വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഞാൻ ക്ലബ് വിടുന്നു; സ്റ്റോക് സിറ്റിയുടെ സൂപ്പർ താരം ജെർദാൻ ശാഖിരി..

By Desk

സ്റ്റോക് സിറ്റിയുടെ സൂപ്പർ താരം ജെർദാൻ ശാഖിരി ക്ലബ്ബ് വിടാനൊരുങ്ങുന്നു.2015 ൽ ഇറ്റാലിയൻ ക്ലബായ എ.സി മിലാനിൽ നിന്നും സ്റ്റോക് സിറ്റിയിലേക്കെത്തിയ ശാഖിരി തുടക്കം മുതല്ക്കെ തകർപ്പൻ പ്രകടനമാണ് സ്റ്റോക് സിറ്റിക്കുവേണ്ടി പുറത്തെടുത്തത്.താൻ സ്റ്റോക് സിറ്റിയിൽ സംതൃപ്തനാണെന്നും ഇനിയും ക്ലബിനൊപ്പം തുടരുമെന്നും നേരത്തെ ശാഖിരി അറിയിച്ചിരുന്നു. എന്നാൽ അടുത്ത സീസണിൽ പോട്ടേഴ്സിനൊപ്പം താൻ കാണില്ലെന്നും ഇപ്പോഴാണ് ടീം വിടാനുള്ള തക്ക സമയമെന്നും ശാഖിരി പറഞ്ഞു.

xherdan shaqiri

പ്രീമിയർ ലീഗിൽ നിന്ന് സ്റ്റോക് സിറ്റി തരംതാഴ്ത്തപ്പെട്ടതുകൊണ്ടായിരിക്കാം ക്ലബ്ബ് വിടാൻ ശാഖിരി നിര്‍ബന്ധിതനായത് എന്നാണ് റിപോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്.ഈ സീസണിൽ സ്റ്റോക് സിറ്റിക്കുവേണ്ടി 38 മത്സരങ്ങൾ കളിച്ച ശാഖിരി 8 ഗോളുകളും നേടിട്ടുണ്ട്.ക്ലബ്ബ് വിടുമെങ്കിലും തനിക്ക് പ്രീമിയർ ലീഗിൽ തന്നെ തുടരാനാണ് താല്പര്യം എന്ന് ശാഖിരി അഭിപ്രായപ്പെട്ടു."യൂറോപ്പിലെ ഒന്നാം നമ്പർ ലീഗാണ് പ്രീമിയർ ലീഗ്,ലോകത്തിലെ മികച്ച കാളികാരെല്ലാം കളിക്കുന്ന ലീഗ് കൂടിയാണിത്.അതുകൊണ്ടുതന്നെ സ്റ്റോക് സിറ്റിയിൽ നിന്ന് വിടപറഞ്ഞാലും പ്രീമിയർ ലീഗിൽ തന്നെ ഞാൻ തുടരും " ശാഖിരി പറഞ്ഞു.


എസ്.വി ഓഗസ്റ് എന്ന് സ്വിസ്സ് ക്ലബ്ബിനുവേണ്ടി കളിച്ചുതുടങ്ങിയ ശാഖിരി 2002 ൽ സ്വിസ്റ്റർലണ്ടിലെ മികച്ച ക്ലബ്ബായ എഫ്.സി ബേസിലേക്കെത്തി.ബേസലിനുവേണ്ടിയുള്ള നീണ്ട ക്യാരിയറിനൊടുവിൽ ബയേൺ മ്യൂണിക്കിലേക്കെത്തിയ ശാഖിരി ബയേണിന്റെ ത്രിപ്പ്ൾ നേട്ടത്തിലും പങ്കാളിയായിട്ടുണ്ട്.

Story first published: Monday, June 4, 2018, 16:59 [IST]
Other articles published on Jun 4, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X