ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ എക്കാലത്തെയും മികച്ച കളികാരിൽ ഒരാളായി ചരിത്രം രേഖപെടുത്തിട്ടുള്ള ഇംഗ്ലണ്ട് താരം വെയ്ൻ റൂണി അമേരിക്കൻ ലീഗിലേക്ക് ചേക്കേറാനൊരുങ്ങുന്നു.നിലവിൽ പ്രീമിയർ ലീഗിലെ പഴയ ക്ലബ്ബുകളിലൊന്നായ എവര്‍ട്ടണിലാണ് റൂണി കളിക്കുന്നത്.കഴിഞ്ഞ സമ്മർ ട്രാൻസ്ഫറിൽ തന്നെ വമ്പൻ താരമായ സാൾട്ടൻ ഇബ്രഹിമോവിച്ച് അമേരിക്കൻ ക്ലബ്ബായ എൽ എ ഗാലക്സിയിലേക്ക് ചേക്കേറിയിരുന്നു അതിനുപുറമെയാണ് അടുത്ത വമ്പൻ താരത്തെ സ്വന്തമാക്കാൻ അമേരിക്കൻ ക്ലബ്ബുകൾ കച്ചകെട്ടുന്നത് .റിപ്പോർട്ടുകൾ പ്രകാരം താരം ഡിസി യുണൈറ്റഡിലേക്ക് ചേക്കേറാനാണ് കുടുതൽ സാധ്യത.
കഴിഞ്ഞ 15 വർഷങ്ങളിൽ ലോകഫുട്ബോളിൽ ഏറ്റവും ഉയർന്നു കേട്ടിട്ടുള്ള പേരുകളിലൊന്നാണ് വെയ്ൻ റൂണി.ഇംഗ്ലണ്ട് ദേശിയ ടീമിലെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനാണ് ഈ മുപ്പത്തിരണ്ടുകാരൻ. ഇംഗ്ലണ്ടിനായി 119 മത്സരങ്ങളിൽ നിന്ന് 53 ഗോളുകളാണ് റൂണി അടിച്ചുകുട്ടിയത്.ഈ സീസണിൽ എവര്‍ട്ടണുവേണ്ടി 31 മത്സരങ്ങളിൽ നിന്ന് 10 ഗോളുകളും താരം നേടിട്ടുണ്ട്.കൂടാതെ മാഞ്ചസ്റ്റർ യൂണൈറ്റഡിനായി 400 ൽ കൂടതൽ മത്സരങ്ങൾ കളിച്ചിട്ടുള്ള റൂണി 190 ഗോളുകളും നേടിടുണ്ട്.
എതിരുന്നാലും ഇനിയും എവര്‍ട്ടണുമായി ഒരു വർഷം കൂടി കരാറുണ്ടെങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് എൽ എ ഗാലക്സിയിലേക്ക് ഇബ്രഹിമോവിച്ച് ചേക്കേറിയതുപോലെ ഒരു ഫ്രീ ട്രാൻസ്ഫറിനായിരിക്കും താരം ശ്രമിക്കുക.റഷ്യൻ ലോകകപ്പിൽ ഇംഗ്ലണ്ട് ടീമിൽ ഇടംലഭിക്കാത്തതിനാൽ കഴിഞ്ഞ ആഗസ്റ്റിൽ വെയ്ൻ റൂണി ദേശിയ ടീമിൽ നിന്ന് വിരമിച്ചിരുന്നു.