ഫുട്‌ബോള്‍ ആരാധകരെ ഞെട്ടിച്ച് സിദാന്‍; റയലിന്റെ പരിശീലകസ്ഥാനം ഒഴിഞ്ഞു
മാഡ്രിഡ്: യുവേഫ ചാംപ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിനെ കിരീടത്തിലേക്ക് നയിച്ച് അഞ്ച് ദിവസം മാത്രം പിന്നിട്ടപ്പോഴേക്കും ഫുുട്‌ബോള്‍ ആരാധകരെ ഞെട്ടിച്ച് സിനദിന്‍ സിദാന്‍ ക്ലബ്ബിന്റെ പരിശീലകസ്ഥാനം ഒഴിഞ്ഞു. ഇന്ന് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിനിടെയാണ് സിദാന്റെ അപ്രതീക്ഷിത രാജി നീക്കം.
തുടര്‍ച്ചയായി മൂന്ന് തവണ ചാംപ്യന്‍സ് ലീഗില്‍ റയലിനെ കിരീടത്തിലേക്ക് നയിച്ചാണ് മുന്‍ ഫ്രഞ്ച് സൂപ്പര്‍താരം റയലിന്റെ പരിശീലകസ്ഥാനം ഒഴിയുന്നത്. 2016-17 സീസണില്‍ റയലിനെ സ്പാനിഷ് ലീഗ് ജേതാക്കളാക്കാനും അദ്ദേഹത്തിന്റെ പരിശീലക മികവിന് കഴിഞ്ഞിരുന്നു.

ഇത് നിസ്സാരമായി പറയാന്‍ കഴിയുന്ന കാര്യമില്ല. ഞാന്‍ പരിശീലകനായി തുടരുകയാണെങ്കില്‍ ടീമിന് വിജയം നിലനിര്‍ത്തുകായെന്നത് സമ്മര്‍ദ്ദമേറിയ കാര്യമാണ്. ഇതാണ് മാറ്റത്തിനുള്ള ശരിയായ സമയം. എല്ലാം മാറിക്കൊണ്ടിരിക്കുകയാണ്. അതാണ് താന്‍ ഇത്തരമൊരു തീരുമാനം ഏടുക്കാന്‍ കാരണംം. റയല്‍ വിജയപരമ്പര തുടരുക തന്നെ വേണം. എന്നാല്‍, നിലവിലുള്ളതില്‍ നിന്ന് വ്യത്യസ്ഥമായ ശൈലിയിലാണ് ടീം ഇനി മുന്നേറേണ്ടത്. അതിന് വേണ്ടി കൂടിയാണ് മൂന്ന് വര്‍ഷത്തെ റയലിന്റെ പരിശീലകസ്ഥാനം താന്‍ ഒഴിയുന്നത്- സിദാന്‍ വിശദമാക്കി. നിലവില്‍ മറ്റൊരു ടീമിന്റെയും പരിശീലകനാവാന്‍ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Story first published: Thursday, May 31, 2018, 17:47 [IST]
Other articles published on May 31, 2018
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications