Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അടുത്തത് മെസ്സിയില്ലാത്ത ലോകകപ്പ്? ആരാധകരുടെ ആശങ്കയ്ക്ക് മറുപടിയുമായി ഇതിഹാസം

അടുത്തത് മെസ്സിയില്ലാത്ത ലോകകപ്പ്?

ബ്യൂനസ് ഐറിസ്: സ്വന്തം രാജ്യത്തിന് ലോകകപ്പ് നേടിക്കൊടുക്കയെന്ന സ്വപ്‌നം എത്തിപ്പിടിക്കാന്‍ അര്‍ജന്റീന ഇതിഹാസതാരം ലയണല്‍ മെസ്സിക്ക് കഴിയുമോ എന്ന് ഫുട്‌ബോള്‍ ആരാധകര്‍ക്ക് ആശങ്കയുണ്ട്. ഇപ്പോള്‍ അതേ ആശങ്ക പങ്കുവെക്കുന്ന തരത്തില്‍ മെസ്സിയും മനസ്സു തുറന്നിരിക്കുകയാണ്. 2022-ല്‍ ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോളില്‍ കളിക്കാനുവുമോയെന്ന് ഉറപ്പില്ലെന്നാണ് മെസ്സി പറഞ്ഞത്. ലോകകപ്പ് തുടങ്ങുമ്പോള്‍ മെസ്സിക്ക് 34 വയസ്സാവും. 1986-ല്‍ ഡീഗോ മറഡോണയുടെ നേതൃത്വത്തില്‍ വിജയത്തിനുശേഷം അര്‍ജന്റീന ലോകകപ്പ് നേടിയിട്ടില്ല.

messi

ക്ലബ്ബ് ഫുട്‌ബോളില്‍ ബാഴ്‌സലോണയ്‌ക്കൊപ്പവും വ്യക്തിഗതമായും എല്ലാ നേട്ടങ്ങളും സ്വന്തമാക്കിയ മെസ്സിക്ക് ഇതുവരെ രാജ്യത്തിന് ഒരു പ്രധാന കിരീടം സമ്മാനിക്കാനായിട്ടില്ല. മൂന്ന് കോപ്പ അമേരിക്ക ഫൈനലുകളിലും 2014-ല്‍ ലോകകപ്പ് ഫൈനലില്‍ ജര്‍മനിക്കെതിരയും മെസ്സിയുടെ അര്‍ജന്റീനയ്ക്ക് നിരാശപ്പെടുത്തുന്ന ഫലമായിരുന്നു.

ഈ വര്‍ഷം ബ്രസീലില്‍ നടക്കുന്ന കോപ്പ അമേരിക്ക ടൂര്‍ണമെന്റ് 31കാരനായ മെസ്സിക്ക് രാജ്യത്തിന്റെ അഭിമാനമാവാന്‍ മികച്ച അവസരമാണ്. അര്‍ജന്റീന ടീമിനുവേണ്ടി എന്തെങ്കിലും നേടിയതിനുശേഷം വേണം തനിക്ക് കരിയര്‍ അവസാനിപ്പിക്കാനെന്ന് മെസ്സി പറഞ്ഞു. അവസരങ്ങള്‍ പാഴാക്കിക്കളഞ്ഞതായി തോന്നാനിടവരരുതെന്നും മെസ്സി പറഞ്ഞു. ഇനിയും ഒരുപാട് കാര്യങ്ങള്‍ സംഭവിക്കുമെന്നും തനിക്ക് കാര്യമായ പരിക്കുകളൊന്നും ഉണ്ടാവില്ലെന്നും പ്രതീക്ഷിക്കുന്നതായും മെസ്സി പറഞ്ഞു.

ലാ ലിഗ കിരീടം നേടിയെങ്കിലും ബാഴ്‌സലോണയ്ക്ക് ഇത് മികച്ച സീസണ്‍ ആയിരുന്നില്ല. ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലില്‍ ലിവര്‍പൂളിനോടും കോപ ഡെല്‍ റേ ഫൈനലില്‍ വലന്‍സിയയോടും അവര്‍ പരാജയപ്പെട്ടിരുന്നു. ജൂണ്‍ 15-ന് കൊളംബിയക്കെതിരെയാണ് കോപ്പ അമേരിക്കയില്‍ അര്‍ജന്റീനയുടെ ആദ്യ മത്സരം. പരാഗ്വേയും ഖത്തറുമാണ് ഗ്രൂപ്പിലെ മറ്റ് എതിരാളികള്‍.

Story first published: Saturday, June 1, 2019, 11:45 [IST]
Other articles published on Jun 1, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+