Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസിയിലേക്ക് പന്തെത്തിയാൽ പിന്നെ പ്രാർത്ഥിക്കുക മാത്രം വഴി! ഇംഗ്ലണ്ട് മറന്നുപോയ ആ 'രഹസ്യ തന്ത്രം' റൂണി

ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ തകർത്ത് അർജന്റീന ഫൈനലിലേക്ക് മുന്നേറിയതിന് പിന്നാലെ, ലയണൽ മെസ്സിയുടെ അവിശ്വസനീയമായ പ്രകടനത്തെ പ്രശംസിച്ച് ഇംഗ്ലീഷ് ഇതിഹാസ താരം വെയ്ൻ റൂണി. മത്സരത്തിനിടെ ഇംഗ്ലീഷ് താരങ്ങളായ ഹാരി കെയ്ൻ, ആന്റണി ഗോർഡൻ എന്നിവരെ അനായാസം ഡ്രിബിൾ ചെയ്ത് മറികടന്ന മെസ്സിയുടെ നീക്കത്തെ ചൂണ്ടിക്കാണിച്ചാണ് റൂണി സംസാരിച്ചത്. മെസ്സിയെ എങ്ങനെ തടയാം എന്ന് ചിന്തിക്കുന്നവർക്ക് കൃത്യമായൊരു മറുപടിയും മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം നൽകി.

മെസ്സിയുടെ കാലിൽ പന്തെത്തിയാൽ പിന്നെ വൈകിപ്പോയി

മെസ്സി പന്തുമായി മുന്നോട്ട് കുതിക്കുമ്പോൾ അദ്ദേഹത്തെ തടയുക എന്നത് അസാധ്യമായ കാര്യമാണെന്ന് റൂണി വ്യക്തമാക്കി:

lionelmessi-1

"മെസ്സി ഹാരി കെയ്നെയും ആന്റണി ഗോർഡനെയും വെട്ടിച്ച് മുന്നോട്ട് പോയ ആ ഒരു രീതി മാത്രം മതി നിങ്ങൾക്കെല്ലാം മനസ്സിലാകാൻ. മെസ്സിയെ ആർക്കാണ് തടയാൻ കഴിയുക എന്നാണ് ആളുകൾ എപ്പോഴും ചോദിക്കുന്നത്, എന്നാൽ അതൊരു തെറ്റായ ചോദ്യമാണ്. പന്ത് മെസ്സിയുടെ കാലുകളിൽ എത്തുകയും അദ്ദേഹം നിങ്ങളുടെ നേരെ ഓടി വരികയും ചെയ്താൽ, അവിടെ കാര്യങ്ങൾ കഴിഞ്ഞു, നിങ്ങൾ വൈകിപ്പോയി എന്നാണ് അർത്ഥം. അത് കെയ്ൻ ആയാലും ഗോർഡൻ ആയാലും വേറെ ഏത് കളിക്കാരനായാലും മെസ്സി അതിനുള്ള വഴി കണ്ടെത്തും."

മെസ്സിയെ പൂട്ടാൻ ഒരൊറ്റ വഴി മാത്രമേയുള്ളൂവെന്നും അത് പന്ത് അദ്ദേഹത്തിലേക്ക് എത്തുന്നതിന് മുൻപ് തന്നെ തടയുക എന്നതാണെന്നും റൂണി ഓർമ്മിപ്പിച്ചു. അപകടകരമായ മേഖലകളിൽ മെസ്സിക്ക് പന്ത് സ്വീകരിക്കാൻ അവസരം നൽകിയാൽ അത് വലിയൊരു ചൂതാട്ടമായി മാറും. അദ്ദേഹം തിരിഞ്ഞ് പ്രതിരോധത്തിലേക്ക് കുതിക്കാൻ തുടങ്ങിയാൽ പിന്നെ ഒന്നും ചെയ്യാൻ കഴിയില്ലെന്നും, പന്ത് കാലിലുള്ള മെസ്സിയെയല്ല, അദ്ദേഹത്തിലേക്ക് വരുന്ന പാസുകളാണ് തടയേണ്ടതെന്നും റൂണി തന്ത്രപരമായ കളിശൈലി വിശദീകരിച്ചുകൊണ്ട് പറഞ്ഞു.

ബെക്കാമിന്റെ പ്രവചനം സത്യമായി; ഫൈനലിൽ അർജന്റീന-സ്പെയിൻ പോരാട്ടം

മത്സരത്തിന് മുന്നോടിയായി മെസ്സിയെ തടയാൻ ഇംഗ്ലണ്ടിന് കഴിയില്ലെന്ന് ഡേവിഡ് ബെക്കാം പ്രവചിച്ചിരുന്നു, അത് അക്ഷരംപ്രതി ശരിവെയ്ക്കുന്ന പ്രകടനമാണ് അറ്റ്ലാന്റയിൽ കണ്ടത്. തോമസ് ടുഹലിന്റെ ഇംഗ്ലീഷ് പ്രതിരോധത്തെ തച്ചുതകർത്താണ് അർജന്റീന ഫൈനലിലേക്ക് മാർച്ച് ചെയ്തത്. ഇതോടെ ജൂലൈ 19-ന് നടക്കുന്ന ഫിഫ ലോകകപ്പ് 2026-ന്റെ കലാശപ്പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയും യൂറോപ്യൻ കരുത്തരായ സ്പെയിനും തമ്മിൽ ഏറ്റുമുട്ടും. അതേസമയം, എൺപതാം മിനിറ്റിൽ പകരക്കാരനായി വന്ന ലൗത്താരോ മാർട്ടീനസാണ് അർജന്റീനയുടെ വിജയ ​ഗോൾ നേടിയത്. തന്നോട് നിരന്തരം ഹെഡ്ഡറുകൾക്ക് ശ്രമിക്കാനാണ് മൈതാനത്ത് എത്തിയതും മെസി തന്നോട് പറഞ്ഞതെന്ന് ലൗത്താരോ പറഞ്ഞു. മാത്രമല്ല, ഒരു തവണ താൻ പരാജയപ്പെട്ടപ്പോൾ വീണ്ടും വീണ്ടും ശ്രമിക്കാനും ടെൻഷനാവാതെ മുന്നേറാനും ലിയോ തന്നോട് പറഞ്ഞതായി ലൗത്താരോ വ്യക്തമാക്കിയിരുന്നു. മത്സരത്തിൽ പിറന്ന രണ്ട് ​ഗോളുകൾക്കും അസിസ്റ്റ് നൽകിയത് മെസി തന്നെയായിരുന്നു.

Story first published: Thursday, July 16, 2026, 8:58 [IST]
Other articles published on Jul 16, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+