Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഞങ്ങൾ ലിവർപൂളാണ്, നമ്മൾ ആരെയും ഭയപ്പെടുന്നില്ല.. തുറന്നടിച്ച് ലിവർപൂൾ സൂപ്പർ താരം

ഏത് പ്രധിരോധനിരയെയും കീറിമുറിക്കാൻ തക്ക മുന്നേറ്റ നിരായുള്ളപ്പോൾ പിന്നെ ലിവർപൂളിന് ആരെ പേടിക്കണം.അതുതന്നെയാണ് ലിവർപൂൾ സൂപ്പർ താരം സാദിയോ മാനേയും പറയുന്നത്.ഇപ്പോൾ ലോകത്തിലെ ഏത് ടീമിനെയും തോൽപ്പിക്കാൻ ലിവർപൂളിന് കഴിയും,അതുകൊണ്ടുതന്നെ 12 വട്ടം ചാമ്പ്യൻസ് ലീഗ് കിരീടം നേടിട്ടുള്ള റയൽ മാഡ്രിഡിനെ ഞങ്ങൾക്ക് ഭയമില്ലന്നും മാനേ വെളിപ്പെടുത്തി.

"നാലു വർഷത്തിനിടയിൽ സ്പെയിനിലെ വമ്പന്മാർ അവരുടെ മൂന്നാമത്തെ കിരീടമാണ് ലക്ഷ്യമിടുന്നത്.എന്നാൽ ഇതൊന്നും ലിവർപൂളിനെ ഭയപെടുത്തുകയില്ലെന്നും ഈ സീസണിലെ ചാമ്പ്യൻസ് ലീഗിൽ 40 ൽ കൂടുതൽ ഗോളുകൾ നേടിയ ടീമാണ് ലിവര്പൂളെന്നും,അതുകൊണ്ടുതന്നെ തികഞ്ഞ ആത്മവിശ്വാസത്തോടെ തന്നെയാണ് നമ്മൾ മെയ് 26 ന് കിയെവിൽ കാലുകുത്തുന്നത്.റയൽ മാഡ്രിഡ് ലോകത്തിലെ മികച്ച ക്ലബ്ബുകളിലൊന്നാണ് അതുകൊണ്ടുതന്നെ ഞങ്ങൾ അവരെ കൂടുതൽ ബഹുമാനിക്കുന്നു.പക്ഷേ ഞങ്ങൾ ലിവർപൂളാണ്,ഞങ്ങൾ ശക്തരാണ്, ലോകത്തെ ഏത് ടീമിനെയും തോൽപ്പിക്കാൻ ഞങ്ങൾക്ക് കഴിയും";മാനേ പറഞ്ഞു.

sadio

1970 മുതൽ 1980 വരെ നാല് തവണ യൂറോപ്യൻ കപ്പ് നേടിട്ടുള്ള ടീമാണ് ലിവർപൂൾ.എന്നാൽ യൂറോപ്യൻ കപ്പ് പരിഷ്‌കരിച്ച് ചാമ്പ്യൻസ് ലീഗ് ആക്കിയതിനു ശേഷം ഒരുതവണ മാത്രമേ ലിവർപൂളിന് കിരീടം നേടാൻ സാധിച്ചിട്ടുള്ളു.2005 ൽ റാഫ ബെനിറ്റസിന്റെ കിഴിൽ അവിശ്വസിനീയമായ തിരിച്ചുവരവിലൂടെ എ.സി മിലാനെ തോൽപിച്ച് ലിവർപൂൾ യൂറോപ്യൻ രാജാക്കന്മാരായത്.

Story first published: Saturday, May 5, 2018, 9:17 [IST]
Other articles published on May 5, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+