Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലിവർപൂൾ സൂപ്പർ താരത്തിന് ലോകകപ്പ് നഷ്ടമായേക്കും.. ആശങ്കയിൽ ഇംഗ്ലണ്ട്

ഇംഗ്ലണ്ടിന്റെ ലോകകപ്പ് മോഹങ്ങൾക്ക് തിരിച്ചടിയായി ലിവർപൂൾ സൂപ്പർ താരം ചെംബർലെനിന്റെ പരിക്ക്.കഴിഞ്ഞ ദിവസം ചാമ്പ്യൻസ് ലീഗ് ആദ്യപാദ സെമിഫൈനലിൽ റോമയ്‌ക്കെതിരെ പന്ത് ക്ലിയർ ചെയ്യുന്നതിനിടെ കാൽമുട്ടിന് പരിക്കേറ്റ താരം ആ നിമിക്ഷംതന്നെ മൈതാനം വിട്ടിരുന്നു.മത്സരശേഷം നടന്ന പത്രസമ്മേളനത്തിലാണ് ചെംബർലെനിന്റെ പരിക്ക് വളരെ ഗുരുതാരമാണെന്ന് ലിവർപൂൾ പരിശീലകൻ ക്ലേപ്പ് വെളിപ്പെടുത്തിയത്.


ലിവർപൂളിന്റെ മധ്യനിരയിൽ വളരെ അധ്വാനിച്ച് കളിക്കുന്ന താരമാണ് ചെംബർലെൻ.റോമയ്‌ക്കെതിരായ മത്സരത്തിൽ തുടക്കത്തിൽ തന്നെ താരത്തെ നഷ്ടമായെങ്കിലും കൂടുതൽ കരുത്തോടെയാണ് ലിവർപൂൾ കളിച്ചത്.എന്നാൽ മികച്ച താരങ്ങളുമായി ലോകകപ്പിനെത്തുന്ന ഇംഗ്ളണ്ടിന് വമ്പൻ തിരിച്ചടി തന്നെയാകും ഈ ഐക്കൺ താരത്തിന്റെ പരിക്ക്.ഹാരി കെയ്ൻ ഉൾപപ്പടെ വമ്പൻ താരങ്ങൾ ഇംഗ്ലണ്ടിനായി ലോകകപ്പിൽ അണിനിരക്കുമെങ്കിലും മിഡ്‌ഫീൽഡിലെ പ്രഥാന താരം നഷ്ടമായത് ടീമിന് വൻ തിരിച്ചടിതന്നെയാകും.

oxlade

2010 ൽ സൗത്താംപ്റ്റണിലുടെ പ്രൊഫഷണൽ ഫുട്ബാളിലേക്കെത്തിയ താരമാണ് ചെംബർലെൻ.സൗതാംപ്ടണിലെ മിന്നും പ്രകടനമാണ് താരത്തെ 2011 ൽ ആഴ്‌സണലിലേക്കെത്തിച്ചത്.നീണ്ട ആറ് വർഷം ആഴ്‌സണൽ ജേഴ്‌സി അണിഞ്ഞ ചെംബർലെൻ 132 മത്സരങ്ങളിൽ ടീമിനായി പന്തുതട്ടി.ഈ സീസണിൽ ലിവർപൂളിലേക്ക് ചേക്കേറിയ ചെംബർലെൻ ഇതുവരെ 32 മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകളും നേടിട്ടുണ്ട്.2012 ൽ ഇംഗ്ലണ്ടിനായി ബൂട്ടണിഞ്ഞ ചെംബർലെൻ 32 മത്സരങ്ങളിൽ നിന്ന് 6 ഗോളുകളും രാജ്യത്തിനായി നേടിട്ടുണ്ട്.

Story first published: Thursday, April 26, 2018, 9:21 [IST]
Other articles published on Apr 26, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+