Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രീ ക്വാര്‍ട്ടര്‍ - ഇവരെ കരുതിയിരിക്കുക

പ്രതീക്ഷിച്ച പോലെ ജര്‍മനിയും ഫ്രാന്‍സും. ആതിഥേയരായ ബ്രസീല്‍, ആരാധകരുടെ നെഞ്ചിടിപ്പിനൊപ്പം അര്‍ജന്റീന - ലോകകപ്പ് ഫുട്‌ബോളിലെ പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ശനിയാഴ്ച തുടങ്ങുമ്പോള്‍ നോക്കി വെക്കേണ്ട ടീമുകള്‍ ഏറെ. സാധ്യത കല്‍പിക്കപ്പെട്ടിരുന്ന നാല് ടീമുകള്‍ ആദ്യഘട്ടത്തില്‍തന്നെ മടങ്ങുകയും ചെയ്തിരിക്കുന്നു.

ആദ്യത്തെ പ്രീ ക്വാര്‍ട്ടര്‍ മത്സരം ശനിയാഴ്ച ഇന്ത്യന്‍ സമയം ഒമ്പത് മുപ്പതിനാണ്. ആതിഥേയരായ ബ്രസീലിന് ചിലിയാണ് എതിരാളികള്‍. അത്ഭുതങ്ങളില്‍ സംഭവിച്ചില്ലെങ്കില്‍ ബ്രസീല്‍ സെമിയിലെത്തണം. വമ്പന്‍ ടീമുകള്‍ക്ക് ക്വാര്‍ട്ടര്‍ ഫൈനലെത്താന്‍ തക്കത്തിനാണ് പ്രി ക്വാര്‍ട്ടറിലെ ഫിക്‌സ്ചര്‍.

ഇത്തവണ കപ്പെടുത്തേ പറ്റൂ എന്ന വാശിയിലാണ് വമ്പന്‍ ടീമുകളെല്ലാം. അവർ ആരൊക്കെയെന്ന് നോക്കൂ

ബ്രസീല്‍

ബ്രസീല്‍

കളി ബ്രസീലിലാണ്. ബ്രസീലാണെങ്കില്‍ അഞ്ച് തവണ ചാമ്പ്യന്മാരും. മൂന്നില്‍ രണ്ട് കളികള്‍ ജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ബ്രസീല്‍ അവസാന പതിനാറിലെത്തിയിരിക്കുന്നത്. ശനിയാഴ്ച പ്രീ ക്വാര്‍ട്ടറില്‍ ചിലിയാണ് ബ്രസീലിന് എതിരാളികള്‍. കളി ഇന്ത്യന്‍ സമയം ഒമ്പത് മുപ്പതിന്. കരുതിയിരിക്കേണ്ട താരം നെയ്മര്‍.

അര്‍ജന്റീന

അര്‍ജന്റീന

ബ്രസീല്‍ കഴിഞ്ഞാല്‍ ആരാധകരുടെ എണ്ണത്തില്‍ അര്‍ജന്റീനയാണ് മുന്നില്‍. മൂന്ന് കളികളില്‍ മൂന്നിലും ജയം. ഗോളുകള്‍ അടിക്കുന്നു. പക്ഷേ വാങ്ങുന്നുമുണ്ട്. ഗ്രൂപ്പ് എഫിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയ്ക്ക് കളി സ്വിറ്റ്‌സര്‍ലന്‍ഡിനോടാണ്. ജൂലൈ ഒന്ന് ചോവ്വാഴ്ച രാത്രി ഒമ്പരയ്ക്കാണ് കളി. കരുതിയിരിക്കേണ്ടത് ക്യാപ്റ്റന്‍ ലയണല്‍ മെസ്സിയെ.

ജര്‍മനി

ജര്‍മനി

ഗ്രൂപ്പ് ജിയിലെ ചാമ്പ്യന്മാരായാണ് തോമസ് മുള്ളറും ജര്‍മനിയും പ്രീ ക്വാര്‍ട്ടറിലെത്തിയത്. മൂന്ന് കളികളില്‍ നിന്നും ഏഴ് പോയിന്റുണ്ട് ജര്‍മനിക്ക്. ഗ്രൂപ്പ് എച്ചിലെ രണ്ടാം സ്ഥാനക്കാരായ അള്‍ജീരിയയാണ് ജര്‍മനിക്ക് എതിരാളികള്‍. കളി ജൂലൈ ഒന്ന് വെളുപ്പിന് ഒന്നരയ്ക്ക്. തോമസ് മുള്ളറെയും ക്ലോസെയെയും കരുതിയിരിക്കുക.

