Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ് യോഗ്യത; ഇന്ത്യ ഏഷ്യന്‍ ചാമ്പ്യന്മാരായ ഖത്തറിനെതിരെ, പോരാട്ടം കടുക്കും

ദോഹ: ലോകകപ്പ് യോഗ്യതാ മത്സരത്തിലെ രണ്ടാമത്തെ മത്സരത്തില്‍ ഇന്ത്യ ഖത്തറിനെ നേരിടാനൊരുങ്ങുന്നു. ദോഹയില്‍ ചൊവ്വാഴ്ച നടക്കുന്ന മത്സരത്തില്‍ ഇന്ത്യയെ കടുത്തപോരാട്ടമാണ് കാത്തിരിക്കുന്നത്. ആദ്യ മത്സരത്തില്‍ ഒമാനെതിരെ ലീഡ് നേടിയശേഷം അവസാന 10 മിനിറ്റിനുള്ളില്‍ രണ്ട് ഗോള്‍ വഴങ്ങി തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യയ്ക്ക് ഏഷ്യന്‍ ചാമ്പ്യന്മാരായ ഖത്തറിനെതിരെ ജയിച്ചുകയറുക പ്രധാനമാണ്. ഇന്ത്യന്‍ സമയം രാത്രി 10 മണിക്കാണ് മത്സരം ആരംഭിക്കുക.

indian

അതിഥേയരെന്ന നിലയില്‍ ഖത്തര്‍ നേരത്തെ തന്നെ ലോകകപ്പിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. 2023 ഏഷ്യന്‍ കപ്പിനും ഇതേ യോഗ്യതാ മത്സരങ്ങള്‍ തന്നെയാണ് മാനദണ്ഡമെന്നതിനാല്‍ ഖത്തര്‍ മികച്ച ജയം ലക്ഷ്യമാക്കിയാകും ഇന്ത്യയ്‌ക്കെതിരെ ഇറങ്ങുക. അഫ്ഗാനിസ്ഥാനെതിരായ ആദ്യ മത്സരത്തില്‍ 6 ഗോളിന് ജയിച്ചതിന്റെ ആത്മവിശ്വാസം ഖത്തറിനുണ്ട്. ഇന്ത്യക്കെതിരായ മത്സരം പൂര്‍ണമായും വ്യത്യസ്തമായിരിക്കുമെന്നും ജയം തന്നെയാണ് ലക്ഷ്യമെന്നും ഖത്തര്‍ ദേശീയ ഫുട്ബോള്‍ ടീം പരിശീലകന്‍ ഫെലിക്സ് സാന്‍ചെസ് പറഞ്ഞു. അല്‍മോയിസ് സ്‌ട്രൈക്കറായുള്ള മുന്നേറ്റ നിരയാണ് ഖത്തറിന്റേത്. യുസഫ് അബുറിസാഗയുമായി ചേര്‍ന്നുള്ള മുന്നേറ്റങ്ങള്‍ ഖത്തറിന് നിര്‍ണായകമാകും. പെഡ്രോ, താരീഖ്, ബൗആലം എന്നിവര്‍ അണിനിരക്കുന്ന പ്രതിരോധത്തെ ഭേദിച്ച് ഗോള്‍ നേടുക ഇന്ത്യന്‍ ടീമിന് കടുപ്പമായേക്കും.

ക്രൊയേഷ്യന്‍ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ചിന്റെ കീഴില്‍ ഇന്ത്യയ്ക്ക് ഇതുവരെ പ്രതീക്ഷിച്ച പ്രകടനം നടത്താനായിട്ടില്ല. പ്രതിരോധത്തിലെ പാളിച്ചകള്‍ ടീമിന് തലവേദനയാണ്. സുനില്‍ ഛേത്രിയെ മുന്നില്‍ നിര്‍ത്തിയുള്ള കളിക്കുതന്നെയാകും പരിശീലകന്‍ മുന്‍തൂക്കം നല്‍കുക. കഴിഞ്ഞ മത്സരത്തില്‍ തിളങ്ങിയ ഉദാന്ത സിങ്ങും ആഷിഖ് കരുണിയനും ഖത്തറിനെതിരായ ആദ്യ ഇലവനില്‍ സ്ഥാനം പിടിക്കും. ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ്ങും ഫോമിലാണ്. സന്ദേശ് ജിംഗാന്‍ നയിക്കുന്ന പ്രതിരോധത്തില്‍ അഴിച്ചുപണിക്ക് സാധ്യതയുണ്ടെന്നാണ് സൂചന.

Story first published: Monday, September 9, 2019, 14:31 [IST]
Other articles published on Sep 9, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+