ഒന്നും വെറുതെയല്ല, ആ ആഘോഷം അവൻ വാക്ക് പാലിച്ചത്! എംബാപ്പെയുടെ ഫ്ലൂട്ട് സെലിബ്രേഷന് പിന്നിലെ രഹസ്യമിതാണ്
ഫിഫ ലോകകപ്പിലെ ഫ്രാൻസിന്റെ ഉദ്ഘാടന മത്സരത്തിൽ ഇരട്ട ഗോളുകളുമായി തിളങ്ങിയ റയൽ മാഡ്രിഡ് സൂപ്പർ താരം കിലിയൻ എംബാപ്പെ ചരിത്ര നേട്ടങ്ങൾ സ്വന്തമാക്കിയതിനൊപ്പം ഫുട്ബോൾ ലോകത്ത് പുതിയൊരു ചർച്ചയ്ക്കും തുടക്കമിട്ടിരിക്കുകയാണ്. സെനഗലിനെതിരെ ഫ്രാൻസിന്റെ ആദ്യ ഗോൾ നേടിയ ശേഷം എംബാപ്പെ നടത്തിയ 'ഫ്ലൂട്ട് (പുല്ലാങ്കുഴൽ) വായന' ആഘോഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സാധാരണയായി കൈകൾ നെഞ്ചോട് ചേർത്ത് കെട്ടി നിൽക്കുന്ന തന്റെ പതിവ് ശൈലി ഉപേക്ഷിച്ച് താരം നടത്തിയ ഈ വ്യത്യസ്തമായ ആഘോഷത്തിന് പിന്നിൽ കൗതുകകരമായ ഒരു കാരണമുണ്ട്.
കോർഡന് നൽകിയ ആ 'രഹസ്യ' വാക്ക്!
മത്സരത്തിന് മുന്നോടിയായി പ്രശസ്ത ഇംഗ്ലീഷ് ഹാസ്യതാരവും ടോക്ക് ഷോ അവതാരകനുമായ ജെയിംസ് കോർഡനുമായി നടത്തിയ അഭിമുഖത്തിലാണ് ഈ ആഘോഷത്തിന്റെ രഹസ്യം ഒളിഞ്ഞിരിക്കുന്നത്. കോർഡൻ എംബാപ്പെയോട് ലോകകപ്പിൽ ഗോൾ നേടിയാൽ പുതിയൊരു ശൈലിയിൽ ആഘോഷിക്കാമോ എന്ന് ചോദിക്കുകയും പുല്ലാങ്കുഴൽ വായിക്കുന്ന രീതിയിലുള്ള ആംഗ്യം കാണിച്ചു കൊടുക്കുകയുമായിരുന്നു. സെനഗലിനെതിരെ ഗോൾ നേടിയാൽ ഇത് മൈതാനത്ത് ആവർത്തിക്കാമെന്ന് എംബാപ്പെ കോർഡന് വാക്ക് നൽകിയിരുന്നു. പറഞ്ഞതുപോലെ തന്നെ മത്സരത്തിന്റെ രണ്ടാം പകുതിയിൽ ആദ്യ ഗോൾ വലയിലാക്കിയതിന് പിന്നാലെ ക്യാമറയ്ക്ക് മുന്നിലെത്തി താരം ഈ വാക്ക് പാലിക്കുകയായിരുന്നു.

ആദ്യ മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഫ്രാൻസ് സെനഗലിനെ തകർത്തത്. മത്സരത്തിൽ ബ്രാഡ്‌ലി ബാർകോള ഫ്രാൻസിന്റെ ലീഡ് രണ്ടാക്കിയതിന് ശേഷം ഇബ്രാഹിം എംബായെയിലൂടെ സെനഗൽ ഒരു ഗോൾ മടക്കിയിരുന്നു (2-1). എന്നാൽ ഇൻജുറി ടൈമിൽ ബോക്സിന് പുറത്തുനിന്നുള്ള ഒരു തകർപ്പൻ ലോങ് റേഞ്ചറിലൂടെ എംബാപ്പെ ഫ്രാൻസിന്റെ ആധികാരിക ജയമുറപ്പിച്ചു (3-1).
ഈ രണ്ട് ഗോളുകളോടെ ഫ്രാൻസ് ഫുട്ബോൾ ചരിത്രത്തിലെ സർവ്വകാല റിക്കോർഡുകളാണ് എംബാപ്പെ സ്വന്തമാക്കിയത്. ഒലിവീർ ജിറൂഡിന്റെ 57 ഗോളുകളെന്ന റെക്കോർഡ് മറികടന്ന് 58 അന്താരാഷ്ട്ര ഗോളുകളോടെ എംബാപ്പെ ഫ്രാൻസിന്റെ ചരിത്രത്തിൽ ഒന്നാമതെത്തി. കൂടാതെ ലോകകപ്പ് ചരിത്രത്തിൽ ലയണൽ മെസ്സിയുടെ 13 ഗോളുകളെന്ന നേട്ടവും എംബാപ്പെ മറികടന്നു. ഇതോടെ ലോകകപ്പിൽ എംബാപ്പെയുടെ ആകെ ഗോൾ സമ്പാദ്യം 14 ആയി ഉയർന്നു. ഗ്രൂപ്പ് ഘട്ടത്തിലെ അടുത്ത മത്സരങ്ങളിൽ ജൂൺ 22-ന് ഇറാഖിനെയും ജൂൺ 26-ന് നോർവേയെയും ഫ്രാൻസ് നേരിടും.
ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ പോരാട്ടത്തിൽ കരുത്തരായ സെനഗലിനെ തകർത്ത് നിലവിലെ റണ്ണേഴ്സ് അപ്പുകളായ ഫ്രാൻസ് തകർപ്പൻ വിജയം സ്വന്തമാക്കി. സ്പെയിൻ, ബ്രസീൽ, നെതർലൻഡ്സ് തുടങ്ങിയ വമ്പൻ ടീമുകൾ തങ്ങളുടെ ആദ്യ മത്സരങ്ങളിൽ സമനിലയിൽ കുരുങ്ങി ആരാധകരെ നിരാശപ്പെടുത്തിയ ടൂർണമെന്റിൽ, വൻ പ്രതീക്ഷകളുടെ ഭാരവുമായി ഇറങ്ങിയ ഫ്രാൻസ് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് വിജയം പിടിച്ചെടുത്തത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications