വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

വര്‍ണവെറി; കരാറിലെത്തി ദിവസങ്ങള്‍ക്കുള്ളില്‍ മാല്‍ക്കോമിനെ വില്‍ക്കാനൊരുങ്ങി സെനിറ്റ്

മോസ്‌കോ:വര്‍ണവെറിയന്‍മാരായ ആരാധകരുടെ രോഷത്തെത്തുടര്‍ന്ന് ബ്രസീല്‍ സ്‌ട്രൈക്കറെ വില്‍ക്കാനൊരുങ്ങി റഷ്യന്‍ ക്ലബ്ബ് എഫ് സി സെനിറ്റ്. ബാഴ്‌സലോണയില്‍ നിന്ന് താരത്തെ ടീമിലെത്തിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് മാല്‍ക്കോമിനെ ഒഴിവാക്കാന്‍ ക്ലബ്ബ് തയ്യാറായിരിക്കുന്നത്. ബാഴ്‌സയില്‍ മിന്നും ഫോമില്‍ കളിച്ചുകൊണ്ടിരുന്ന താരത്തെ 41 ദശലക്ഷം യൂറോയ്ക്കാണ് സെനിറ്റ് സ്വന്തമാക്കിയത്. ശനിയാഴ്ച ആരാധകര്‍ക്ക് മുന്നില്‍ താരത്തിന് അരങ്ങേറ്റ മത്സരം നടത്താനിരിക്കെയാണ് വലിയ ആരാധക പ്രതിഷേധമുണ്ടായത്.

malcom

കറുത്തവനായ മാല്‍ക്കോമിനെ എന്തിനാണ് ടീമിലെടുത്തതെന്നെഴുതിയ ബോര്‍ഡുകളുമായാണ് ക്ലബ്ബിന്റെ ആരാധകര്‍ ഗ്യാലറിയില്‍ നിറഞ്ഞത്. ക്ലബ്ബിന്റെ ചരമമായെന്നും ഒരു കൂട്ടര്‍ പറയുന്നു. ഞങ്ങള്‍ വര്‍ണവെറിയന്‍മാരല്ല,എന്നാല്‍ വെളുത്ത താരങ്ങള്‍ മാത്രം കളിക്കുകയെന്നത് ഞങ്ങളുടെ പാരമ്പര്യമാണ്-ഇങ്ങനെയും ആരാധകര്‍ പറയുന്നു. ഫുട്‌ബോളില്‍ വര്‍ണ-വംശീയ വെറിക്കെതിരേ ശക്തമായ പ്രതിഷേധങ്ങള്‍ ഉയരുന്നതിനിടെയിലാണ് ഇത്തരത്തില്‍ പരസ്യമായി താരത്തിന് അവഗണന നേരിടേണ്ടി വന്നത്. 2012ന് ശേഷം ഒരു കറുത്ത താരം പോലും കളിക്കാത്ത ഏക ക്ലബ്ബാണ് സെനിറ്റ്.

അതിവേഗം മുന്നോട്ട്; ഹംഗറിയില്‍ കിരീടം തിരിച്ചുപിടിച്ച് ഹാമില്‍ട്ടന്‍അതിവേഗം മുന്നോട്ട്; ഹംഗറിയില്‍ കിരീടം തിരിച്ചുപിടിച്ച് ഹാമില്‍ട്ടന്‍

ഇതാദ്യമായല്ല റഷ്യന്‍ ആരാധകരുടെ ഭാഗത്ത് നിന്ന് വര്‍ണ വെറി ഉണ്ടാകുന്നത്. ഇക്കഴിഞ്ഞ ഫുട്‌ബോള്‍ ലോകകപ്പിന് വേദിയായത് റഷ്യയായിരുന്നു. ഇവിടെ ഫ്രഞ്ച് സ്‌ട്രൈക്കര്‍ പോള്‍ പോഗ്ബയ്ക്കും ഇംഗ്ലണ്ട് താരം റഹിം സ്‌റ്റെര്‍ലിങിനും ബെല്‍ജിയത്തിന്റെ റോമലു ലുക്കാക്കുവിനുമെല്ലാം നിറത്തിന്റെ പേരില്‍ അവഗണന നേരിടേണ്ടി വന്നിട്ടുണ്ട്.റഷ്യയില്‍ മറ്റ് ഫുട്‌ബോള്‍ ക്ലബ്ബുകളും സമീപ മനോഭാവം ഉള്ളവരാണ്.കളിക്കാര്‍ വെയിലത്ത് പരിശീലനം നടത്തുമ്പോഴുണ്ടായ നിഴലിന്റെ ഫോട്ടോ സ്പാര്‍ട്ടക്ക് മോസ്‌കോ പോസ്റ്റ് ചെയ്തത് 'ചോക്ലേറ്റ് എങ്ങനെ വെയിലില്‍ അലിയുന്നുവെന്ന് നോക്കൂ'എന്ന അടിക്കുറപ്പോടെയാണ്. റഷ്യന്‍ ആരാധകരുടെ പെരുമാറ്റം ഇതിനോടകം ചര്‍ച്ചയായിക്കഴിഞ്ഞു. ക്ലബ്ബിനെതിരേ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതിഷേധം കടുക്കുകയാണ്.

Story first published: Monday, August 5, 2019, 18:17 [IST]
Other articles published on Aug 5, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X