വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ബാഴ്‌സലോണയെ തകര്‍ത്തെറിഞ്ഞ് ലിയോണിന് ചാമ്പ്യന്‍സ് ലീഗ് കിരീടം

ലണ്ടന്‍: വനിതകളുടെ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ഫ്രഞ്ച് ടീം ഒളിമ്പിക് ലിയോണ്‍ ബാഴ്‌സലോണയെ 4-1 എന്ന സ്‌കോറിന് തോല്‍പ്പിച്ച് കിരീടം സ്വന്തമാക്കി. തുടര്‍ച്ചയായ നാലാം തവണയാണ് ലിയോണിന്റെ ചാമ്പ്യന്‍സ് ലീഗ് കിരീടനേട്ടം. സൂപ്പര്‍താരം അദ ഹെകര്‍ബര്‍ഗിന്റെ ഹാട്രിക് ആണ് കളിയുടെ സവിശേഷത. 2011ന് ശേഷം ടീം ആറുതവണ ചാമ്പ്യന്‍സ് ലീഗില്‍ മുത്തമിട്ടു.

Lyon

വനിതാ ഫുട്‌ബോളിലെ ചാമ്പ്യന്‍ ടീമായ ലിയോണിനെതിരെ ബാഴ്‌സയ്ക്ക് കാര്യമായൊന്നും ചെയ്യാനായില്ല. മത്സരം തുടങ്ങി അഞ്ചു മിനിറ്റ് കഴിഞ്ഞയുടന്‍ ക്യാപ്റ്റന്‍ ഡെന്‍സിഫര്‍ ലിയോണിനായി ലീഡ് നല്‍കി. ഇതിന് പിന്നാലെ ഹെഗര്‍ബര്‍ഗ് ടീമിനായി ഹാട്രിക്കും സ്വന്തമാക്കി. 14, 19, 30 മിനിറ്റുകളിലായിരുന്നു ഗോളുകള്‍. ആദ്യ പകുതിയില്‍ തന്നെയായിരുന്നു ലിയോണിന്റെ നാലു ഗോളുകളും.

പ്രതീക്ഷകള്‍ അവസാനിച്ചിട്ടില്ല; ബ്രാവോയും പൊള്ളാര്‍ഡും ലോകകപ്പിനെത്താന്‍ സാധ്യത പ്രതീക്ഷകള്‍ അവസാനിച്ചിട്ടില്ല; ബ്രാവോയും പൊള്ളാര്‍ഡും ലോകകപ്പിനെത്താന്‍ സാധ്യത

രണ്ടാം പകുതിയില്‍ മാത്രമാണ് ബാഴ്‌സലോണ അല്‍പമെങ്കിലും ഉണര്‍ന്നുകളിച്ചത്. അസിസാറ്റ് ഒഷോല 89-ാം മിനിറ്റില്‍ ബാഴ്‌സലോണയ്ക്കായി ആശ്വാസഗോള്‍ നേടി. ഒന്നിലധികം അവസരങ്ങള്‍ ബാഴ്‌സലോണ പാഴാക്കിയതും അവര്‍ക്ക് തിരിച്ചടിയായി. 1991ന് ശേഷം 17 തവണ ഫ്രഞ്ച് ലീഗ് കിരീടം നേടിയ ടീമാണ് ലിയോണ്‍. ഒന്‍പതു തവണ ഫ്രഞ്ച് കപ്പ് കിരീടവും സ്വന്തമാക്കിയിട്ടുണ്ട്.

Story first published: Sunday, May 19, 2019, 14:07 [IST]
Other articles published on May 19, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X