Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മാഞ്ചസ്റ്റര്‍ താരങ്ങള്‍ക്കെതിരെ ആക്രമണം; ആരാധകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയേക്കും

ദില്ലി: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് വെസ്റ്റ് ഹാം യുണൈറ്റഡിന്റെ ആരാധകര്‍ക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്താന്‍ ആലോചന. മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള മത്സരത്തിനിടെ അക്രമം കാട്ടിയ ആരാധര്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തുക. ആരാധകര്‍ മാഞ്ചസ്റ്ററിന്റെ ബസ് ആക്രമിക്കുകയും താരങ്ങള്‍ക്കെതിരെ കുപ്പിവലിച്ചെറിയുകയും ചെയ്തിരുന്നു.

സംഭവം അതീവ ഗൗരവുള്ളതാണെന്ന് വെസ്റ്റ് ഹാം യുണൈറ്റഡ് അധികൃതര്‍ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തും. കുറ്റക്കാരെന്നുകാണ്ടാല്‍ ആരാധകര്‍ക്കെതിരെ നടപടിയെടുക്കും. ഇതില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും ക്ലബ്ബ് പത്രക്കുറിപ്പില്‍ വ്യക്തമാക്കി. വിഷയത്തില്‍ മെട്രോപൊളിറ്റന്‍ പോലീസുമായും മാഞ്ചസ്റ്ററുമായും സഹകരിക്കുമെന്നും ക്ലബ്ബ് പറയുന്നു.

sports

112 വര്‍ഷം പഴക്കമുള്ള ഗ്രൗണ്ടിലെ അവസാന മത്സരമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. മത്സരത്തില്‍ 3-2ന് മാഞ്ചസ്റ്ററിനെ തോല്‍പ്പിച്ച് വെസ്റ്റ് ഹാം അവസാന മത്സരം കാണികള്‍ക്കു മുന്നില്‍ അവിസ്മരണീയമാക്കുകയും ചെയ്തു. മനോഹരമായ ഒരു രാത്രിയാണ് കടന്നുപോയതെന്നാണ് ഇതേക്കുറിച്ച് വെസ്റ്റ് ഹാം അധികൃതര്‍ പറഞ്ഞത്.

ആരാധകര്‍ തിങ്ങിനിറഞ്ഞ സ്റ്റേഡിയത്തില്‍ മനോഹരമായാണ് ടീം പ്രകടനം നടത്തിയത്. എന്നെന്നും ഓര്‍മിക്കാനുള്ള ഒരു മത്സരമായിരുന്നു മാഞ്ചസ്റ്ററുമായി നടന്നത്. മത്സരത്തെക്കുറിച്ച് ഒട്ടേറെ ട്വീറ്റുകളും മെയിലുകളും ക്ലബ്ബ് അധികൃതര്‍ക്ക് ലഭിച്ചിട്ടുണ്ട്. എന്നാല്‍, ഇതിനിടയില്‍ ചില ആരാധകര്‍ കാട്ടിക്കൂട്ടിയ കുഴപ്പങ്ങള്‍ മാന്യതയ്ക്ക് നിരക്കാത്തതാണെന്നും ക്ലബ്ബ് അധികൃതര്‍ അറിയിച്ചു

Story first published: Thursday, May 12, 2016, 10:05 [IST]
Other articles published on May 12, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+