വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ലോകകപ്പ്: സ്വിറ്റ്‌സര്‍ലന്‍ഡ് - കോസ്റ്ററിക്ക പോരാട്ടത്തില്‍ മികച്ചു നിന്നതാര്?

സ്വിറ്റ്‌സര്‍ലന്‍ഡ് - കോസ്റ്ററിക്ക പോരാട്ടത്തില്‍ മികച്ചു നിന്നതാര്? | Oneindia Malayalam

ഗ്രൂപ്പ് ഇയില്‍ നടന്ന സ്വിറ്റ്‌സര്‍ലന്‍ഡ്-കോസ്റ്ററിക്ക പോരാട്ടം ആവേശകരമായിരുന്നു. ഇരു ടീമും ഇഞ്ചോടിഞ്ച് പൊരുതി കളിച്ച മല്‍സരം 2-2 എന്ന സ്‌കോറില്‍ അവസാനിക്കുകയായിരുന്നു. ഗ്രൂപ്പ് ഇയില്‍ ബ്രസീലിനു പിന്നാലെ പ്രീക്വാര്‍ട്ടറിലിടം നേടിയ ടീമാണ് സ്വിറ്റ്‌സര്‍ലന്‍ഡ്. എന്നാല്‍, മികച്ച പോരാട്ടവീര്യം പുറത്തെടുത്തിട്ടും ഒരു പോയിന്റുമായി റഷ്യന്‍ ലോകകപ്പില്‍ നിന്ന് വിടപറയുകയായിരുന്നു കോസ്റ്ററിക്ക.

switzerland

ഒപ്പത്തിനൊപ്പം പൊരുതി സ്വിറ്റ്‌സര്‍ലന്‍ഡും കോസ്റ്ററിക്കയും


സ്‌കോര്‍ നില സൂചിപ്പിക്കുന്നതു പോലെ ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനമാണ് സ്വിറ്റ്‌സര്‍ലന്‍ഡും കോസ്റ്ററിക്കയും കാഴ്ചവച്ചത്. പന്തടക്കത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനായിരുന്നു മുന്‍തൂക്കമെങ്കില്‍ ആക്രമിച്ചു കളിക്കുന്നതില്‍ കോസ്റ്ററിക്കയായിരുന്നു മുന്നില്‍. തുടക്കത്തില്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്തിയത് കോസ്റ്ററിക്കയായിരുന്നെങ്കിലും ആദ്യം പന്ത് ഗോള്‍വലയ്ക്കുള്ളിലെത്തിച്ചത് സ്വിറ്റ്‌സര്‍ലന്‍ഡായിരുന്നു.

മല്‍സരത്തിലെ ഓരോ ഗോളും മികച്ചുനില്‍ക്കുന്നതായിരുന്നു. ഇഞ്ചുറിടൈമില്‍ ഫൗളിനെ തുടര്‍ന്ന് ലഭിച്ച പെനാല്‍റ്റി തോല്‍വിയില്‍ നിന്ന് കോസ്റ്ററിക്കയെ രക്ഷിച്ചു. ഇരു ടീമും പൊരുതി കളിച്ച മല്‍സരം സമനിലയില്‍ കലാശിച്ചത് കോസ്റ്ററിക്കയ്ക്കും സ്വിറ്റ്‌സര്‍ലന്‍ഡിനും അര്‍ഹിച്ച ഫലം കൂടിയായിരുന്നു.

Story first published: Thursday, June 28, 2018, 15:58 [IST]
Other articles published on Jun 28, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X