Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പുറത്താക്കുമെന്ന് അഭ്യൂഹം; റയലില്‍ തുടരാന്‍ ആഗ്രഹമുണ്ടെന്ന് സിനദിന്‍ സിദാന്‍

മാഡ്രിഡ്: ലാ ലീഗയില്‍ കീരീടമോഹം വെടിഞ്ഞ റയല്‍ മാഡ്രിഡ്, കോച്ചിനെ പുറത്താക്കിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ടീമില്‍ തുടരാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സിനദിന്‍ സിദാന്‍. ലാ ലീഗയില്‍ നിലവില്‍ ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സലോണയേക്കാള്‍ 15 പോയന്റ് പിറകില്‍ മൂന്നാം സ്ഥാനത്താണ് റയല്‍.

മോശം പ്രകടനമാണ് ഇത്തവണ ചാമ്പ്യന്മാര്‍ പുറത്തെടുത്തത്. ഇത് ക്ലബ്ബ് മാനേജ്‌മെന്റിനെ അലോസരപ്പെടുത്തുന്നുണ്ടെന്നും കോച്ചിനെ മാറ്റി പരീക്ഷിക്കണമെന്നും ചിലര്‍ ആവശ്യപ്പെട്ടു. ചാമ്പ്യന്‍സ് ലീഗില്‍ ടീമിന്റെ പ്രകടനം എത്രത്തോളമുണ്ടെന്നു നിരീക്ഷിച്ചശേഷമായിരിക്കും കോച്ചിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കല്‍.

zidane

പതിനെട്ടുവര്‍ഷം ക്ലബ്ബിനൊപ്പമുണ്ടെന്ന് സിദാന്‍ പറഞ്ഞു. ഇനിയും ഇവിടെ നില്‍ക്കണമെന്നാണ് ആഗ്രഹം. ലാ ലീഗയില്‍ രണ്ടാംസ്ഥാനമാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്. വരാനിരിക്കുന്ന മത്സരങ്ങളില്‍ ജയപ്രതീക്ഷയുണ്ട്. ചില താരങ്ങള്‍ പരിക്കിന്റെ പിടിയിലാണെന്നും സിദാന്‍ വ്യക്തമാക്കി.

ഇസ്‌കോയെ കളിപ്പിക്കാത്തത് സംബന്ധിച്ച വിവാദത്തിനും സിദാന്‍ പ്രതികരിച്ചു. തനിക്ക് 11 പേരെ മാത്രമേ കളിപ്പിക്കാന്‍ കഴിയുകയുള്ളൂ. ടീമില്‍ 25 പേരുണ്ട്. ഇസ്‌കോയുമായി യാതൊരു പ്രശ്‌നവുമില്ല. ഇസ്‌കോ റയിലില്‍ തന്നെ തുടരുമെന്നും ക്ലബ്ബിന് ആവശ്യമുണ്ടെന്നും സിദാന്‍ പറഞ്ഞു. അര്‍ജന്റീനയ്‌ക്കെതിരായ സൗഹൃദ മത്സരത്തില്‍ ഹാട്രിക് നേടിയശേഷം റയല്‍ കോച്ചിനെതിരെ ഇസ്‌കോ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

Story first published: Sunday, April 1, 2018, 9:43 [IST]
Other articles published on Apr 1, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+