Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇബ്രാഹിമോവിച്ച് ഗ്യാലക്‌സി വിട്ടു; പുതിയ തട്ടകം എസി മിലാനെന്ന് സൂചന

ന്യൂയോര്‍ക്ക്: സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച് അമേരിക്കന്‍ ക്ലബ്ബ് ഗ്യാലക്‌സി വിട്ടു. സീസണിന് അവസാനമായതോടെയാണ് അദ്ദേഹം ഗ്യാലക്‌സിയോട് വിടപറഞ്ഞത്. ഇക്കാര്യം അദ്ദേഹം തന്നെയാണ് ആരാധകരോട് പങ്കുവെച്ചത്. വന്നു കണ്ടു കീഴടക്കി എന്ന് തുടങ്ങുന്ന പോസ്റ്റിലൂടെയാണ് ഇബ്ര ആരാധകരോട് വിടപറയല്‍ അറിയിച്ചത്. ഗ്യാലക്‌സിക്കുവേണ്ടി കളിക്കവെ നല്‍കിയ സ്‌നേഹത്തിന് അദ്ദേഹം നന്ദി പറഞ്ഞു.

പ്രായം തളര്‍ത്താത്ത പ്രകടനമാണ് അമേരിക്കയിലും അദ്ദേഹം പുറത്തെടുത്തത്. ഇബ്രയുടെ വിടവാങ്ങല്‍ അറിഞ്ഞതോടെ അദ്ദേഹത്തിന് നന്ദി അറിയിച്ചുകൊണ്ട് നിരവധി ഗ്യാലക്‌സി ആരാധകര്‍ പോസ്റ്ററുടെ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അമേരിക്ക വിട്ട ഇബ്ര ഇറ്റാലിയന്‍ ക്ലബ്ബ് എസി മിലാനിലേക്ക് തിരിച്ചെത്തുമെന്നാണ് വിവരം. ഇതിനായുള്ള ശ്രമം ക്ലബ്ബ് സജീവമായി നടത്തുന്നുണ്ട്. മൂന്ന് താരങ്ങളെ കൈമാറ്റം ചെയ്ത് ഇബ്രയെ സ്വന്തമാക്കാനാണ് മിലാന്റ പദ്ധതി.

zlatan ibrahimovic

നിലവിലെ റിപ്പോര്‍ട്ട് പ്രകാരം 3.5 ദശലക്ഷം യൂറോ പ്രതിവര്‍ഷം പ്രതിഫലം നല്‍കാമെന്നാണ് മിലാന്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാല്‍ ഇതിനോട് ഇബ്ര ഔദ്യോഗികമായി് പ്രതികരിച്ചിട്ടില്ല. 38കാരനായ ഇബ്ര 2010-2012 സീസണുകളിലാണ് മിലാനുവേണ്ടി കളിച്ചത്. ക്ലബ്ബിനൊപ്പം സീരി എ കിരീടവും അ്‌ദ്ദേഹം നേടിയിട്ടുണ്ട്. യുവന്റസ്, ഇന്റര്‍ മിലാന്‍, ബാഴ്‌സലോണ, പിഎസ്ജി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എന്നീ ക്ലബ്ബുകള്‍ക്ക് വേണ്ടിയും ഇബ്ര കളിച്ചിട്ടുണ്ട്.

Story first published: Friday, November 15, 2019, 8:34 [IST]
Other articles published on Nov 15, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+