Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റെക്കോർഡ് തുകയ്ക്ക് ബ്രസീലിയൻ താരത്തെ ടീമിലെത്തിച്ച് വെസ്റ്റ് ഹാം

മുൻ മാഞ്ചസ്റ്റർ സിറ്റി പരിശീലിക്കാൻ മനുവേൽ പെലിഗ്രിനി പരിശീലകനായി എത്തിയതോടെ പഴയകാല പ്രതാപത്തിലേക്ക് തിരിച്ചെത്താനാകുമെന്ന പ്രതീക്ഷയിലാണ് വെസ്റ്റ് ഹാം യുണൈറ്റഡ്.അതിന്റെ തുടക്കമായി തന്നെ അവരുടെ ക്ലബ്ബ് ചരിത്രത്തിലെ ഏറ്റവും വലിയ ട്രാൻസ്ഫർ തുകയ്ക്ക് ബ്രസീലിയൻ താരമായ ഫെലിപ്പെ ആൻഡേഴ്‌സണെ ടീമിലെത്തിച്ചിരിക്കുകയാണ് വെസ്റ്റ് ഹാം.ഏകദേശം 40 മില്യൺ യൂറോയ്ക്ക് 2022 വരെയാണ് ക്ലബ്ബുമായി താരം കരാർ ഒപ്പിട്ടത്.കഴിഞ്ഞ അഞ്ച് സീസണുകളിലായി ഇറ്റാലിയൻ ക്ലബ്ബ് ലാസിയോയുടെ താരമാണ് ഫെലിപ്പെ ആൻഡേഴ്സൺ.

felipe anderson

ബ്രസീൽ ദേശിയ ടീമിനായി ഒരു മത്സരം മാത്രം കളിച്ചുട്ടുള്ള ആൻഡേഴ്സൺ കഴിഞ്ഞ സീസണിൽ ലാസിയോക്കായി 32 മത്സരങ്ങൾ കളിച്ച താരം 8 ഗോളുകളും സ്വന്തമാക്കിരുന്നു.കൂടാതെ ടീം യൂറോപ്പ ലീഗിൽ യോഗ്യത നേടുന്നതിൽ നിർണ്ണയാക പങ്കുവഹിക്കുകയും ചെയ്തു.2013 ൽ ബ്രസീലിയൻ ക്ലബ്ബായ സാന്റോസിൽ നിന്ന് ലാസിയോയിലെത്തിയ തരാം അഞ്ച് സീസണുകളിൽ നിന്നായി 143 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.


"കാർലോസ് ടെവസ്,ബോബി മൂർ എന്നിങ്ങനെ ഒട്ടേറെ ഇതിഹാസ താരങ്ങൾ കളിച്ച ക്ലബ്ബാണിത്.അതുകൊണ്ടുതന്നെ ഈ മികച്ച പാരമ്പര്യമുള്ള ക്ലബ്ബിൽ പങ്കുചേരാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ അഭിമാനമുണ്ട്";കരാറിനുശേഷം ആൻഡേഴ്സൺ പറഞ്ഞു.


ഈ ട്രാൻസ്ഫെറിൽ വെസ്റ്റ് ഹാമിന്റെ ഏഴാമത്തെ സൈനിങ്ങാണ് ആൻഡേഴ്സൺ.ഇതിനുമുമ്പേ റയാൻ ഫ്രഡറിക്‌സ്,ലൂക്കാസ് ഫാബിൻസ്‌കി,ഇസ്സ ഡിഓപ് ,ജാക്ക് വിൽഷെർ ,ആൻഡ്രിയ യാർമോലെങ്കോ,ഫാബിയൻ ബൾബുനാ എന്നിവരെയും വെസ്റ്റ് ഹാം ടീമിലെത്തിച്ചിരുന്നു.

Story first published: Monday, July 16, 2018, 8:57 [IST]
Other articles published on Jul 16, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+