Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ് യോഗ്യതാ മത്സരം: ഇന്ത്യ ഇന്ന് ഖത്തറിനെതിരേ, പോരാട്ടം കടുപ്പമെന്ന് ഇന്ത്യന്‍ കോച്ച്

ദോഹ: ഫുട്‌ബോള്‍ ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ഇന്ത്യ ഇന്ന് ഖത്തറിനെ നേരിടും. ഫുട്‌ബോള്‍ ലോകകപ്പ് യോഗ്യത നേടുകയെന്ന മോഹം നേരത്തെ തന്നെ അവസാനിച്ച ഇന്ത്യക്ക് ഏഷ്യന്‍ കപ്പിലേക്ക് എത്താനായി ജയം വളരെ പ്രധാനപ്പെട്ടതാണ്. രാത്രി 10.30ന് ദോഹയിലാണ് മത്സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളില്‍ മത്സരം തത്സമയം കാണാനാവും. ഖത്തറിനെതിരേ ഇന്ത്യയ്ക്ക് ജയിക്കുക എന്നത് വലിയ വെല്ലുവിളി തന്നെയാണ്. സമനിലയെങ്കിലും പിടിക്കാനായാല്‍ ഇന്ത്യക്കത് അത്രയും അശ്വാസം.

ഗ്രൂപ്പ് ഇയിലാണ് ഇന്ത്യയും ഖത്തറും മത്സരിക്കുന്നത്. ഗ്രൂപ്പില്‍ തലപ്പത്താണ് ഖത്തര്‍. കളിച്ച ആറ് മത്സരത്തില്‍ അഞ്ചിലും ജയിച്ച അവര്‍ ഒരു മത്സരം സമനിലയിലും പിടിച്ചു. 2019ല്‍ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യയുമായി ഖത്തര്‍ ഏറ്റുമുട്ടിയപ്പോള്‍ ഗോള്‍രഹിത സമനിലയിലാണ് മത്സരം അവസാനിച്ചത്. ഇന്ത്യ ഗ്രൂപ്പില്‍ നാലാം സ്ഥാനത്താണ്. അഞ്ച് മത്സരത്തില്‍ ഒരു മത്സരം പോലും ഇന്ത്യക്ക് ജയിക്കാനായിട്ടില്ല. മൂന്ന് മത്സരം സമനിലയായപ്പോള്‍ രണ്ട് മത്സരം തോറ്റു.ബംഗ്ലാദേശ്,അഫ്ഗാനിസ്ഥാന്‍,ഒമാന്‍ എന്നിവരാണ് ഗ്രൂപ്പിലെ മറ്റുള്ളവര്‍.

indianfootballteam

അവസാനമായി നേര്‍ക്കുനേര്‍ എത്തിയ നാല് മത്സരത്തില്‍ രണ്ട് തവണ ഖത്തറും ഒരു തവണ ഇന്ത്യയും ജയിച്ചപ്പോള്‍ അവസാന മത്സരം ഗോള്‍രഹിത സമനിലയിലും പിരിഞ്ഞു.ഫിഫ റാങ്കിങ്ങില്‍ ഇന്ത്യയേക്കാള്‍ 47 റാങ്ക് മുകളിലുള്ള ഖത്തറിനാണ് മത്സരത്തില്‍ മുന്‍തൂക്കമെങ്കിലും ഇന്ത്യയെ സംബന്ധിച്ച് നിര്‍ണ്ണായക മത്സരമാണിത്. ഖത്തറിനെതിരായ മത്സരം വളരെ കഠുപ്പമായതാണെന്ന് ഇന്ത്യന്‍ പരിശിലകന്‍ ഇഗോര്‍ സ്റ്റിമാച്ച് തന്നെ സമ്മതിച്ചിട്ടുണ്ട്. ഗ്രൂപ്പില്‍ മൂന്നാം സ്ഥാനക്കാരായാല്‍ ഏഷ്യന്‍ കപ്പിന് നേരിട്ട് യോഗ്യത നേടിയെടുക്കാന്‍ ഇന്ത്യന്‍ ടീമിനാവും.

മികച്ച താരനിരതന്നെയാണ് ഇന്ത്യക്കൊപ്പമുള്ളത്.നിലവില്‍ പ്രധാന താരങ്ങള്‍ക്കാര്‍ക്കും പരിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നതുതന്നെ ഇന്ത്യയെ സംബന്ധിച്ച് ആത്മവിശ്വാസം നല്‍കുന്നതാണ്. അവസാന മത്സരത്തില്‍ ഖത്തറിനെതിരേ സമനില പിടിക്കാന്‍ സാധിച്ചതിനാല്‍ത്തന്നെ നേട്ടം വീണ്ടും ആവര്‍ത്തിക്കാമെന്നുള്ള പ്രതീക്ഷയിലാണ് ഇന്ത്യ. ഒരു മത്സരം പോലും ജയിക്കാത്ത ഇന്ത്യക്ക് മൂന്നാം സ്ഥാനത്തേക്കെത്തുകയെന്നത് വലിയ കടമ്പതന്നെയാണ്. അവസാന മത്സരത്തില്‍ ഇന്ത്യ 6-0നാണ് യുഎഇയോട് തോറ്റത്.

സുനില്‍ ഛേത്രി,മന്‍വീര്‍ സിങ്,അനിരുദ്ധ് ഥാപ്പ,അബ്ദുല്‍ സഹല്‍,പ്രീതം കോട്ടല്‍,സന്ദേശ് ജിങ്കാന്‍,സുഭാശിഷ് ബോസ്,ഉദാന്ത സിങ്,ആഷിഖ് കുരുണിയന്‍ തുടങ്ങിയവരെല്ലാം ടീമിലുണ്ട്. എന്നാല്‍ പ്ലേയിങ് ഇലവനെ ഏത് ഫോര്‍മേഷനിലാവും ഇഗോര്‍ സ്റ്റിമാച്ച് ഇറക്കുകയെന്ന് കണ്ടറിയണം.

Story first published: Thursday, June 3, 2021, 16:11 [IST]
Other articles published on Jun 3, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+