകപ്പും ഏഷ്യാകപ്പും ഒരേ വര്‍ഷം നടത്താന്‍ ബി സി സിഐയ്ക്ക് താല്‍പര്യമില്ല. 2018 ലെ ഏഷ്യാകപ്പ് ഇന്ത്യ നടത്താന്‍ താല്‍പര്യം കാണിച്ചിട്ടുണ്ട്. ഇത് മറ്റ് രാജ്യങ്ങളും അംഗീകരിച്ചതായിട്ടാണ് അറിയുന്നത്. ഈ സാഹചര്യത്തില്‍ 2018 ലെ ഏഷ്യാകപ്പ് ഇന്ത്യയില്‍ നടക്കുമെന്ന് ബി സി സി ഐ സെക്രട്ടറി അനുരാഗ് താക്കൂര്‍ സിംഗപ്പൂരിലെ യോഗത്തിന് ശേഷം അറിയിച്ചു.

accasiacup

അഞ്ച് രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഏഷ്യാകപ്പ് ടൂര്‍ണമെന്റ് 2016 ഫെബ്രുവരി 14 ന് തുടങ്ങും. മാര്‍ച്ച് ആറിന് ഫൈനല്‍. ബംഗ്ലാദേശില്‍ ഏഷ്യാകപ്പ് നടത്താമെന്ന നിര്‍ദേശം പാകിസ്താനാണ് മുന്നോട്ട് വെച്ചത്. മറ്റുള്ളവര്‍ ഇത് അംഗീകരിച്ചു. ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവയ്ക്ക് പുറമേ ഒരു ഐ സി സി അസോസിയേറ്റ് രാജ്യം കൂടി ഏഷ്യാകപ്പ് കളിക്കും. യു എ ഇ, അഫ്ഗാനിസ്ഥാന്‍, ഒമാന്‍, ഹോങ്കോങ് എന്നിവരാണ് യോഗ്യതറൗണ്ട് കളിക്കുന്നത്.

Story first published: Friday, October 30, 2015, 12:04 [IST]
Other articles published on Oct 30, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+