വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഇക്വഡോറിനെതിരെ സ്വിസിന് ആവേശ ജയം

By Soorya Chandran

സാവോ പോളോ: അവസാനം വരെ ആവേശം ചോരാത്ത മത്സരത്തില്‍ ഇക്വഡോറിനെതിരെ സ്വിറ്റ്‌സര്‍ലന്റിന് ഭാഗ്യജയം. ഇഞ്ച്വറി ടൈമിന്റെ അവാസന നിമിഷങ്ങളില്‍ ഇക്വഡോറിന്റെ ഗോള്‍വല കുലുക്കി സ്വിറ്റ്‌സര്‍ലന്റ് ആദ്യ ജയം സ്വന്തമാക്കി.

ആദ്യാവസാനം ആവേശം അലതല്ലിയ മത്സരമായിരുന്നു നാഷണല്‍ മാനെ ഗരിഞ്ച സ്‌റ്റേഡിയത്തില്‍ അരങ്ങേറിയത്. ആദ്യപകുതിയുടെ 22-ാം മിനിട്ടില്‍ സ്വിറ്റ്‌സര്‍ലന്റിന്റെ പ്രതിരോധം തകര്‍ത്ത് ആഫ്രിക്കന്‍ കരുത്തുമായി ഇക്വഡോര്‍ ആദ്യഗോള്‍ നേടി. പിന്നീടങ്ങോട്ട് ഇരുടീമുകളുടേയും ആക്രമണ-പ്രത്യാക്രമണങ്ങള്‍ കൊണ്ട് കളി നിറഞ്ഞു.

Switzerland Victory

22-ാം മിനിട്ടില്‍ ലഭിച്ച ഫ്രീ കിക്ക്... വാള്‍ട്ടര്‍ അയോവി നല്‍കിയ പന്ത് വാലന്‍സിയ മനോഹരമായ ഹെഡ്ഡറിലൂടെ ഗോളാക്കുകയായിരുന്നു. ഏറെ നേരത്തെ കാത്തിരിപ്പിനൊടുവിലും ആദ്യപകുതിയില്‍ സ്വിറ്റ്‌സര്‍ലന്റിന് ഗോള്‍ മടക്കാനായില്ല.

രണ്ടാം പകുതിയുടെ മൂന്നാം മിനിട്ടില്‍ അതിമനോഹരമായ ഒരു ഹെഡ്ഡറിലൂടെ അഡ്മിര്‍ മെഹമ്മദി സ്വിറ്റ്‌സര്‍ലന്റിന്റെ സമനില ഗോള്‍ സ്വന്തമാക്കി. പിന്നീടങ്ങോട്ട് ഇരുഗോള്‍ മുഖത്തും ആക്രമണങ്ങളായിരുന്നു. അതിശയിപ്പിക്കുന്ന പാസുകളുമായി ഇരുടീമുകളും മുന്നേറിയപ്പോഴും, ലഭിച്ച സുവര്‍ണാവസരങ്ങള്‍ ഉപയോഗപ്പെടുത്താനായില്ല.

കളി ഇഞ്ച്വറി ടൈമിലേക്ക് നീങ്ങിയപ്പോഴാണ് സ്വിറ്റ്സര്‍ലന്‍റ് കോച്ച്, സെവറോവിച്ചിനെ കളത്തിലിറക്കിയത്. ആ തീരുമാനം ശരിയെന്ന് തെളിയിക്കുന്നതായിരുന്നു സെവറോവിച്ചിന്റെ പ്രകടനം. ഇഞ്ച്വറി ടൈമിന്റെ ആദ്യമിനിട്ടില്‍ സ്വിറ്റ്‌സര്‍ലന്റിന്റെ ഗോള്‍ മുഖത്ത് ഭീതി പടര്‍ത്തി അറോയോയും വാലന്‍സിയയും നടത്തിയ മുന്നേറ്റം അവസാന നിമിഷം തകര്‍ന്നു. ഇതു മതിയായിരുന്നു സ്വിസ് പടയ്ക്ക് മുന്നേറാന്‍.

നീട്ടിക്കൊടുത്ത പാസുമായി സ്വിറ്റ്‌സര്‍ലന്റ് താരങ്ങള്‍ ഇക്വഡോറിന്റെ ഗോള്‍ മുഖത്തെത്തി. പ്രതിരോധിക്കാന്‍ ആളില്ലാത്ത പോസ്റ്റില്‍ ഗോളിമാത്രം. സെവറോവിച്ചിന്റെ ബുള്ളറ്റ് ഷോട്ട് ഗോളായി മാറി. അപ്പോള്‍ കളി അവസാനിക്കാന്‍ സെക്കന്റുകള്‍ മാത്രമായിരുന്നു ബാക്കി. ഇക്വഡോറിന് ഒരു പ്രത്യാക്രമണത്തിന്റെ സാധ്യതപോലും ബാക്കിവക്കാതെ സ്വിറ്റ്‌സര്‍ലന്റ് അവരുടെ ആദ്യ ജയം സ്വന്തമാക്കി.

Story first published: Monday, June 16, 2014, 0:23 [IST]
Other articles published on Jun 16, 2014
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X