Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ബ്ലാസ്റ്റേഴ്‌സ് താരം ഹ്യൂസിനും വടക്കന്‍ അയര്‍ലന്‍ഡിന്റെ തോല്‍വി തടയാനായില്ല

2018 ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ട് യൂറോപ്യന്‍ മേഖലാ മത്സരത്തില്‍ ജര്‍മനിക്ക് ജയം. വടക്കന്‍ അയര്‍ലന്‍ഡിനെയാണ് ജര്‍മനി തോല്‍പ്പിച്ചത് (2-0). ആദ്യപകുതിയില്‍ ജൂലിയന്‍ ഡ്രാക്‌സലര്‍, സമി ഖെദീറ എന്നിവരാണ് ഗോളുകള്‍ നേടിയത്.

വടക്കന്‍ അയര്‍ലന്‍ഡിന്റെ ലൈനപ്പില്‍ കോച്ച് മൈക്കല്‍ ഓ നീല്‍ മാറ്റങ്ങള്‍ വരുത്തിയിരുന്നു. സാന്‍മാരിനോയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്തു വിട്ട ടീമിന്റെ പ്രതിരോധം ജര്‍മനിക്കെതിരെ കുറച്ച് കൂടി ശക്തിപ്പെടുത്തി. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മാര്‍ക്വു താരമായ ആരോണ്‍ ഹ്യൂസ് തന്റെ നൂറ്റിനാലാം രാജ്യാന്തര മത്സരത്തിനിറങ്ങി.

aaron-hughes

പ്രതിരോധത്തില്‍ ഹ്യൂസിന്റെ പരിചയ സമ്പത്ത് ഉപയോഗപ്പെടുത്തുകയായിരുന്നു കോച്ചിന്റെ ലക്ഷ്യം, ഗാരെത് മക്ഹൗലി, ജോണി ഇവാന്‍സ് എന്നിവരായിരുന്നു ഹ്യൂസിനൊപ്പം പിന്‍നിരയില്‍. ലീ ഹൊഡ്‌സനും ഷെയിന്‍ ഫെര്‍ഗൂസനും വിംഗ് ബാക്കുകളില്‍. ഡിഫന്‍സീവ് കളിക്കുന്ന കോറി ഇവാന്‍സ് മധ്യനിരയില്‍. എന്നാല്‍, ഐറിഷ്പടയുടെ പ്രതിരോധ തന്ത്രമൊന്നും ജര്‍മനിയുടെ പൊസഷന്‍ ഗെയിമിന് മുന്നില്‍ ഏശിയില്ല.

ലോകറാങ്കിംഗില്‍ അറുപത്തേഴാം സ്ഥാനത്തുള്ള സ്ലൊവേനിയയോട് ഇംഗ്ലണ്ട് തോല്‍ക്കാതെ രക്ഷപ്പെട്ടതിന് ഗോളി ജോ ഹാര്‍ട്ടിനോട് നന്ദി പറയണം. ഗോളെന്നുറച്ച തകര്‍പ്പന്‍ രക്ഷപ്പെടുത്തലാണ് ഹാര്‍ട് മത്സരത്തില്‍ നടത്തിയത്. വെയിന്‍ റൂണിയെ ആദ്യ ലൈനപ്പില്‍ നിന്നൊഴിവാക്കുവാന്‍ ധൈര്യം കാണിച്ച കോച്ച് സൗത്ത് ഗേറ്റിന് രണ്ടാം പകുതിയില്‍ ഡെലെ അലിക്ക് പകരം റൂണിയെ കളത്തിലിറക്കേണ്ടി വന്നു. എന്നിട്ടും കളിയില്‍ വലിയ മാറ്റം കണ്ടില്ല. ആഴ്‌സണല്‍ താരം തിയോ വാല്‍ക്കോട്ട് തുടരെ രണ്ടാം കളിയിലും മങ്ങി.

ഗോള്‍ നില ഒറ്റ നോട്ടത്തില്‍

കസാഖിസ്ഥാന്‍ 0-0 റുമാനിയ

ചെക് റിപബ്ലിക് 0-0 അസര്‍ബൈജാന്‍

ജര്‍മനി 2-0 വടക്കന്‍ അയര്‍ലന്‍ഡ്

നോര്‍വെ 4-1 സാന്‍ മാരിനോ

ഡെന്‍മാര്‍ക്ക് 0-1 മോണ്ടെനെഗ്രോ

പോളണ്ട് 2-1 അര്‍മേനിയ

ലിത്വാനിയ 2-0 മാള്‍ട്ട

സ്ലൊവാക്യ 3-0 സ്‌കോട്‌ലന്‍ഡ്

സ്ലൊവാനിയ 0-0 ഇംഗ്ലണ്ട്

Story first published: Thursday, October 13, 2016, 11:12 [IST]
Other articles published on Oct 13, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+