Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബ്രസീല്‍ കോച്ചിനെ മാറ്റിയേക്കും; പകരക്കാരനാകുന്നത് ടൈറ്റ്

റിയോ ഡെ ജനീറോ: ലോകകപ്പ് ഫുട്ബാള്‍ സെമിയില്‍ ജയപ്രതീക്ഷയുമായി ഇറങ്ങി 7-1 എന്ന മാര്‍ജിനില്‍ നാണംകെട്ട തോല്‍വി ഏറ്റു വാങ്ങേണ്ടിവന്ന ബ്രസീല്‍, കോച്ച് സ്‌കൊളാരിയെ മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ലൂസേഴ്‌സ് ഫൈനലില്‍ ഹോളണ്ടിനെ നേരിടാനൊരുങ്ങുന്ന ബ്രസീല്‍ മൂന്നാം സ്ഥാനവും നേടാതെ മടങ്ങുകയാണെങ്കില്‍ കോച്ച് സ്വയം രാജിവെക്കുകയോ ബ്രസീല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പുറത്താക്കുകയോ ചെയ്‌തേക്കും.

ബ്രസീലിലെ മുന്‍ നിര ഫുട്‌ബോള്‍ ക്ലബ്ബുകളിലൊന്നായ കൊറിന്ത്യന്‍സിന്റെ മുന്‍ കോച്ച് ടൈറ്റ് ആണ് സ്‌കൊളാരിയുടെ പകരക്കാരനാകുകയെന്ന് ചില അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊറിന്ത്യന്‍സിലെ മികച്ച റെക്കോര്‍ഡാണ് ടൈറ്റിന് തുണയാകുന്നത്. കോപ്പ ലിബറോട്ടാറസ് ചാമ്പ്യന്‍ പട്ടം, 2012 ലെ ഫിഫ ക്ലബ്ബ് വേള്‍ഡ്കപ്പ് എന്നിവ കൊറിന്ത്യന്‍സിന് ടൈറ്റ് നേടിക്കൊടുത്തിരുന്നു.

luiz-felipe-scolari

മുന്‍ ബ്രസീലിയന്‍ താരവും റയല്‍ മാഡ്രിഡ് മുന്‍ ക്യാപ്റ്റനുമായ വാന്‍ഡര്‍ലൈ ലക്‌സംബര്‍ഗ്ഗ്, സാവോപോളോ ക്ലബ്ബ് കോച്ച് മുറിസി റമല്‍ഹോ എന്നിവരും കോച്ചിന്റെ സാധ്യതാ പട്ടികയിലുണ്ട്. പുതുതായി ആരെങ്കിലും കടന്നു വരികയാണെങ്കില്‍ അവരെയും പരിഗണിക്കും. ലൂസേഴ്‌സ് ഫൈനല്‍ കഴിഞ്ഞാല്‍ ഉടന്‍ കോച്ചിനെ നീക്കുന്ന കാര്യത്തിലേക്ക് കടക്കാനാണ് തീരുമാനം.

2002ല്‍ ബ്രസീല്‍ ടീമിന് ലോകകപ്പ് നേടിക്കൊടുത്ത കോച്ച് ആണ് ലൂയി ഫിലിപ്പ് സ്‌കൊളാരി. എന്നാല്‍ താന്‍ ഓര്‍മിക്കപ്പെടുക 7-1 എന്ന മാര്‍ജിനിലെ തോല്‍വിയുമായി ബന്ധപ്പെട്ടായിരിക്കുമെന്ന് സ്‌കൊളാരി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ടീമിന്റെ കനത്ത തോല്‍വിയില്‍ ഏറെ ദു:ഖിതനാണ് അദ്ദേഹം. ബ്രസീല്‍ ടീമില്‍ നിന്നും പുറത്തുപോകുന്ന കാര്യം സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സ്‌കൊളാരി സംസാരിച്ചു കഴിഞ്ഞു.

Story first published: Friday, July 11, 2014, 7:46 [IST]
Other articles published on Jul 11, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+