വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഇംഗ്ലണ്ട് സ്വീഡന്‍ മത്സരം; ബെക്കാമിനോട് ബെറ്റുവെച്ച് ഇബ്രാഹിമോവിച്ച് തോറ്റു; ഇനി ചെയ്യേണ്ടത്

മോസ്‌കോ: ഇംഗ്ലണ്ട് സ്വീഡന്‍ പോരാട്ടത്തിന് മുന്‍പ് തന്നെ ഇരു രാജ്യങ്ങളിലെയും മുന്‍ കളിക്കാര്‍ പരസ്പരം പരിഹാസവുമായി എത്തിയിരുന്നു. മത്സരത്തില്‍ ഇംഗ്ലണ്ട് സ്വീഡനെ തോല്‍പ്പിച്ചതോടെ മുന്‍ സ്വീഡന്‍ താരം ഇബ്രാഹിമോവിച്ചിനെ പരിഹസിച്ച് മുന്‍ ഇംഗ്ലീഷ് താരങ്ങളായ വെയിന്‍ റൂണിയും ഡേവിഡ് ബെക്കാമും രംഗത്തെത്തി.

മത്സരത്തിന് മുന്‍പ് ഇബ്രാഹിമോവിച്ച് ബെക്കാമുമായി ബെറ്റ് വെച്ചിരുന്നു. ഇംഗ്ലണ്ട് ജയിക്കുകയാണെങ്കില്‍ ലോകത്തിലെ എവിടെ നിന്നുവേണമെങ്കിലും ഡിന്നര്‍ വാങ്ങിച്ചു തരുമെന്നായിരുന്നു താരത്തിന്റെ വാഗ്ദാനം. അഥവാ സ്വീഡന്‍ ജയിക്കുകയാണെങ്കില്‍ വന്‍കിട റീട്ടെയ്‌ലറായ ഇക്കെയയില്‍ നിന്നും തനിക്ക് ഇഷ്ടമുള്ളത് വാങ്ങിത്തരണമെന്നും ഇബ്രാഹിമോവിച്ച് ആവശ്യപ്പെട്ടു.

zlatan

സ്വീഡന്‍ ജയിക്കുകയാണെങ്കില്‍ ഇക്കെയയില്‍നിന്നും എന്തും വാങ്ങിത്തരുമെന്നായിരുന്നു ബെക്കാമിന്റെ മറപടി. അതേസമയം, ഇംഗ്ലണ്ടാണ് ജയിക്കുന്നതെങ്കില്‍ വെംബ്ലിയില്‍ ഇംഗ്ലണ്ടിന്റെ ഒരു മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ ജഴ്‌സി അണിഞ്ഞ് കളി കാണണമെന്നും ബെക്കാം വാതുവെച്ചു.

മത്സരം കഴിഞ്ഞയുടനെ ഇബ്രാഹിമോവിച്ചിനെ ഇംഗ്ലീഷ് ജഴ്‌സി അണിയിപ്പിച്ച് ബെക്കാം ഒരു ഫോട്ടോഷോപ്പ് ചിത്രം പോസ്റ്റ് ചെയ്യുകയും ചെയ്തു. വെബ്ലിയില്‍ വരാന്‍ പോകുന്ന ഒരാളെപോലെയുണ്ടെന്നായിരുന്നു കമന്റ്. ഇന്നത്തെ ദിവസം എങ്ങനെയുണ്ട്. താനുമായി ചാറ്റു ചെയ്യണമെങ്കില്‍ ഇവിടെയുണ്ടെന്നായിരുന്നു റൂണിയുടെ പോസ്റ്റ്. എന്നാല്‍, സ്വീഡന്‍ മനോഹരമായി കളിച്ചെന്നും കളിക്കാരെ എന്നെന്നും ഓര്‍ക്കുമെന്നുമായിരുന്നു ഇബ്രാഹിമോവിച്ചിന്റെ ട്വീറ്റ്.

Story first published: Monday, July 9, 2018, 10:36 [IST]
Other articles published on Jul 9, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X