500ാം മത്സരം ഗോളടിച്ച് ആഘോഷിച്ച് വെയ്ന്‍ റൂണി
ലണ്ടന്‍: ഇംഗ്ലീഷ് ലീഗില്‍ 500 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി മുന്‍ ഇംഗ്ലണ്ട്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം വെയ്ന്‍ റൂണി. ഡെര്‍ബി കൗണ്ടിക്ക് വേണ്ടി കളിക്കുന്ന റൂണി ഫുള്‍ഹാമിനെതിരായ മത്സരത്തിലൂടെയാണ് ചരിത്ര നേട്ടത്തിലെത്തിയത്. 1-1 സമനിലയായ മത്സരത്തില്‍ പെനാല്‍റ്റിയിലൂടെ ഡെര്‍ബി കൗണ്ടിക്ക് സമനില സമ്മാനിച്ചതും റൂണിയാണ്. മുന്‍ ഇംഗ്ലണ്ട് നായകനായിരുന്ന റൂണി യുണൈറ്റഡിലും ഏറെക്കാലം നായകനായിരുന്നു.
യുണൈറ്റഡിനൊപ്പം 393 മത്സരം, എവര്‍ട്ടനൊപ്പം 98 മത്സരം, ഡര്‍ബി കൗണ്ടിക്കൊപ്പം ഒമ്പത് മത്സരങ്ങളുമാണ് റൂണി കളിച്ചത്. 500 മത്സരത്തില്‍ നിന്ന് 210 ഗോളും 105 അസിസ്റ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്. യുണൈറ്റഡിനൊപ്പം അഞ്ച് പ്രീമിയര്‍ ലീഗ് കിരീടങ്ങളില്‍ മുത്തമിടാനും റൂണിക്കായി. 2002ല്‍ എവര്‍ട്ടനിലൂടെ സീനിയര്‍ കരിയര്‍ ആരംഭിച്ച റൂണി 2004ലാണ് യുണൈറ്റഡിലെത്തിയത്.

മാഞ്ചസ്്റ്റര്‍ യുണൈറ്റഡിന്റെ സുവര്‍ണ കാലഘട്ടങ്ങളില്‍ റൂണി ക്ലബ്ബിന്റെ നിര്‍ണ്ണായക ഭാഗമായിരുന്നു. ക്യാപ്റ്റനായും കളിക്കാരനായും 13 വര്‍ഷം ചുവന്ന ചെകുത്താന്‍മാര്‍ക്കുവേണ്ടി ബൂട്ടണിഞ്ഞ അദ്ദേഹം 2017ല്‍ എവര്‍ട്ടനിലേക്ക് മടങ്ങി. അവിടെ വേണ്ടത്ര ശോഭിക്കാന്‍ കഴിയാതെ വന്നതോടെ അമേരിക്കന്‍ ലീഗില്‍ ഡിസി യുണൈറ്റഡിനുവേണ്ടി കളിച്ചു. പിന്നീട് ഈ സീസണിലാണ് ഇംഗ്ലീഷ് ലീഗിലേക്ക് മടങ്ങിയെത്തിയത്. ഇംഗ്ലണ്ടിനുവേണ്ടി 120 മത്സരത്തില്‍ നിന്ന് 53 ഗോളും നേടിയിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications