Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: ക്രൊയേഷ്യയുടെയും പെറുവിന്റെയും വിജയം ആധികാരികമായിരുന്നോ?

ഗ്രൂപ്പ് സിയിലെയും ഡിയിലെയും മൂന്നാംറൗണ്ട് പോരാട്ടങ്ങള്‍ അട്ടിമറിയില്ലാതെ അവസാനിച്ചിരിക്കുകയാണ്. ഗ്രൂപ്പ് സിയില്‍ ഓസ്േ്രടലിയയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ച് പെറു അക്കൗണ്ട് തുറന്നപ്പോള്‍ ഫ്രാന്‍സിനെ ഡെന്‍മാര്‍ക്ക് ഗോള്‍രഹിത സമനില കെണിയില്‍ കുരുക്കുകയായിരുന്നു. ഗ്രൂപ്പ് ഡിയില്‍ ഐസ്‌ലാന്‍ഡിന്റെ പ്രിക്വാര്‍ട്ടര്‍ മോഹത്തെ തല്ലിക്കെടുത്തി തുടര്‍ച്ചയായ മൂന്നാം മല്‍സരത്തിലും വിജയിച്ച് ക്രൊയേഷ്യ കരുത്ത് കാണിക്കുകയും ചെയ്തു.

ഫ്രാന്‍സിനെ സമനിലയില്‍ കെട്ടി ഡെന്‍മാര്‍ക്ക്

ഫ്രാന്‍സിനെ സമനിലയില്‍ കെട്ടി ഡെന്‍മാര്‍ക്ക്

ആദ്യപകുതിയില്‍ ഫ്രാന്‍സ് മേല്‍ക്കൈ നേടിയപ്പോള്‍ രണ്ടാംപകുതിയില്‍ ഡെന്‍മാര്‍ക്ക് പൊരുതി നോക്കുന്ന കാഴ്ചയാണ് കണ്ടത്. പക്ഷേ, ഓണ്‍ ടാര്‍ജറ്റിലേക്കായി അഞ്ചോളം ഷോട്ട് ഇരു ടീമും തൊടുത്തെങ്കിലും ഒരു ഗോള്‍ പോലും മല്‍സരത്തില്‍ പിറവിയെടുത്തില്ല. പന്തടക്കത്തില്‍ ഡെന്‍മാര്‍ക്കിനു മേല്‍ വ്യക്തമായ ആധിപത്യം പുലര്‍ത്താന്‍ ഫ്രാന്‍സിന് സാധിച്ചിരുന്നു. എന്നാല്‍, മുന്നേറ്റനിരയിലെ പാളിച്ചകള്‍ ഫ്രാന്‍സിന് തിരിച്ചടിയാവുകയായിരുന്നു. ചില കൗണ്ടര്‍ അറ്റാക്കുകളിലൂടെ തങ്ങള്‍ മോശക്കാരല്ലെന്ന് മല്‍സരത്തിനിടെ ഡെന്‍മാര്‍ക്ക് തെളിയിക്കുകയും ചെയ്തു.

താളംവിണ്ടെടുത്ത് പെറു

താളംവിണ്ടെടുത്ത് പെറു

ഡെന്‍മാര്‍ക്കിനെതിരേയും ഫ്രാന്‍സിനെതിരേയും തിരിച്ചടി നേരിട്ട പെറു ഒടുവില്‍ വിജയക്കൊടി നാട്ടിയാണ് റഷ്യന്‍ ലോകകപ്പിനോട് ഗുഡ്‌ബൈ പറയുന്നത്. ഓസ്‌ട്രേലിയക്കെതിരേ കിട്ടിയ അവസരം മുതലെടുത്തതാണ് പെറുവിനെ വിജയത്തിലെത്തിച്ചത്. ഓണ്‍ ടാര്‍ജറ്റിലേക്ക് തൊടുത്ത മൂന്ന് ഷോട്ടില്‍ രണ്ടിലും പെറു ലക്ഷ്യം കാണുകയായിരുന്നു.

പന്തടക്കത്തില്‍ പെറുവിനേക്കാള്‍ മേല്‍ക്കൈ നേടാനായെങ്കിലും ലക്ഷ്യം കാണുന്നതില്‍ ഓസ്‌ട്രേലിയക്ക് പിഴക്കുകയായിരുന്നു. പെറുവിനെതിരായ തോല്‍വിയോടെ ഓസ്‌ട്രേലിയയുടെ പ്രീക്വാര്‍ട്ടര്‍ മോഹം പൂര്‍ണായി അവസാനിക്കുകയായിരുന്നു. പെറു ഡിഫന്‍ഡര്‍ ആന്‍ഡേഴ്‌സന്‍ സാന്റമറിയയുടെ മികച്ച പ്രതിരോധവും ഓസ്‌ട്രേലിയക്ക് വിനയായി.

അവസരം മുതലാക്കാനാവാതെ ഐസ്‌ലാന്‍ഡ്

അവസരം മുതലാക്കാനാവാതെ ഐസ്‌ലാന്‍ഡ്

ലോക ഫുട്‌ബോളിലെ കുഞ്ഞന്‍മാരാണെങ്കിലും മുന്‍ ലോക ചാംപ്യന്‍മാരായ അര്‍ജന്റീനയെ വിറപ്പിച്ചതിലൂടെ കൈയ്യടി നേടിയ ടീമാണ് ഐസ് ലാന്‍ഡ്. ക്രൊയേഷ്യക്കെതിരായ അവസാന മല്‍സരം വരെ പ്രീക്വാര്‍ട്ടര്‍ സാധ്യതയുണ്ടായിരുന്നെങ്കിലും ഐസ്‌ലാന്‍ഡിന് അത് മുതലാക്കാനായില്ല. അതും പ്രമുഖ താരങ്ങള്‍ക്ക് ക്രൊയേഷ്യ വിശ്രമം അനുവദിച്ചിട്ടു പോലും.

അതേസമയം, ലോകകപ്പില്‍ ഹാട്രിക്ക് വിജയവുമായി ക്രൊയേഷ്യ കരുത്ത് കാണിക്കുകയും ചെയ്തു. പന്തടക്കത്തില്‍ ക്രൊയേഷ്യക്കായിരുന്നു ആധിപത്യമെങ്കില്‍ ആക്രമിച്ചു കളിക്കുന്നതില്‍ ഐസ്‌ലാന്‍ഡിനായിരുന്നു മുന്‍തൂക്കം. എന്നാല്‍, കിട്ടിയ ആറോളം ഗോളവസരങ്ങളില്‍ ഒരു തവണ മാത്രമാണ് ഐസ്‌ലാന്‍ഡിന് ലക്ഷ്യത്തിലെത്തിക്കാനായത്.

വീണുകിട്ടിയ സുവര്‍ണാവസരങ്ങള്‍ മുതലാക്കിയിരുന്നെങ്കില്‍ ഒരുപക്ഷേ, കണക്കിന്റെ കളിയില്‍ അര്‍ജന്റീനയെ പിന്തള്ളി ഐസ്‌ലാന്‍ഡിന് പ്രീക്വാര്‍ട്ടര്‍ ടിക്കറ്റും ചരിത്ര മുന്നേറ്റവും സാധ്യമാവുമായിരുന്നു. എന്നാല്‍, കിട്ടിയ അവസരങ്ങള്‍ ഗോളാക്കുന്നതില്‍ വിജയം കണ്ടതാണ് ക്രൊയേഷ്യയുടെ മല്‍സരത്തിലെ ഏറ്റവും വലിയ പ്ലസ് പോയിന്റ്.

Story first published: Wednesday, June 27, 2018, 18:18 [IST]
Other articles published on Jun 27, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+