ലണ്ടന്‍: ആഴ്സനല്‍ ഫോര്‍വേഡ് ലുക്കാസ് പെരസിനെ മറ്റൊരു പ്രീമിയര്‍ ലീഗ് ക്ലബ്ബായ വെസ്റ്റ്ഹാം യുനൈറ്റഡ് സ്വന്തമാക്കി. മൂന്നു വര്‍ഷത്തെ കരാറിലാണ് 29 കാരനായ സ്പാനിഷ് താരം വെസ്റ്റ്ഹാമുമായി ഒപ്പുവച്ചത്. താരത്തിന്റെ കൂടുമാറ്റം നാല് മില്യണ്‍ യൂറോയ്ക്കാണെന്നാണ് റിപോര്‍ട്ടുകള്‍.
കരീബിയന്‍ മണ്ണില്‍ ബൂം ബൂം ഇല്ല... ആരാധകരെ നിരാശരാക്കി അഫ്രീഡി പിന്മാറി
2016ല്‍ ആഴ്സനലിലെത്തിയ പെരസിനെ മുന്‍ ക്ലബ്ബായ ഡിപോര്‍ട്ടീവോ ലാ കൊരുണയ്ക്ക് കരാറില്‍ കൈമാറിയിരുന്നു. ആഴ്സനലിനു വേണ്ടി 11 മല്‍സരങ്ങളില്‍ മാത്രമാണ് താരത്തിന് അവസരം ലഭിച്ചത്.
ഒരു ഗോളാണ് ഗണ്ണേഴ്സിനു വേണ്ടി പെരസ് നേടിയത്. പ്രീമിയര്‍ ലീഗില്‍ തന്നെ തുടരാന്‍ വെസ്റ്റ്ഹാം അവസരം നല്‍കിയത് തന്നെ ഉത്തേജിപ്പിക്കുന്നതായി പെരസ് പറഞ്ഞു.