Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ് ഫുട്‌ബോള്‍: ഫേസ്ബുക്കില്‍ 300 കോടി പ്രതികരണം

ബ്രസീലിയ: 32 ദിവസം നീണ്ടുനിന്ന ലോകകപ്പ് ഫുട്‌ബോള്‍ ആവേശത്തിന് മാറ്റുകൂട്ടി പുതുതലമുറ ഫേസ്ബുക്കില്‍ അഭിപ്രായങ്ങളുമായെത്തിയപ്പോള്‍, ഇത്രയും ദിവസങ്ങള്‍ക്കിടയില്‍ ഏകദേശം 300 കോടി പ്രതികരണങ്ങള്‍ ഫേസ്ബുക്കിലൂടെ കടന്നുപോയതായി റിപ്പോര്‍ട്ട്. ഫേസ്ബുക്ക് നിലവില്‍ വന്നശേഷം ഒരു സംഭവത്തിന് മാത്രം ഇത്രയും പ്രതികരണങ്ങളുണ്ടാകുന്നത് ഇതാദ്യമായാണ്.

കളിയെ കുറിച്ചുള്ള വിശകലനങ്ങള്‍, ചര്‍ച്ചകള്‍, പോസ്റ്റുകള്‍, കമന്റുകള്‍, ഷെയറുകള്‍ എല്ലാം ഉള്‍പ്പെടുത്തിയാണ് ഏകദേശ കണക്ക് പുറത്തുവിട്ടത്. 35 കോടി ജനങ്ങളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഫേസ്ബുക്കില്‍ നിറഞ്ഞത്. കളി ബ്രസീലില്‍ നിന്നായതുകൊണ്ടും, സോഷ്യല്‍ സൈറ്റുകള്‍ക്ക് വന്‍ പ്രചാരമുള്ള രാജ്യമായതുകൊണ്ടും ഏറ്റവും കൂടുതല്‍പേര്‍ ഫേസ്ബുക്കിലെത്തിയത് ബ്രസീലില്‍ നിന്നുതന്നെ.

facebook

ഉദ്ഘാടന മത്സരം, സ്‌പെയിന്‍ ഹോളണ്ട് മത്സരം, വാന്‍ പേഴ്‌സിയുടെ പറക്കും ഹെഡ്ഡര്‍, നിര്‍ണായകമായ ഉറുഗ്വേയ് ഇറ്റലി മത്സരം, സുവാരസിന്റെ കടി, ബ്രസീല്‍ ജര്‍മനി സെമി, അര്‍ജന്റീന ജര്‍മനി ഫൈനല്‍, മെസ്സിയുടെ പ്രകടനം, നെയ്മറുടെ ഗോളുകള്‍, നെയ്മറിന്റെ പരിക്ക്, ക്രിസ്റ്റ്യാനോയുടെ പോര്‍ച്ചുഗലിന്റെ പുറത്താകല്‍, റൂണിയുടെ പരാജയം തുടങ്ങിയവയെല്ലാം ഫേസ്്ബുക്ക് ഇത്രയും ദിനത്തിനിടെ ചര്‍ച്ച ചെയ്തു.

ആകെ കണക്കില്‍ 26 ശതമാനം അതായത് 5 കോടി ജനങ്ങള്‍ പ്രതികരിച്ചത് ബ്രസീലില്‍ നിന്നാണ്. രണ്ടാസ്ഥാനത്ത് 10 ശതമാനവുമായി അമേരിക്കയുണ്ട്. ഫേസ്ബുക്കില്‍ മാത്രമില്ല, മറ്റൊരു സോഷ്യല്‍ സൈറ്റായ ട്വിറ്ററിലും ആളുകള്‍ പ്രതികരണവുമായെത്തി. 67.2 ട്വീറ്റുകളാണ് ലോകകപ്പുമായി ബന്ധപ്പെട്ട് പിറന്നതെന്നാണ് കണക്ക്.

Story first published: Wednesday, July 16, 2014, 8:13 [IST]
Other articles published on Jul 16, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+