Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പിഎസ്ജി സൂപ്പർ താരത്തെ ടീമിലെത്തിക്കാൻ വെസ്റ്റ് ഹാം

പിഎസ്ജിയുടെ അര്‍ജന്റീനിയൻ സൂപ്പർ താരം ജാവിയർ പാസ്റ്റൊറയെ ടീമിലെത്തിക്കാനുളള അന്തിമശ്രമത്തിൽ വെസ്റ്റ് ഹാം യുണൈറ്റഡ്.താരത്തിന്റെ ക്ലബ്ബുമായുള്ള ചർച്ച അന്തിമ കട്ടത്തിലാണെന്നാണ് പാസ്റ്റൊറയുടെ ഏജൻറ് അറിയിച്ചത്.പുതിയ പരിശീലകൻ മാനുവൽ പെല്ല​ഗ്രിനിയുടെ കിഴിൽ അടുത്ത സീസണിൽ പ്രീമിയർ ലീഗിലെ വൻ ശക്തികളായി ഉയർത്തെണീക്കാനാണ് വെസ്റ്റ് ഹാമിന്റെ നീക്കം. അതിൻറെ ആദ്യ പടിയായാണ് സൂപ്പർ താരമായ പാസ്റ്റൊറയെ ടീമിലെത്തിക്കുന്നത്.ഏകദേശം 17.5 മില്യൺ യൂറോയാണ് വെസ്റ്റ് ഹാം താരത്തിനായി നൽകുന്നത്.

javier pastore

2011 മുതൽ പി.എസ്.ജിയുടെ പ്രധാന താരങ്ങളിൽ ഒരാളായിരുന്നു പാസ്റ്റൊറ.എന്നാൽ കഴിഞ്ഞ സീസണിൽ സൂപ്പർ താരങ്ങളായ നെയ്മറും എംബപ്പേയും എത്തിയതോടെ ടീമിലെ സ്ഥിര സാന്നിത്യം പാസ്റ്റൊറയ്ക്ക് നാഷ്ട്ടപെട്ടു.അതുപോലെ യൂ.ഇ.എഫ്.എ യുടെ സാമ്പത്തിക നിയന്ത്രണം പി.എസ്.ജിയുടെ മേൽ ഉള്ളതിനാൽ കുറച്ച് താരങ്ങളെ ടീമിൽ നിന്ന് ഓഴിവാക്കേണ്ടിവരും.അതുകൊണ്ടുതന്നെയാണ് പി.എസ്.ജി ഈ ട്രാൻസ്ഫെറിന് സമ്മതം മൂളിയതും.


അര്‍ജന്റീനിയൻ ക്ലബ്ബായ റ്റള്ളേർസിനുവേണ്ടി കളിച്ചു തുടങ്ങിയ പാസ്റ്റൊറ 2009 ൽ ഇറ്റാലിയൻ ക്ലബ്ബായ പലെർമോയിലേക്ക് ചേക്കേറി.പലെർമോയ്ക്ക് വേണ്ടി 82 മത്സരങ്ങളിൽ നിന്ന് 16 ഗോളുകളെന്ന് നേട്ടത്തോടെ പല വമ്പൻ ക്ലബ്ബുകളുടെയും നോട്ടപ്പുള്ളിയായി ഈ ഇരുപത്തിയെട്ടുകാരനായ മിഡ്‌ഫീൽഡർ.പി.എസ്.ജിക്കായി 265 മത്സരങ്ങൾ കളിച്ചിട്ടുള്ള പാസ്റ്റൊറ 45 ഗോളുകളും നേടിട്ടുണ്ട്.അര്‍ജന്റീനയ്‌ക്കായി 26 മത്സരങ്ങൾ കളിച്ചിട്ടുണ്ടെങ്കിലും വരുന്ന റഷ്യൻ ലോകകപ്പ് ടീമിൽ നിന്ന് പുറത്തായി.

Story first published: Tuesday, June 5, 2018, 8:51 [IST]
Other articles published on Jun 5, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+