വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

സിദാന്‍ വിയര്‍ക്കും, മറികടക്കേണ്ട കടമ്പകള്‍ ഏറെ, തിരിച്ചുവരവ് അബദ്ധമോ?

സിദാന് ചരിത്രം ആവര്‍ത്തിക്കാന്‍ കഴിയുമോ? | Oneindia Malayalam

മാഡ്രിഡ്: അപ്രതീക്ഷിതമായി റയല്‍ മാഡ്രിനോട് വിടപറഞ്ഞതുപോലെ തന്നെയായിരുന്നു സിദാന്റെ തിരിച്ചുവരവും. ഇന്നലെ അര്‍ദ്ധരാത്രി ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് സിദാന്റെ തിരിച്ചുവരവ് പ്രഖ്യാപനമുണ്ടായത്. റയലിനൊപ്പം സ്വന്തമാക്കാവുന്ന കിരീടങ്ങലെല്ലാം നേരത്തെ തന്നെ സ്വന്തമാക്കിയ സിദാന് ഇനിയും ചരിത്രം ആവര്‍ത്തിക്കാന്‍ കഴിയുമോ? സാധ്യതകള്‍ വിരളമാണ്. റയല്‍ പഴയ പ്രതാപത്തിലേക്കെത്താന്‍ ടീമില്‍ ചില മാറ്റങ്ങള്‍ അനിവാര്യം.എന്നാല്‍ അത് അത്ര എളുപ്പമല്ലെന്നതാണ് വസ്തുത.

റൊണാള്‍ഡോ രക്ഷകനാകുമോ? യുവന്റസും അത്‌ലറ്റിക്കോയും വീണ്ടും മുഖാമുഖം; യൂറോപ്പില്‍ തീപാറും പോര് റൊണാള്‍ഡോ രക്ഷകനാകുമോ? യുവന്റസും അത്‌ലറ്റിക്കോയും വീണ്ടും മുഖാമുഖം; യൂറോപ്പില്‍ തീപാറും പോര്

വെല്ലുവിളികള്‍ ചില്ലറയല്ല

വെല്ലുവിളികള്‍ ചില്ലറയല്ല

ടീമിനെ ഒത്തിണക്കത്തോടെ കൊണ്ടുപോവുകയെന്നതാണ് സിദാന്റെ മുന്നിലുള്ള വലിയ വെല്ലുവിളി. ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറില്‍ അയാക്‌സിനോട് തോറ്റ് പുറത്തുപോയതിന് പിന്നാലെ റയല്‍ താരങ്ങള്‍ തമ്മിലുള്ള അഭിപ്രായ ഭിന്നതയും രൂക്ഷമായിരുന്നു. ക്ലബ്ബ് പ്രസിഡന്റ് ഫ്‌ളോറന്റീനോ പെരേസ് റയല്‍ താരങ്ങളെ വിമര്‍ശിച്ചതും ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസുമായി വാക്കുതര്‍ക്കമുണ്ടായതും ടീമിന്റെ കെട്ടുറപ്പിനെ ബാധിച്ചു.

കഴിഞ്ഞ ദിവസം പരിശീലനത്തിനിടെ റാമോസും മാഴ്‌സലോയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതായും സ്പാനിഷ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സിദാന്റെ കാലത്തെ ടീമിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്ന ഇസ്‌കോയ്ക്കും ടീമിനോട് പഴയ മമതയില്ല. സീനിയര്‍ താരം ഗാരത് ബെയ്ല്‍ ടീമിലെ വില്ലന്‍ പരിവേഷത്തോടെ തുടരുന്നു. ഇവരെയൊക്കെ ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ സിദാന് സാധിക്കുമോയെന്ന് കാത്തിരുന്ന് കാണാം.

ടീമിലെ മാറ്റങ്ങള്‍

ടീമിലെ മാറ്റങ്ങള്‍

റയല്‍ മാഡ്രിഡിലേക്കുള്ള തിരിച്ചുവരവിന് മുന്നോടിയായി ചില നിബന്ധനകള്‍ സിദാന്‍ മുന്നോട്ടുവച്ചതായും റിപ്പോര്‍ട്ടുണ്ട്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അഭാവത്തില്‍ കെയ്‌ലിയന്‍ എംബാപ്പെയെയോ നെയ്മറെയോ ടീമിലെത്തിക്കുക. ചെല്‍സിയില്‍ നിന്ന് ഏദന്‍ ഹസാര്‍ഡിന്റെ കൈമാറ്റം വേഗത്തിലാക്കുക. ഗാരത് ബെയ്‌ലിനെ പുറത്താക്കുക, ബെന്‍സേമയെയും മാഴ്‌സലോയെയും നിലനിര്‍ത്തുക എന്നതാണ് അദ്ദേഹം മുന്നോട്ടുവച്ച പ്രധാന ആവശ്യങ്ങളെന്നാണ് വിവരം. എന്നാല്‍ ഇത് അത്ര എളുപ്പമല്ല.

കാരണം ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിയുടെ സൂപ്പര്‍ താരങ്ങളായ നെയ്മറെയും എംബാപ്പയെയും വിട്ടുനല്‍കില്ലെന്ന് ക്ലബ്ബ് വൃത്തങ്ങള്‍ നേരത്തെതന്നെ അറിയിച്ചിരുന്നു. നെയ്മറെ ടീമിലെത്തിക്കാനാണ് കൂടുതല്‍ ബുദ്ധിമുട്ട്. ബാഴ്‌സലോണയില്‍ നിന്ന് റെക്കോഡ് തുകയ്ക്ക് വാങ്ങിയ നെയ്മറെ വിട്ടുകിട്ടാന്‍ വലിയ തുകതന്നെ റയലിന് മുടക്കേണ്ടി വരും. അങ്ങനെ വന്നാല്‍ ഹസാര്‍ഡിന്റെ കൈമാറ്റം ബുദ്ധിമുട്ടാവും. ഇക്കാരണത്താല്‍ പെട്ടെന്നൊരു കൈമാറ്റത്തിന് റയല്‍ മുതിരുകയില്ല.

റയലിന്റെ പ്രതീക്ഷകള്‍

റയലിന്റെ പ്രതീക്ഷകള്‍

ചാമ്പ്യന്‍സ് ലീഗിലെ പ്രതീക്ഷകള്‍ അസ്തമിച്ച റയലിന്റെ മുന്നിലുള്ളത് ലാ ലിഗ മാത്രമാണ്. 27 മത്സരങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ 51 പോയിന്റുള്ള റയല്‍ മാഡ്രിഡ് മൂന്നാം സ്ഥാനത്താണ്. 56 പോയിന്റുള്ള അത്‌ലറ്റികോ മാഡ്രിഡ് രണ്ടാം സ്ഥാനത്തും ചിരവൈരികളായ ബാഴ്‌സലോണ 63 പോയിന്റോടെ ഒന്നാം സ്ഥാനത്തുമുണ്ട്. ഒന്നാം സ്ഥാനക്കാരുമായി 12 പോയിന്റെ വ്യത്യാസമുള്ളതിനാല്‍ റയല്‍ ലീഗ് കിരീടം നേടാന്‍ അത്ഭുതങ്ങള്‍ സംഭവിക്കണം. 11 മത്സരങ്ങള്‍ അവശേഷിക്കെ ടീമിനെ തിരിച്ചുകൊണ്ടുവരാമെന്ന പ്രതീക്ഷയിലാണ് സിദാന്‍.

റയലിനൊപ്പം എല്ലാം നേടി

റയലിനൊപ്പം എല്ലാം നേടി

റയലിനൊപ്പം സിദാന്‍ നേടാത്ത കിരീടങ്ങലില്ല. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ തുടര്‍ച്ചയായി മൂന്നു തവണ റയലിനെ രാജാവാക്കിയ സിദാന്‍ ലാ ലിഗയും സൂപ്പര്‍ കോപ്പയും ഓരോ തവണയും യുവേഫ സൂപ്പര്‍ കപ്പും ഫിഫ ക്ലബ്ബ് ലോകകപ്പും രണ്ടു തവണയും സ്വന്തമാക്കിയിട്ടുണ്ട്.

ടെസ്റ്റില്‍ ബംഗ്ലാദേശ് ഒന്നുമില്ല; ന്യൂസിലന്‍ഡിനോട് രണ്ടാം ടെസ്റ്റിലും വീണ്ടും വന്‍ തോല്‍വിടെസ്റ്റില്‍ ബംഗ്ലാദേശ് ഒന്നുമില്ല; ന്യൂസിലന്‍ഡിനോട് രണ്ടാം ടെസ്റ്റിലും വീണ്ടും വന്‍ തോല്‍വി

Story first published: Tuesday, March 12, 2019, 15:55 [IST]
Other articles published on Mar 12, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X