Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മറഡോണയേക്കാള്‍ മികച്ചവന്‍ മെസ്സി ആണെന്ന് റൂണി

ലണ്ടന്‍: അര്‍ജന്റീനയുടെ ഫുട്‌ബോള്‍ ഇതിഹാസം മറഡോണയെക്കാള്‍ മികച്ച താരം ലയണല്‍ മെസ്സിയാണെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ വെയ്ന്‍ റൂണി. ഒരു ഓണ്‍ലൈന്‍ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് റൂണി മെസ്സിയെ വാനോളം പുകഴ്ത്തിയത്. രണ്ടുവര്‍ഷം മുന്‍പ് മെസ്സി മറഡോണയേക്കാന്‍ പിന്നിലാണെന്നായിരുന്നു പറഞ്ഞിരുന്നത് എന്നാല്‍ ഇപ്പോള്‍ അങ്ങിനെയല്ലെന്നും റൂണി പറഞ്ഞു.

രണ്ടുവര്‍ഷം മുന്‍പുവരെ മെസ്സി അര്‍ജന്റീനന്‍ ഇതിഹാസം മറഡോണയുടെ അത്രയും തികഞ്ഞ കളിക്കാരന്‍ അല്ലെന്നായിരുന്നു വിലയിരുത്തല്‍. കാരണം മെസ്സി ലോകകപ്പ് ഫുട്‌ബോള്‍ കിരീടം നേടിയിട്ടില്ലെന്നായിരുന്നു അപവാദം. എന്നാല്‍ കഴിഞ്ഞ ലോകകപ്പില്‍ അര്‍ജന്റീനയെ ഫൈനല്‍വരെ എത്തിച്ച മെസ്സി കിരീട സമാനമായ കളിതന്നെയാണ് കാഴ്ചവെച്ചതെന്നും റൂണി പറഞ്ഞു.

rooney

തനിക്ക് ഇംഗ്ലീഷ് ഇതിഹാസതാരം ബോബി ചാള്‍ട്ടനോളം ഉയരാന്‍ കഴിയുമെന്ന് റൂണി അഭിമുഖല്‍ വ്യക്തമാക്കി. എന്നാല്‍, ഇംഗ്ലണ്ടിനെ മികച്ച വിജയങ്ങള്‍ക്ക് പ്രാപ്തരാക്കേണ്ടതുണ്ട്. വരാനിരിക്കുന്ന യൂറോ കപ്പും 2018ലെ ലോകകപ്പും തങ്ങളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണെന്നും ഇംഗ്ലീഷ് ക്യാപ്റ്റനായ റൂണി പറഞ്ഞു.

2016ല്‍ നടക്കുന്ന യൂറോകപ്പ് യോഗ്യതയുടെ പടിവാതില്‍ക്കല്‍ നില്‍ക്കുകയാണ് ഇംഗ്ലണ്ട്. ഒരു മത്സരം കൂടി ജയിച്ചുകഴിഞ്ഞാല്‍ അവര്‍ ഏതാണ്ട് യോഗ്യത ഉറപ്പാക്കും. ഇപ്പോഴുള്ള ഇംഗ്ലണ്ട് ടീമില്‍ മികച്ച കളിക്കാരുണ്ടെങ്കിലും ടീം എന്ന നിലയില്‍ പരാജയപ്പെടുന്നതാണ് ടൂര്‍ണമെന്റിലെ തിരിച്ചടികള്‍ക്ക് പ്രധാന കാരണം.

Story first published: Sunday, September 6, 2015, 9:59 [IST]
Other articles published on Sep 6, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+