ഹോളണ്ട്

ഹോളണ്ട്

ഇത്തവണത്തെ ലോകകപ്പില്‍ ഏറ്റവും ആധികാരികമായി കളിക്കുന്ന ടീമാണ് ഹോളണ്ട്. റോബനും വാന്‍പേഴ്‌സിയും മികച്ച ഫോമില്‍. മൂന്നില്‍ മൂന്ന് ജയം. ഗ്രൂപ്പ് ചാമ്പ്യന്മാരായ ഹോളണ്ടിന് വെല്ലുവിളി ഉയര്‍ത്തുന്നത് മെക്‌സിക്കോയാണ.് കളി ജൂണ്‍ 29 ഞായറാഴ്ച ഒമ്പരയ്ക്ക്. റോബനെയും വാന്‍പേഴ്‌സിയെയും നോക്കിവെച്ചോളുക.

ഫ്രാന്‍സ്

ഫ്രാന്‍സ്

ഗ്രൂപ്പ് ഇ ജേതാക്കളായ ഫ്രാന്‍സിനെ റിബറിയുടെ അസാന്നിധ്യം ഇതുവരെ അലട്ടിയിട്ടില്ല. മൂന്ന് കളികളില്‍ നിന്നും രണ്ട് ജയവും ഒരു സമനിലയുമായി എത്തിയ ഫ്രാന്‍സിന് നൈജീരിയയാണ് പ്രീ ക്വാര്‍ട്ടറില്‍ എതിരാളികള്‍. കളി ജൂണ്‍ മുപ്പത് തിങ്കളാഴ്ച രാത്രി ഒമ്പതരയ്ക്ക്.

ഉറുഗ്വേ

ഉറുഗ്വേ

കടി വീരന്‍ ലൂയിസ് സുവാരസിന്റെ വിലക്കിലൂടെ പ്രതിരോധത്തിലായ ഉറുഗ്വേയ്ക്ക് കൊളംബിയയാണ് എതിരാളികള്‍. ജൂണ്‍ 29 ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയ്ക്കാണ് ഉറുഗ്വേയുടെ പ്രീ ക്വാര്‍ട്ടര്‍ മത്സരം.

കോസ്റ്റാറിക്ക

കോസ്റ്റാറിക്ക

ബ്രസീല്‍ ലോകകപ്പിലെ അത്ഭുത ടീമായ കോസ്റ്റാറിക്ക മരണഗ്രൂപ്പിലെ ചാമ്പ്യന്മാരായാണ് രണ്ടാം റൗണ്ടിലെത്തിയത്. ഗ്രീസാണ് കോസ്റ്റാറിക്കയ്ക്ക് എതിരാളികള്‍. ജൂണ്‍ മുപ്പത് തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നരയ്ക്കാണ് കോസ്റ്റാറിക്കയുടെ കളി.

അമേരിക്ക

അമേരിക്ക

പോര്‍ച്ചുഗലിനെ പുറത്താക്കി ഗ്രൂപ്പ് ജിയില്‍ നിന്നും പ്രി ക്വാര്‍ട്ടറില്‍ കടന്നുകൂടി യു എസും ബെല്‍ജിയവും തമ്മിലാണ് അവസാനത്തെ പ്രീ ക്വാര്‍ട്ടര്‍ മത്സരം. ജൂലൈ രണ്ട് ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയ്ക്കാണ് യു എസ് - ബെല്‍ജിയം കളി.

കളി ഇങ്ങനെ

കളി ഇങ്ങനെ

പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ കണ്ടിരിക്കേണ്ട കളികളും കരുതിയിരിക്കേണ്ട ടീമുകളും നോക്കൂ. പ്രീ ക്വാർട്ടർ ഫിക്സ്ചർ.

Story first published: Friday, June 27, 2014, 15:50 [IST]
Other articles published on Jun 27, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+