വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ബംഗ്ലാദേശിനെതിരായ സമനില, നിരാശനായി ഇന്ത്യന്‍ കോച്ച്; കാരണം അതുതന്നെയെന്ന് സ്റ്റിമാച്ച്

കൊല്‍ക്കത്ത: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അയല്‍ക്കാരായ ബംഗ്ലാദേശിനെതിരെ ജയമുറപ്പിച്ചിറങ്ങിയെങ്കിലും സമനിലയോടെ കഷ്ടിച്ച് രക്ഷപ്പെട്ട ഇന്ത്യയുടെ കളിയില്‍ നിരാശനായി പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ച്. കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തില്‍ ഇരമ്പിയാര്‍ത്ത പതിനായിരക്കണക്കിന് ആരാധകരുടെ പിന്തുണയുണ്ടായിട്ടും കളിയവസാനിക്കാന്‍ മിനിറ്റുകള്‍ ശേഷിക്കെ നേടിയ സമനില ഗോളിലാണ് ഇന്ത്യ ആശ്വാസം കണ്ടെത്തിയത്.

ഗോളടിക്കാനുള്ള കഴിവില്ലായ്മയാണ് ഇന്ത്യ ജയം അസാധ്യമാക്കിയതെന്ന് പരിശീലകന്‍ വ്യക്തമാക്കി. വളരെ നിസ്സാരമായ ഒരു ഗോളാണ് നമ്മള്‍ വഴങ്ങിയത്. ഇത്തരമൊരു ഗോള്‍ വഴങ്ങിയാല്‍ ജയം പ്രതീക്ഷിക്കുന്നതില്‍ അര്‍ഥമില്ല. ബംഗ്ലാദേശ് ഗോള്‍ കീപ്പറാണ് തന്റെ മാന്‍ ഓഫ് ദി മാച്ചെന്നും പരിശീലകന്‍ പറഞ്ഞു. 42-ാം മിനിറ്റില്‍ സാദ് ഉദിന്‍ നേടിയ ഗോളിന് 88-ാം മിനിറ്റില്‍ ആദില്‍ ഖാന്റെ ഗോളിലൂടെയാണ് ഇന്ത്യ സമനില കണ്ടെത്തിയത്.

ദ. കൊറിയയും ഉ. കൊറിയയും ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഏറ്റുമുട്ടി; സ്‌റ്റേഡിയം കാലിദ. കൊറിയയും ഉ. കൊറിയയും ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഏറ്റുമുട്ടി; സ്‌റ്റേഡിയം കാലി

igorstigmac

ജയം തങ്ങള്‍ അര്‍ഹിച്ചതായിരുന്നെന്ന് പരിശീലകന്‍ പറഞ്ഞു. ആദ്യ 45 മിനിറ്റിലെ കളിയില്‍ താന്‍ സന്തോഷവാനല്ല. പിന്നീട് നമ്മള്‍ ഗോളിനായി സമ്മര്‍ദ്ദം ചെലുത്തി. ഒട്ടേറെ അവസരങ്ങള്‍ ലഭിക്കുകയും ചെയ്തു. എന്നാല്‍, ഗോള്‍ നേടാനുള്ള കഴിവില്ലായ്മയാണ് തിരിച്ചടിയായത്. ബംഗ്ലാദേശിനെപോലെ ഒരു ടീം പ്രതിരോധത്തിലൂന്നി കളിക്കുമ്പോള്‍ പിറകില്‍നിന്നെങ്കിലും മികച്ച പാസുകള്‍ വരണമായിരുന്നെന്ന് പരിശീലകന്‍ ചൂണ്ടിക്കാട്ടി.

ഐഎസ്എല്‍ കിരീടം ഉറപ്പിക്കാന്‍ ഗോവ; ഇത്തവണ ഇറങ്ങുന്നത് വമ്പന്മാരുടെ ടീംഐഎസ്എല്‍ കിരീടം ഉറപ്പിക്കാന്‍ ഗോവ; ഇത്തവണ ഇറങ്ങുന്നത് വമ്പന്മാരുടെ ടീം

മോശം കളിയാണ് കാഴ്ചവെച്ചതെങ്കിലും പരിശീലകന്‍ ഇന്ത്യന്‍ കളിക്കാരെ വിമര്‍ശിച്ചില്ല. ചില ദിവസങ്ങളില്‍ നല്ല കളി കാഴ്ചവെക്കും. ചില ദിവസങ്ങളില്‍ തെറ്റുവരുത്തും. അത് സാധാരണമാണ്. തങ്ങള്‍ക്ക് തിരിച്ചുവരാനുള്ള ശേഷിയുണ്ടെന്ന് കളിക്കാര്‍ തെളിയിച്ചിട്ടുണ്ട്. ഉയര്‍ന്നുവരുന്ന ഒരു ടീമാണിത്. ഒട്ടേറെ കാര്യങ്ങളില്‍ ഇനിയും പുരോഗതി കൈവരിക്കാനുണ്ടെന്നും ഇഗോര്‍ സ്റ്റിമാച്ച് വ്യക്തമാക്കി.

Story first published: Wednesday, October 16, 2019, 11:57 [IST]
Other articles published on Oct 16, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X