Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലയണല്‍ മെസ്സി ലാ ലിഗയില്‍ തുടരണം; കൂടുമാറ്റ അഭ്യൂഹങ്ങളോട് പ്രതികരിച്ച് സിനദിന്‍ സിദാന്‍

മാഡ്രിഡ്: ബാഴ്‌സലോണയുടെ അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസ്സി ക്ലബ്ബ് വിടുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് ഫുട്‌ബോള്‍ ലോകത്തെ ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. ഫുട്‌ബോള്‍ ഇതിഹാസങ്ങളുടെ പട്ടികയിലെ മുന്‍നിരക്കാരനായ മെസ്സി കൂടുമാറുമോ ഇല്ലെയോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. മെസ്സി ബാഴ്‌സലോണ വിട്ടേക്കുമെന്ന തരത്തില്‍ അദ്ദേഹത്തിന്റെ ഏജന്റ് സൂചന നല്‍കിയതായും ചില സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മെസ്സിയുടെ കൂടുമാറ്റ അഭ്യൂഹം ശക്തിപ്പെടുമ്പോള്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് റയല്‍ മാഡ്രിഡ് പരിശീലകനായ സിനദിന്‍ സിദാന്‍. മെസ്സി ലാലിഗയില്‍ തുടരണമെന്നാണ് സിദാന്‍ അഭിപ്രായപ്പെട്ടത്. എന്ത് സംഭവിക്കുമെന്ന് എനിക്കറിയില്ല. എന്നാല്‍ അദ്ദേഹം ലാലിഗയില്‍ തുടരും. മികച്ച താരം ലീഗില്‍ തുടരണമെന്നാണ് ഞങ്ങളുടെ ആഗ്രഹം - സിദാന്‍ പറഞ്ഞു.

മെസ്സി ബാഴ്‌സലോണയുമായി കരാര്‍ പുതുക്കാന്‍ വിസ്സമതിച്ചതായുള്ള വാര്‍ത്ത സ്പാനിഷ് ഔട്ട്‌ലെറ്റായ കദീന എസ്ഇആറാണ് പുറത്തുവിട്ടത്. നിലവില്‍ 2021വരെയാണ് മെസ്സിയുമായി ബാഴ്‌സയ്ക്ക് കരാറുള്ളത്. അതിന് ശേഷം അദ്ദേഹം ക്ലബ്ബ് വിട്ടേക്കുമെന്നാണ് നിലവില്‍ പുറത്തുവരുന്ന വിവരം. അതേ സമയം മെസ്സിയുടെ കൂടുമാറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരാധകരും സജീവമായി ഏറ്റെടുത്തിരിക്കുകയാണ്. ബാഴ്‌സലോണ വിട്ടാല്‍ മെസ്സി കളിക്കാന്‍ സാധ്യതയുള്ള ക്ലബ്ബേതെന്നാണ് ആരാധകര്‍ പ്രധാനമായും അന്വേഷിക്കുന്നത്. യുവന്റസില്‍ റൊണാള്‍ഡോയും മെസ്സിയും ഒരുമിച്ച് കളിക്കുമോയെന്നറിയാനും ആരാധകര്‍ക്ക് ആകാംക്ഷയുണ്ട്. എന്നാല്‍ കൂടുമാറ്റ അഭ്യൂഹങ്ങളെക്കുറിച്ച് മെസ്സി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ബാഴ്‌സലോണയുടെ വളര്‍ന്നുവന്ന് കരിയറില്‍ ബാഴ്‌സയ്ക്ക് വേണ്ടി മാത്രം പന്ത് തട്ടിയ മെസ്സി തന്റെ വിരമിക്കലും ബാഴ്‌സലോണയ്ക്ക് ഒപ്പമാകുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ നിലവിലെ ക്ലബ്ബിന്റെ അവസ്ഥയില്‍ മെസ്സി അസ്വസ്തനാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

zinedinezidane-messi

പോയിന്റ് പട്ടികയില്‍ റയല്‍ മാഡ്രിഡ് ലീഡുയര്‍ത്തിയതും ബാഴ്‌സലോണയ്ക്ക് പ്രതീക്ഷിച്ച രീതിയില്‍ പ്രകടനം പുറത്തെടുക്കാനും സാധിക്കാത്തത് ഇതിനോടകം തന്നെ ചര്‍ച്ചയായിട്ടുണ്ട്. പുതിയ പരിശീലകന് കീഴിലെ ബാഴ്‌സലോണയുടെ പ്രകടനം മോശമാകുമ്പോള്‍ പെപ് ഗാര്‍ഡിയോളയെ മടക്കിക്കൊണ്ടുവരണമെന്ന തരത്തിലും ആരാധകര്‍ ആവശ്യം ഉന്നയിക്കുന്നുണ്ട്. നെയ്മറെ ബാഴ്‌സലോണയിലേക്ക് മടക്കിക്കൊണ്ടുവരണമെന്ന് മെസ്സി ആവശ്യപ്പെട്ടിരുന്നെങ്കിലും ക്ലബ്ബ് ഇതിന് പൂര്‍ണ്ണ പിന്തുണ നല്‍കിയിരുന്നില്ല. കോവിഡ് കാലത്ത് സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് പ്രതിഫലം വെട്ടിക്കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് മെസ്സിയും ക്ലബ്ബ് പ്രസിഡന്റും തമ്മിലുള്ള ബന്ധം വഷളായിരുന്നു. 72ശതമാനം പ്രതിഫലം വെട്ടിക്കുറയ്ക്കാന്‍ സമ്മതിച്ചിട്ടും ക്ലബ്ബ് പ്രസിഡന്റ് താരങ്ങള്‍ക്ക് മേല്‍ അനാവശ്യ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്നാണ് മെസ്സി ആരോപിച്ചത്. വരും ദിവസങ്ങളില്‍ മെസ്സിയുടെ കൂടുമാറ്റം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യപനങ്ങള്‍ വരും ദിവസങ്ങളില്‍ത്തന്നെ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Story first published: Saturday, July 4, 2020, 14:23 [IST]
Other articles published on Jul 4, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+