Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഞാനില്ലാത്തൊരു ലോകകപ്പ് അതൊരു ലോകകപ്പാകുമോ; സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച്

ലോസാഞ്ചലസ്: സ്വീഡിഷ് താരമായ സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച് എന്താണെന്ന് ഫുട്‌ബോള്‍ ആരാധകരെ പറഞ്ഞ് ബോധ്യപ്പെടുത്തേണ്ട കാര്യമില്ല. എന്നാല്‍ 2018 റഷ്യന്‍ ലോകകപ്പില്‍ പരുക്ക് മൂലം താരം കളിക്കില്ലെന്ന നിരാശയില്‍ ഇരുന്ന ആരാധകര്‍ക്ക് സന്തോഷിക്കാനുള്ള ഒരു വകയുമായാണ് താരത്തിന്റെ വരവ്. വരാനിരിക്കുന്ന ലോകകപ്പില്‍ താന്‍ എത്തുമെന്നാണ് അമേരിക്കന്‍ ടെലിവിഷന്‍ പരിപാടിക്കിടെ ഇബ്രാഹിമോവിച്ച് വെളിപ്പെടുത്തിയത്.

അമേരിക്കയില്‍ സോക്കര്‍ കളിക്കുന്ന ഈ 36-കാരന്‍ ലോകകപ്പ് കളിക്കില്ലെന്നായിരുന്നു ഇതുവരെ കരുതിയിരുന്നത്. കരിയര്‍ തന്നെ ഭീഷണി നേരിടുന്ന പരുക്കാണ് താരത്തെ അലട്ടുന്നത്. എന്നാല്‍ കാര്യങ്ങള്‍ ശുഭകരമാകുന്നു എന്ന സൂചനയാണ് കഴിഞ്ഞ ദിവസം സംപ്രേക്ഷണം ചെയ്ത പരിപാടിയില്‍ സ്വീഡിഷ് താരം നല്‍കിയത്.

zlatanibrahimovic

'ലോകകപ്പില്‍ ഞാന്‍ ഉണ്ടാകും. ഞാന്‍ പോകുന്നു എന്ന് മാത്രമാണ് പറയുന്നത്. ഇതില്‍ കൂടുതല്‍ പറഞ്ഞാല്‍ ആളുകള്‍ എന്നെ തൂക്കിക്കൊല്ലും. അതുകൊണ്ട് തല്‍ക്കാലത്തേക്ക് പറയുന്ന കാര്യങ്ങളില്‍ ശ്രദ്ധിക്കും', സ്ലാട്ടന്‍ വ്യക്തമാക്കി. ഞാനില്ലാത്തൊരു ലോകകപ്പ് ഒരു ലോകകപ്പ് ആയിരിക്കില്ല, താരം കൂട്ടിച്ചേര്‍ത്തു. ഇതിന് പിന്നാലെ ലോകമെമ്പാടുമുള്ള ആരാധകരെ ആഹ്ലാദത്തിലാക്കി ഒരു ട്വീറ്റും എത്തി. ലോകകപ്പ് കളിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് താരം ട്വീറ്റ് ചെയ്തത്.

സ്വീഡന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ (62) നേടിയിട്ടുള്ള ഇബ്രാഹിമോവിച്ച് 116 മത്സരങ്ങളില്‍ ക്യാപ്റ്റനായി. 2016 യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിലാണ് അവസാനമായി ദേശീയ ടീമിലിറങ്ങിയത്. അന്ന് ഗ്രൂപ്പ് സ്റ്റേജില്‍ തന്നെ ടീം പുറത്തായി. ഇത്തവണ ലോകകപ്പില്‍ ഒരുകൈ നോക്കാന്‍ തന്നെയാണ് ടീമിന്റെ പുറപ്പാട്.

Story first published: Thursday, April 19, 2018, 9:01 [IST]
Other articles published on Apr 19, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+