Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അമേരിക്കയിലേക്ക് പറന്ന് വെയ്ൻ റൂണി.. ഔദ്യോഗിക പ്രഖ്യാപനം ഉടൻ

ഇംഗ്ലണ്ടിന്റെ എക്കാലത്തെയും സൂപ്പർ താരങ്ങളിൽ ഒരാളായ വെയ്ൻ റൂണി തന്റെ ഇംഗ്ലീഷ് ജീവിതം അവസാനിപ്പിക്കുന്നു.17 വർഷത്തെ ഇംഗ്ലീഷ് ഫുട്ബോൾ ജീവതത്തിന് ശേഷം താരം അമേരിക്കയിലേക്ക് ചേക്കേറുന്നു.അമേരിക്കൻ മേജർ ലീഗ് സോക്കർ ക്ലബ്ബായ ഡിസി യുണൈറ്റഡുമായി റൂണി രണ്ടര വർഷത്തേക്ക് കരാറിലെത്തിയെന്നാണ് സൂചന. ഡിസി യുണൈറ്റഡിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ തന്നെ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.താരത്തിനായി 10 മില്ല്യൻ പൗണ്ടാണ് ഡിസി യുണൈറ്റഡ് മുടക്കാൻ ഉദ്ദേശിക്കുന്നത്.അങ്ങനെയെങ്കിൽ അവരുടേ ക്ലബ്ബ് ചരിത്രത്തിലെ ഏറ്റാവും വലിയ കൈമാറ്റ തുകയാകുമത്.നിലവിൽ തന്റെ പഴയ ക്ലബ്ബായ എവെർട്ടൻ എഫ് സിലാണ് റൂണി കളിക്കുന്നത്.സീസൺ അവസാനത്തോടെ എവെർട്ടൻ വിടുമെന്ന സൂചന നേരത്തെ തന്നെ താരം നൽകിരുന്നു.കഴിഞ്ഞ ദിവസം താൻ അമേരിക്കയിലേക്ക്പറക്കുന്നു എന്ന് അടിക്കുറിപ്പോടെയുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ താരം പങ്കുവച്ചതോടെയാണ് താരത്തിന്റെ കൂടുമാറ്റം വ്യക്തമായത്.

wayne rooney

ഇത് ആദ്യമായല്ല ഒരു ഇംഗ്ലീഷ് താരം അമേരിക്കൻ സോക്കാർ ലീഗിലേക്ക് ചേക്കേറുന്നത്.ഇംഗ്ലണ്ടിന്റെ ഇതിഹാസ താരങ്ങളായ ഡേവിഡ് ബെക്കാം,സ്റ്റീവൻ ജെറാർഡ് ,ഫ്രാങ്ക് ലാമ്പാർഡ്, എന്നിവരും അമേരിക്കൻ ലീഗിൽ കഴിവ് തെളിച്ചവരാണ്.

തന്റെ ക്ലബ്ബ് ഫുട്ബോൾ ക്യാരിയറിൽ നേടാവുന്ന എല്ലാ നേട്ടങ്ങളും സ്വന്തമാക്കിയാണ് റൂണി ഇംഗ്ലീഷ് പ്രീമിയർ ലീഗ് വിടുന്നത്.മാഞ്ചസ്റ്റർ യൂണൈറ്റഡിനായി 432 മത്സരങ്ങൾ കളിച്ചിട്ടുള്ള റൂണി യൂണൈറ്റഡിനൊപ്പം 5 പ്രീമിയർ ലീഗ്, 1 ചാമ്പ്യൻസ് ലീഗ്,ലീഗ് കപ്പ്, യൂറോപ്പ ലീഗ് കിരീടങ്ങളും നേടിട്ടുണ്ട്.

Story first published: Friday, June 29, 2018, 8:50 [IST]
Other articles published on Jun 29, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+