ലോകകപ്പ് ആദ്യമായി മലയാളത്തിലും; ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി ചാനല്‍

ദില്ലി: റഷ്യ ലോകകപ്പിന് പന്തുരുളാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. മത്സരങ്ങള്‍ നേരിട്ട് വീക്ഷിക്കുന്നതിനായി റഷ്യയിലേക്ക് ലോകമെങ്ങുമുള്ള ആരാധകര്‍ ഒഴുകുകയാണ്. ആടിയും പാടിയും ഒരുമാസം ആഘോഷത്തിമിര്‍പ്പിലക്കാന്‍ ആരാധകര്‍ തയ്യാറെടുത്തുകഴിഞ്ഞു. റഷ്യയില്‍ എത്താന്‍ കഴിയാത്തവര്‍ക്ക് കളികാണാനായി ചാനലുകളും അവസാനവട്ട തയ്യാറെടുപ്പിലാണ്.
ഇന്ത്യയില്‍ സോണിക്കാണ് സംപ്രേക്ഷണാവകാശം. വിവിധ ഭാഷകളിലായി ചാനല്‍ കളി വിശകലനങ്ങളും പ്രത്യേക പരിപാടികളും അവതരിപ്പിക്കും. ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായിട്ടായിരിക്കും പ്രക്ഷേപണം. ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും, മുന്‍ ക്യാപ്റ്റന്‍ ബൈച്യുങ് ബൂട്ടിയയും ചാനലില്‍ വിശകലനത്തിനുണ്ടാകും.

ഒപ്പം ലൂയിസ് ഗാര്‍ഷ്യ, മുന്‍ മാഞ്ചസ്റ്റര്‍ താരം ലൂസിസ് സാഹ, മുന്‍ ഇംഗ്ലണ്ട് ഗോള്‍ കീപ്പറും കേരളാ ബ്ലാസ്റ്റേഴ്‌സ് താരവുമായിരുന്ന ഡേവിഡ് ജെയിംസ് എന്നിവര്‍ക്കൊപ്പം, ആഷ്‌ലി വെസ്റ്റ് വുഡ്‌സ്, ഗുരുപ്രീത് സിങ്, റോബിന്‍സിങ്, നോവി കപാഡിയ തുടങ്ങിയവരും ചാനലില്‍ പരിപാടികളുമായെത്തും.
രാജ്യത്ത് ആറു ഭാഷകളില്‍ റഷ്യ ലോകകപ്പ് എത്തുമെന്ന് സോണി പിക്‌ചേഴ്‌സ് ഇന്ത്യ വക്താവ് രാജേഷ് കൗള്‍ പറഞ്ഞു. ഏറ്റവും മികച്ച രീതിയിലായിരിക്കും സംപ്രേക്ഷണം. ആരാധകരെ എല്ലാവിധത്തിലും സംതൃപ്തിപ്പെടുത്തുന്ന രീതിയിലായിരിക്കും ലോകകപ്പ് സംപ്രേക്ഷണം. കളിക്കു മുന്‍പും ശേഷവും ഇടവേളകളിലും കളി വിദഗ്ധര്‍ വിശകലനം നടത്തും. ഇവ കൂടാതെ പ്രഭാത പരിപാടി ഉണ്ടായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications