അര്‍ജന്റീനയെ നാണം കെടുത്തി മഞ്ഞപ്പട; എതിരില്ലാത്ത മൂന്ന് ഗോളിന് 'പൊട്ടിച്ചു'
ബെലോ ഹൊറിസോണ്ടെ: ക്രിക്കറ്റില്‍ ഇന്ത്-പാകിസ്താന്‍ എന്ന് പറയുന്നത് പോലെയാണ് ഫുട്‌ബോളില്‍ അര്‍ജന്റീനയും ബ്രസീലും. ലാറ്റിനമേരിക്കന്‍ ഫുട്‌ബോളിന്റെ ആവേശം ചോരാത്ത രാജ്യങ്ങളില്‍ ആരാണ് ഒന്നാമന്‍ എന്ന ചോദ്യം എപ്പോഴും ഉയരും.
കഴിഞ്ഞ ലോകകപ്പിലും കോപ്പ അമേരിക്കയിലും എല്ലാം ബ്രസീലിനേക്കാള്‍ മുന്നിലായിരുന്നു അര്‍ജന്റീന. എന്നാല്‍ ഇപ്പോള്‍ ലോകകപ്പിന്റെ യോഗ്യത റൗണ്ടില്‍ ബ്രസീലിന് മുന്നില്‍ തകര്‍ന്നടിഞ്ഞു.
എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബ്രസീല്‍ അര്‍ജന്റീനയെ നാണം കെടുത്തി തോല്‍പിച്ചത്. മെസ്സിയുണ്ടായിട്ടൊന്നും ഒരു കാര്യവും ഉണ്ടായില്ല. ലോകകപ്പ് യോഗ്യത തന്നെ ഇപ്പോള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.

ലോകകപ്പ്
ലോകകപ്പ് യോഗ്യത മറികടക്കാന്‍ തന്നെ അര്‍ജന്റീനയ്ക്ക് കഴിയുമോ എന്നാണ് ഇപ്പോഴത്തെ സംശയങ്ങള്‍. ബ്രസീലിനെതിരെയുള്ള നാണംകെട്ട തോല്‍വി അര്‍ജന്റീനയ്ക്ക് തിരിച്ചടിയാവും.

ആറാം സ്ഥാനം
ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ 10 ലാറ്റിനമേരിക്കന്‍ രാജ്യങ്ങളടെ ഗ്രൂപ്പിലാണ് അര്‍ജന്റീന. 11 മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ അര്‍ജന്റീന ഇപ്പോഴും ആറാം സ്ഥാനത്ത് മാത്രമാണ്.

ആദ്യപകുതി
ബ്രസീലിനെതിരെയുള്ള മത്സരത്തില്‍ അര്‍ജന്റീനയുടെ നിഴല്‍ മാത്രമാണ് കണ്ടത്. ആദ്യ പകുതിയില്‍ തന്നെ മെസ്സിയുടെ സംഘം രണ്ട് ഗോളുകള്‍ വഴങ്ങിയിരുന്നു.

നെയ്മര്‍
കളി തുടങ്ങി 25-ാം മിനിട്ടില്‍ കുടിന്യോ ആണ് ആദ്യ ഗോള്‍ നേടിയത്. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമില്‍ നെയ്മറും അര്‍ജന്റീനയുടെ വല കുലുക്കി.

രണ്ടാം പകുതിയിലും
രണ്ടാം പകുതിയിലും ശക്തമായ തിരിച്ചടികള്‍ നടത്താന്‍ അര്‍ജന്റീനയ്ക്ക് കഴിഞ്ഞില്ല. 59-ാം മിനിട്ടില്‍ പൗലിന്യോ വീണ്ടും അര്‍ജന്റീനയുടെ വല കുലുക്കി.

ഒന്നാമത്
ബ്രസീലിന് ഇതുവരെ 24 പോയന്റുകളാണ് ഉള്ളത്. പോയന്റ് നിലയില്‍ ഒന്നാം സ്ഥാനത്തള്ളതും ബ്രസീല്‍ തന്നെ. 23 പോയന്റുമായി റുഗ്വായ് ആയ് രണ്ടാം സ്ഥാനത്ത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications